പ്രവാസി വ്യവസായിയുടെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ നിര്‍ണായക വിവരങ്ങള്‍

കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി കിട്ടാതിരുന്നതിനെ തുടര്‍ന്ന് പ്രവാസി വ്യവസായി സാജന്‍ പാറയില്‍ ജീവനൊടുക്കിയ സംഭവത്തില്‍, സാജന്‍ ഉപയോഗിച്ചിരുന്ന ഫോണുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് നാടകീയ ട്വിസ്റ്റ്.
കഴിഞ്ഞ മൂന്നു മാസത്തിനിടെ സാജന്റെ പേരിലുള്ള ഒരു സിം കാര്‍ഡിലേയ്ക്ക് വന്ന 2400 കോളുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഈ സിംകാര്‍ഡ് ഉപയോഗിച്ചിരുന്നത് സാജനല്ലെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. രാത്രി 10.30-നും പുലര്‍ച്ചെ ഒരു മണിക്കും ഇടയിലാണ് ഈ ഫോണിലേയ്ക്ക് കോളുകള്‍ ഏറെയും വന്നിരുന്നത്.
ഒരേ നമ്പരില്‍ നിന്നു തന്നെയാണ് കോളുകള്‍ വന്നതെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഈ നമ്പരിന്റെ ഉടമയില്‍ നിന്നും ചില നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഇതോടെ കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി കിട്ടിയില്ല എന്നതു മത്രമല്ല, സാജനെ മറ്റു ചില പ്രശ്നങ്ങളും അലട്ടിയിരുന്നുവെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
കേസില്‍ മൊഴിയെടുപ്പും ചോദ്യം ചെയ്യലും പൂര്‍ത്തിയായ സാഹചര്യത്തില്‍ ഫോണുകള്‍ കേന്ദ്രീകരിച്ചുള്ള ശാസ്ത്രീയമായ അന്വേഷണമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.
ഇതുവരെ നടന്ന അന്വേഷണത്തില്‍ ആന്തൂര്‍ നഗരസഭ അധ്യക്ഷ പി.കെ ശ്യാമളയ്ക്ക് എതിരെയോ സസ്പെന്‍ഷനിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയോ കേസെടുക്കാന്‍ തരത്തിലുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു സൂചന.
https://www.facebook.com/Malayalivartha