ഇന്ത്യൻ മഹാസമുദ്രത്തിൽ നാവികസേനയുടെ കരുത്ത് കൂട്ടാൻ ഐ.എൻ.എസ് അഞ്ജദീപ് ചെന്നൈ തുറമുഖത്ത് 27ന് കമ്മിഷൻ ചെയ്യും

ഇന്ത്യൻ മഹാസമുദ്രത്തിൽ നാവികസേനയുടെ കരുത്ത് കൂട്ടാൻ ഐ.എൻ.എസ് അഞ്ജദീപ് 27ന് ചെന്നൈ തുറമുഖത്ത് കമ്മിഷൻ ചെയ്യും. ആന്റി-സബ്മറൈൻ യുദ്ധക്കപ്പലായ അഞ്ജദീപ് നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ. ത്രിപാഠിയാണ് കപ്പൽ കമ്മിഷൻ ചെയ്യുന്നത്.
എട്ട് ആന്റി-സബ്മറൈൻ വാർഫെയർ-ഷാലോ വാട്ടർ ക്രാഫ്റ്റുകളിൽ മൂന്നാമത്തേതാണിത്. ഈസ്റ്റേൺ നേവൽ കമാൻഡിലാണ് യുദ്ധക്കപ്പൽ ചേരുന്നത്.
ഡോൾഫിൻ ഹണ്ടർ എന്ന വിശേഷണമുള്ള ഈ കപ്പലിന് 77 മീറ്ററാണ് നീളം. തീരപ്രദേശത്തിന് സമീപത്തുള്ള ശത്രു അന്തർവാഹിനികളെ കണ്ടെത്തി നിർവീര്യമാക്കാനുള്ള സജ്ജീകരണങ്ങളോടെയാണ് കപ്പലിന്റെ രൂപകല്പനയുള്ളത്.
"
https://www.facebook.com/Malayalivartha
























