Widgets Magazine
31
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കിരീടം വയ്ക്കാത്ത രാജാവ്... റോയിയുടെ മരണത്തില്‍ ഞെട്ടി കേരളം, ബിസിനസ് വിപുലീകരിക്കാൻ പാർട്ടി, അന്നെത്തിയ സിനിമാതാരങ്ങളും നിരീക്ഷണത്തില്‍; കേന്ദ്ര ഏജൻസികൾ റോയിയെ എന്തിന് പിന്തുടർന്നു?


കൊച്ചിയിൽ നിന്നെത്തിയ ഇൻകം ടാക്‌സ് ഉദ്യോഗസ്ഥരുടെ മൊഴി ഇന്നെടുത്തേക്കും...കോൺഫിഡന്റ് ഗ്രൂപ്പ് ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും മൊഴിയും പൊലീസ് ഇന്ന് രേഖപ്പെടുത്തും, ഡോ. സി ജെ റോയിയുടെ ഫോണുകളുടെ വിശദമായ പരിശോധനയും ഇന്ന് നടക്കും, അന്വേഷണ ചുമതല ബംഗളൂരു സെൻട്രൽ ഡിസിപിക്ക്


ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള അഞ്ചാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് കാര്യവട്ടത്ത്... ആവേശത്തോടെ തലസ്ഥാനന​ഗരം


അന്തരിച്ച എന്‍സിപി നേതാവ് അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും... 


ശതകോടീശ്വരൻമാരുടെ പട്ടികയിൽ ഇടംപിടിച്ച മലയാളി വ്യവസായിയും കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയുമായ സി.ജെ.റോയിയുടെ സംസ്കാരം ഇന്ന് ..

വെള്ളം കുടിച്ച് സി പി എം; സംസ്ഥാനത്ത് ഒഴിവുള്ള ആറ് നിയമസഭാ മണ്ഡലങ്ങളിൽ സെപ്റ്റംബറിൽ വോട്ടെടുപ്പ് നടക്കാനിരിക്കെ സർക്കാർ കൂടുതൽ പ്രതിരോധത്തിൽ

16 JULY 2019 05:26 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് ഒഴിവുള്ള ആറ് നിയമസഭാ മണ്ഡലങ്ങളിൽ സെപ്റ്റംബറിൽ വോട്ടെടുപ്പ് നടക്കാനിരിക്കെ സർക്കാർ കൂടുതൽ പ്രതിരോധത്തിലായി. മുന്നോട്ട് പോകാനാവാത്ത തരത്തിൽ പ്രതിസന്ധിയിലായ സർക്കാർ സി പി എമ്മിനെയും സിപിഎം സർക്കാരിനെയും കുറ്റപ്പെടുത്തുന്ന തരത്തിലാണ് കാര്യങ്ങൾ ചെന്നു നിൽക്കുന്നത്.

മഞ്ചേശ്വരത്തെ കേസ് ഹൈക്കോടതി തീർപ്പാക്കിയതോടെ മഞ്ചേശ്വരത്തും സെപ്റ്റംബറിൽ തെരഞ്ഞെടുപ്പ് നടക്കുമെന്ന് ഉറപ്പായി. എറണാകുളം, കോന്നി, അരൂർ, വട്ടിയൂർക്കാവ്, മഞ്ചേശ്വരം. പാലാ മണ്‌ഡലങ്ങളിലാണ് തെരഞ്ഞടുപ്പിന് കളം ഒരുങ്ങിയത്. ഇതിൽ പാലായിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥി മത്സരിക്കും. കെ.എം മാണിയുടെ മരണത്തോടെ ഒഴിവുവന്ന പാലാ മണ്ഡലത്തിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ ഒടുവിൽ ധാരണയാകുമെങ്കിലും പി .ജെ. ജോസഫും ജോസ് കെ മാണിയും തമ്മിലുള്ള ആശയഭിന്നത മുതലെടുക്കാമോ എന്ന് സി പി എം ആലോചിക്കുന്നുണ്ട്. എന്നാൽ കെ.എം മാണിയുടെ തട്ടകത്തിൽ വിജയിക്കാമെന്ന് സി പി എം കരുതുന്നില്ല. ഇവിടെ മാണി സി കാപ്പൻ ആയിരിക്കും ഇടതു സ്ഥാനാർത്ഥി.

