കൊടും വളവുകളും തിരിവുകളും കയറ്റിറക്കങ്ങളും ഒരു വശം കൊക്കയുമുള്ള മലമ്ബാതയില്‍ ഡ്രൈവര്‍ ഉറങ്ങി!! വളഞ്ഞാങ്ങാനത്ത് ചരക്കു ലോറി മറിഞ്ഞു; തമിഴ്നാട് സ്വദേശികള്‍ മൂന്നുപേര്‍ മരിച്ചു

പുലര്‍ച്ചെ രണ്ടു മണിയോടെ അപകടമുണ്ടായത്. കൊടും വളവുകളും തിരിവുകളും കയറ്റിറക്കങ്ങളും ഒരു വശം കൊക്കയുമുള്ള മലമ്ബാതയില്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇടുക്കി കുട്ടിക്കാനത്തിനടുത്ത് വളഞ്ഞാങ്ങാനത്ത് ചരക്കു ലോറി മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. തമിഴ്നാട് നിന്നും കോട്ടയത്തേക്ക് തേങ്ങയുമായി പോയ ലോറിയാണ് അപകടത്തില്‍പ്പെട്ടതെന്നാണ് പ്രാഥമിക വിവരം.
ലോറിയില്‍ ഉണ്ടായിരുന്ന മൂന്ന് പേരും സംഭവസ്ഥലത്തു വെച്ചു തന്നെ മരണമടഞ്ഞു. മൂന്നു പേരും തമിഴ്നാട് സ്വദേശികളാണ്. ഇവരില്‍ ഭൂമിനാഥന്‍ എന്നയാളെ മാ്രതമാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. ഭൂമിനാഥന്‍ എന്നയാളെ തിരിച്ചറിയാന്‍ സഹായിച്ചത് അപകട സമയത്ത് ഇയാളുടെ പോക്കറ്റില്‍ നിന്നും കണ്ടെത്തിയ ഐഡി കാര്‍ഡില്‍ നിന്നുമാണ്. ഇയാളുടെ ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്. അവര്‍ എത്തിയാല്‍ മാത്രമേ മറ്റുള്ളവരേക്കുറിച്ചും എന്തെങ്കിലും വിവരം കിട്ടു എന്നാണ് പോലീസ് പറയുന്നത്. മൃതദേഹങ്ങള്‍ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha