പ്രോട്ടോക്കോള്‍ മാറ്റിവെച്ച് ഗവര്‍ണ്ണര്‍ കുട്ടികളുടെ മേളയില്‍

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമസമിതി കഴിഞ്ഞ ഒരാഴ്ചയായി തലസ്ഥാനത്ത് സംഘടിപ്പിക്കുന്ന ബാലചലച്ചിത്രമേളയുടെ ജനകീയപങ്കാളിത്തം കണ്ട് ഗവര്‍ണ്ണര്‍ പി. സദാശിവം അത്ഭുതപ്പെട്ടു. പത്രങ്ങളിലൂടെയും ചാനലുകളിലൂടെയുമാണ് കുട്ടികളുടെ സിനിമാ ആഘോഷം അദ്ദേഹം അറിഞ്ഞത്. തുടര്‍ന്ന് സമിതി ജനറല്‍ സെക്രട്ടറി എസ്.പി ദീപക്കിനെ വിളിച്ച് അഭിനന്ദിച്ചു.
മേള തുടങ്ങും മുമ്പ് ഉദ്ഘാടന ചടങ്ങിലോ, സമാപന ചടങ്ങിലോ പങ്കെടുക്കണമെന്ന് സംഘാടകര്‍ ക്ഷണിച്ചിരുന്നെങ്കിലും ഔദ്യോഗിക തിരക്കുകള്‍ കാരണം എത്താനായില്ല. അതിനാല്‍ നാളെ രാവിലെ കലാഭവന്‍ തിയേറ്ററില്‍ അക്വാമാന്‍ എ ത്രീഡി സിനിമ കുട്ടികള്‍ക്കൊപ്പം കാണാന്‍ എത്താമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയിരിക്കുകയാണ്. പ്രോട്ടോക്കോള്‍ മാറ്റിവെച്ച് ഗവര്‍ണര്‍ കുടുംബസമേതമായിരിക്കും സിനിമ കാണാന്‍ വരുന്നതെന്ന് സമിതി ജനറല്‍ സെക്രട്ടറി എസ്.പി ദീപക് അറിയിച്ചു.
https://www.facebook.com/Malayalivartha