മുസ്ലീം ലീഗിലെ അബ്ദുൾ റസാഖിന്റെ നിര്യാണത്തോടെയാണ് മഞ്ചേശ്വരത്ത് ഒഴിവ് വന്നത്. ഇവിടെ ലീഗിന്റെ സ്ഥാനാർത്ഥി തന്നെ മത്സരിക്കും. ബി ജെ പിക്ക് പ്രതീക്ഷയുള്ള മണ്ഡലമാണ് മഞ്ചേശ്വരം. കെ. സുരേന്ദ്രൻ നിസാര വോട്ടുകൾക്കാണ് കഴിഞ്ഞ തവണ പരാജയപ്പെട്ടത്. സുരേന്ദ്രൻ തന്നെ ഇക്കുറിയും ജനവിധി തേടും. അദ്ദേഹം വിജയിക്കുകയില്ലെന്ന് പറയാൻ കഴിയില്ല. എന്നാൽ മാറിയ രാഷ്ട്രീയ കാലാവസ്ഥയിൽ ലീഗിന് തന്നെയാണ് മുൻകൈ. ന്യൂനപക്ഷ ഏകീകരണം മഞ്ചേശ്വരത്ത് സംഭവിക്കുമെന്ന് ലീഗ് നേതാവ് പി .കെ കുഞ്ഞാലിക്കുട്ടി കരുതുന്നു.

വട്ടിയൂർകാവിലെ മുരളിയുടെ ഭൂരിപക്ഷം നിലനിർത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. കെ. സി. വേണുഗോപാലും മുല്ലപ്പള്ളിയുമൊക്കെ വട്ടിയൂർകാവിന് നേരെ കണ്ണെറിഞ്ഞിട്ടുണ്ട്. കെ. സി. ക്ക് സീറ്റ് ഉറയ്ക്കുമെന്ന് തന്നെയാണ് കോൺഗ്രസ് നേതൃത്വം കരുതുന്നത്. കോൺഗ്രസ് ഹൈകമാന്റിൽ നിന്നായിരിക്കും കെസിക്ക് സീറ്റ് ലഭിക്കുക. രാഹുൽ ഗാന്ധിയുടെ വിശ്വസ്തനാണ് വേണുഗോപാൽ.

ആറ് സീറ്റുകളിൽ അഞ്ചും യു ഡി എഫിന്റെ ഉറച്ച കോട്ടകളാണ്. അഞ്ചു സീറ്റിലും തെരഞ്ഞടുപ്പ് നടത്താമെന്ന് മുഖ്യതെരഞ്ഞടുപ്പ് കമ്മീഷണർ കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷനെ അറിയിച്ചു. ഇതിൽ മഞ്ചേശ്വരത്തിന്റെ കാര്യവും ഹൈക്കോടതി തീർപ്പാക്കി. കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷനായിരിക്കും തിയതി തീരുമാനിക്കുക. ഇത് സംഭവിക്കുകയാണെങ്കിൽ ഓണകാലത്ത് തെരഞ്ഞടുപ്പ് ആരവം ഉയരും.

എസ് എഫ് ഐയുടെ പ്രവർത്തനങ്ങളാണ് സർക്കാരിനെ ഇപ്പോൾ പ്രതിസന്ധിയിലാക്കിയത്. ലോക്‌സഭാ തെരെഞ്ഞടുപ്പിന് ശേഷം നില മെച്ചപ്പെടുത്താം എന്ന അവസ്ഥയിലായിരുന്നു കേരള സർക്കാർ. ബി ജെ പി വിരുദധ വികാരം കേരളത്തിൽ തങ്ങളെ തുണയ്ക്കുമെന്ന് സി പി എം കരുതി. കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാർ ഉണ്ടാകാതെ പോയത് അനുഗ്രഹമായെന്നും സിപിഎം കരുതിയിരുന്നു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞടുപ്പിൽ സിപിഎം നില മെച്ചപ്പെടുത്തുകയും ചെയ്തു. എന്നാൽ അതിൽ നിന്ന് സർക്കാർ കാലിടറി വീണത് വലിയ ഗർത്തത്തിലേക്കാണ്. കോടിയേരിയുടെ മകനെതീരെ ഉയർന്ന ആരോപണങ്ങളിൽ നിന്നായിരുന്നു തുടക്കം. അതിൽ നിന്ന് കരകയറുന്നതിന് മുമ്പ് തന്നെ ഭൂമറാങ്ക് പോലെ എസ് എഫ് ഐ വന്നു വീണു. പി എസ് സി പരീക്ഷകളും സർവകലാശാലാ പരീക്ഷകളും സംശയനിഴലിലിയ ഒരു മുൻ അനുഭവം കേരളത്തിൽ ഉണ്ടായിട്ടില്ല.

