Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

കല്ലടയെ പിണക്കാതിരുന്നാൽ യാത്രക്കാർക്ക് കൊള്ളാം; തന്റെ ആഢംബര ബസുകളിൽ നടക്കുന്നതൊന്നും തന്റെ അറിവോടെയല്ലെന്ന് സുരേഷ് കല്ലട; താനൊരു പാവം ബസു മുതലാളിയാണെന്നും അദ്ദേഹം മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു

01 JUNE 2019 01:12 PM IST
മലയാളി വാര്‍ത്ത

തന്റെ ആഢംബര ബസുകളിൽ നടക്കുന്നതൊന്നും തന്റെ അറിവോടെയല്ലെന്ന് സുരേഷ് കല്ലട. താനൊരു പാവം ബസു മുതലാളിയാണെന്നും അദ്ദേഹം മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.തന്റെ ബസ് ജീവനക്കാരുടെ തലയിൽ മുഴുവൻ ആരോപണങ്ങളും കെട്ടിവയ്ക്കാനാണ് സുരേഷ് കല്ലടയുടെ ശ്രമം. യാത്രക്കാരെ മർദ്ദിച്ച ജീവനക്കാരെ സംരക്ഷിക്കാമെന്ന ഉറപ്പ് സുരേഷ് കല്ലട നൽകിയിട്ടുണ്ടെന്നാണ് വിവരം. എന്ത് സംഭവിച്ചാലും സംരക്ഷിക്കാമെന്ന ഉറപ്പാണ് നൽകിയിരുന്നത്. പെട്ടെന്നുള്ള പ്രകോപനത്തിൽ മർദ്ദിച്ചുവെന്ന് ബസ് ജീവനക്കാർ മൊഴി നൽകും. ജീവനക്കാർ മർദ്ദിക്കുന്നതിൽ മുതലാളിക്ക് എന്താണ് കാര്യം എന്നാണ് ചോദ്യം.

കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടന്ന സിറ്റിംഗിൽ സുരേഷ് കല്ലട ഹാജരാകുമെന്ന് ആരും പ്രതീക്ഷിച്ചില്ല. എന്നാൽ നിയമപരമായ ഫോറങ്ങൾ തനിക്ക് എതിരായാകുന്നത് ശരിയല്ലെന്ന് കണ്ടെന്നാണ് കല്ലട എറണാകുളത്ത് നിന്ന് കമ്മീഷനിൽ ഹാജരാകാൻ കോഴിക്കോടെത്തിയത്.

അഭിഭാഷകനൊപ്പമാണ് സുരേഷ് കല്ലട സിറ്റിംഗിൽ ഹാജരായത്. കല്ലടയോട് രേഖാമൂലം വിശദീകരണം നൽകാൻ കമ്മീഷൻ ആവശ്യപ്പെട്ടെങ്കിലും സുരേഷ് അത് ഹാജരാക്കിയില്ല. കമ്മീഷൻ റിപ്പോർട്ട് ചോദിച്ചെങ്കിലും ഹാജരാക്കിയില്ല. അടുത്ത സിറ്റിംഗിൽ വിശദീകരണം ഹാജരാക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. പോലീസ് റിപ്പോർട്ട് ലഭിച്ച ശേഷം റിപ്പോർട്ട് നൽകാമെന്നാണ് കല്ലട കമ്മീഷനെ അറിയിച്ചത്. അത് പോരെന്ന് കമ്മീഷൻ പറഞ്ഞു.

സർക്കാരും സുരേഷ് കല്ലടക്കൊപ്പമാണ് നിലകൊള്ളുന്നത്. ബസിൽ നടന്ന അതിക്രമങ്ങളെ കുറിച്ച് കമ്മീഷൻ ആവശ്യപ്പെട്ട റിപ്പോർട്ട് പോലീസോ ഗതാഗത കമ്മീഷണറോ സമർപ്പിച്ചില്ല.കമ്മീഷൻ മുമ്പാകെ ഒരു അവധി അപേക്ഷ പോലും ആരും സമർപ്പിച്ചില്ല. ഗതാഗത കമ്മീഷണറും പോലീസും ജൂണിൽ നടക്കുന്ന സിറ്റിംഗിൽ നിർബന്ധമായും വിശദീകരണം ഹാജരാക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.

സുരേഷ് കല്ലട ചില സി പി എം നേതാക്കൾ വഴി കരുക്കൾ നീക്കിയിരുന്നു. കല്ലടയുടെ നീക്കങ്ങളെ പ്രതിരോധിക്കാൻ പരാതിക്കാർക്ക് കഴിഞ്ഞുമില്ല. അതായത് ആഢംബര ബസുകളിൽ യാത്ര ചെയ്യുന്നവർ വളരെയധികം സൂക്ഷിക്കേണ്ടിയിരിക്കുന്നു. ബസ് ജീവനക്കാരോട് തർക്കിക്കാതിരിക്കുന്നതാണ് ഭാഗ്യം. തർക്കിച്ചാൽ ചിലപ്പോൾ പണി കിട്ടിയെന്നു വരും. സി പി എം നേതാക്കളുമായി അടുത്ത ചങ്ങാത്തം പുലർത്തുന്നയാളാണ് സുരേഷ് കല്ലട. തെരഞ്ഞടുപ്പ് കാലത്ത് ഇത്തരം ആളുകൾ പാർട്ടിയെ കൈയയച്ച് സഹായിക്കാറുണ്ട്. സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (3 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (5 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (5 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (5 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (6 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (6 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (6 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (6 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (7 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (7 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (7 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (8 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (8 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (8 hours ago)

Malayali Vartha Recommends