ആറിൽ നാല് യു ഡി എഫിന് ഉറപ്പിക്കാം. മഞ്ചേശ്വരവും വട്ടിയൂർകാവും ബി ജെ പി പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കിരീടം വയ്ക്കാത്ത രാജാവ്... റോയിയുടെ മരണത്തില്‍ ഞെട്ടി കേരളം, ബിസിനസ് വിപുലീകരിക്കാൻ പാർട്ടി, അന്നെത്തിയ സിനിമാതാരങ്ങളും നിരീക്ഷണത്തില്‍; കേന്ദ്ര ഏജൻസികൾ റോയിയെ എന്തിന് പിന്തുടർന്നു?  (6 minutes ago)

ഓഹരി വിപണികള്‍ ഞായറാഴ്ചയും തുറന്നുപ്രവര്‍ത്തിക്കും...  (13 minutes ago)

കമിതാക്കളെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (25 minutes ago)

43 വർഷം കഠിന തടവും 40000 രൂപ പിഴയും...  (26 minutes ago)

അമ്മയെ വീടിനുള്ളിൽ തീയിട്ട്   കൊലപ്പെടുത്തിയ കേസ് മകന് ജീവപര്യന്തം തടവും അര ലക്ഷം പിഴയും  (36 minutes ago)

​ ​എ​റ​ണാ​കു​ളം​ ​ജി​ല്ലാ​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ് ​കെ​ട്ടി​ട​ത്തി​ന്റെ​ ​ശി​ലാ​സ്ഥാ​പ​നം​ ​ഇ​ന്ന് രാ​വി​ലെ​ ​പ​ത്തി​ന് ​ആ​രോ​ഗ്യ​മ​ന്ത്രി​ ​വീ​ണാ​ ​ജോ​ർ​ജ് ​നി​ർ​വ​ഹി​ക്കും  (44 minutes ago)

ഇൻകം ടാക്‌സ് ഉദ്യോഗസ്ഥരുടെ മൊഴി ഇന്നെടുത്തേക്കും.  (1 hour ago)

സ്വത്ത് തർക്കത്തിൽ ഭാര്യാ സഹോദരനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിക്ക് 6 വർഷം തടവും  കാൽ ലക്ഷം പിഴയും ശിക്ഷ  (1 hour ago)

കാര്യവട്ടത്ത് ഇന്ന് ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള അഞ്ചാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ...  (1 hour ago)

ചരിത്രത്തിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയെന്ന റെക്കോര്‍ഡോടെയാണ് അധികാര കേന്ദ്രത്തിലേക്ക് ...  (1 hour ago)

മലയാളി വ്യവസായിയും കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയുമായ സി.ജെ.റോയിയുടെ സംസ്കാരം ഇന്ന് ..  (2 hours ago)

റോയ് സിജെയുടെ ആത്മഹത്യ; 'ആദായ നികുതി ഉദ്യോഗസ്ഥര്‍ക്കെതിരെ കോണ്‍ഫിഡന്റ് ഗ്രൂപ്പ്  (7 hours ago)

വേലിയേറ്റ വെള്ളപ്പൊക്കം ദുരന്ത നിവാരണത്തിന്റെ പരിധിയില്‍വരുമെന്ന് സര്‍ക്കാര്‍  (7 hours ago)

ഭര്‍ത്താവ് കളിയാക്കിയതില്‍ മനംനൊന്ത് ഭാര്യ ജീവനൊടുക്കി  (7 hours ago)

സ്പ്രിന്‍ക്ലര്‍ കരാറില്‍ നടപടിക്രമങ്ങളില്‍ ഗുരുതര വീഴ്ചയെന്ന് ഹൈക്കോടതി  (8 hours ago)

Malayali Vartha Recommends