കണ്ണീരോടെ ബ്ലസി മുതല്‍ മേജര്‍ രവിവരെ... എല്ലാ പ്രതീക്ഷകളും തല്ലിക്കെടുത്തി മരട് ഫ്‌ളാറ്റ് പൊളിക്കാന്‍ നഗരസഭയുടെ പരസ്യം; പതിനഞ്ചു നിലകള്‍ വീതമുള്ള നാല് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചു നീക്കാന്‍ താത്പര്യമുള്ളവര്‍ക്ക് വമ്പന്‍ ഓഫര്‍; കണ്ണീരോടെ 370 കുടുംബങ്ങള്‍

താമസിക്കുന്ന വീട്ടില്‍ നിന്ന് അപ്രതീക്ഷിതമായി ഇറക്കിവിടുക എന്നു വച്ചാല്‍ ആര്‍ക്കാണ് സഹിക്കാന്‍ കഴിയുന്നത്. അതേ അവസ്ഥയിലാണ് കൊച്ചി മരടിലെ 370 കുടുംബക്കാര്‍. കഷ്ടപ്പെട്ടും കടം മേടിച്ചും ഒരു കോടിയിലേറെ രൂപ കൊടുത്ത് വാങ്ങിയ ഫ്‌ളാറ്റില്‍ നിന്നിറങ്ങിപ്പോകാന്‍ നഗരസഭ ഉടന്‍ നോട്ടീസ് നല്‍കും. ഫ്‌ളാറ്റ് മുതലാളിമാര്‍ ചെയ്ത കുറ്റത്തിന് അനുഭവിക്കേണ്ടി വന്നത് സാധാരണ ജനങ്ങളും.
മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ നഗരസഭ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ഫ്‌ളാറ്റ് പൊളിക്കാന്‍ താത്പര്യപത്രം ക്ഷണിച്ചുകൊണ്ട് നഗരസഭ പത്രങ്ങളില്‍ പരസ്യം നല്‍കിയിരിക്കുകയാണ്. പതിനഞ്ചു നിലകള്‍ വീതമുള്ള നാല് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചു നീക്കാന്‍ താത്പര്യമുള്ള ഏജന്‍സികള്‍ ഈ മാസം 16 നകം അപേക്ഷ സമര്‍പ്പിക്കണം. നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കാനാണ് തീരുമാനം. ഇതിനായി വിദഗ്ധരുടെ പാനല്‍ തയാറാക്കും. ഫ്‌ളാറ്റുകളിലെ താമസക്കാരോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് നഗരസഭ നോട്ടീസ് നല്‍കും.
വിഷയത്തില്‍ തുടര്‍നടപടികള്‍ ആലോചിക്കുന്നതുമായി ബന്ധപ്പെട്ട് മരട് നഗരസഭയുടെ പ്രത്യേക കൗണ്‍സില്‍ യോഗം ആരംഭിച്ചു. ചെയര്‍പേഴ്‌സണ്‍ ടി.എച്ച്. ന ദീറയുടെ അധ്യക്ഷതയിലാണു യോഗം. കെട്ടിടങ്ങള്‍ പൊളിച്ചുകളയുന്നതുമായി ബന്ധപ്പെട്ടു സ്വീകരിക്കേണ്ട നടപടികള്‍, ഇതിനാവശ്യമായ സാങ്കേതിക, സാമ്ബത്തിക കാര്യങ്ങള്‍ തുടങ്ങിയവ ചര്‍ച്ചചെയ്യും. പൊളിക്കാനാവശ്യമായ എല്ലാവിധ സഹായ സഹകരണങ്ങളും സര്‍ക്കാര്‍ ഉറപ്പുനല്‍കിയ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ട സഹകരണം സംബന്ധിച്ചും യോഗം ചര്‍ച്ചചെയ്‌തേക്കും.
ഫ്‌ളാറ്റുകളില്‍ നിന്ന് മാറണമെന്നു കാട്ടിയുള്ള നോട്ടീസ് നഗരസഭ ഉടമകള്‍ക്ക് ചൊവ്വാഴ്ച നല്‍കും. ഇതുസംബന്ധിച്ചും ഇന്നത്തെ യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും. യോഗത്തിനുശേഷം ഭാവി കാര്യങ്ങള്‍ കളക്ടറുമായും മറ്റും കൂടിയാലോചിച്ചു നടപ്പാക്കാനാണു സാധ്യത. തീരദേശ പരിപാലന നിയമങ്ങള്‍ ലംഘിച്ചു നിര്‍മിച്ച ഫ്‌ളാറ്റുകള്‍ ഈ മാസം 20നു മുമ്പ് പൊളിച്ചുനീക്കി റിപ്പോര്‍ട്ട് നല്‍കാന്‍ കഴിഞ്ഞ ആറിനാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് അന്ത്യശാസനം നല്‍കിയത്.
ഒട്ടേറെ വിഐപികള്‍ താമസിക്കുന്ന ഫ്‌ളാറ്റ് കൂടിയാണിത്. നടനും സംവിധായകനുമായ സൗബിന്‍ ഷാഹിര്‍, സംവിധായകരായ ബ്ലെസി, മേജര്‍ രവി തുടങ്ങിയവരും കിടപ്പാടം നഷ്ടപ്പെടാതിരിക്കാന്‍ പൊരുതുകയാണ്. അതിനിടെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനെതിരേ താമസക്കാരുടെ സമരം ശക്തമാക്കാന്‍ ആക്ടിവിസ്റ്റുകള്‍ രംഗത്തെന്നും അപകടകരമായ സാഹചര്യം വരെ ഉണ്ടായയേക്കാമെന്നുമാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സമരത്തിന്റെ നിയന്ത്രണം ആക്ടിവിസ്റ്റുകളുടെ കൈയിലെത്തുന്നതോടെ ആത്മാഹുതിക്കടക്കം സാധ്യതയുണ്ടെന്നുമാണു സര്‍ക്കാരിനു ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്താനാണ് പോലീസിന്റെ തീരുമാനം.
ഫ്‌ളാറ്റിന്റെ നിര്‍മാണം ചട്ടം ലംഘിച്ചാണെങ്കില്‍ ഇതുസംബന്ധിച്ച് താമസക്കാര്‍ക്ക് അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു അറിയിപ്പോ നോട്ടീസോ ലഭിച്ചിട്ടില്ലെന്നാണ് സൗബിനും ബ്ലെസിയും പറഞ്ഞത്. ചെയ്യാത്ത തെറ്റിന് എന്തിനു ശിക്ഷിക്കുന്നു. ഞങ്ങളും ഈ രാജ്യത്തെ പൗരന്മാരല്ലേ എന്ന് അവര്‍ ചീഫ് സെക്രട്ടറിയോടു ചോദിച്ചു.
ഇതുവരെയുള്ള ജീവിതത്തിന്റെ സമ്പാദ്യവും ഒരായുസ് തീരുവോളം പണിയെടുത്തു വീട്ടേണ്ട ബാധ്യതയുമാണ് പലര്‍ക്കും ഈ ഫ്‌ളാറ്റുകള്‍. അതില്‍ കുട്ടികളുണ്ട്. പ്രായമായ മാതാപിതാക്കളുണ്ട്. തെരുവിലിറക്കിയാല്‍ മരണമല്ലാതെ മറ്റൊരു വഴിയും പലരും കാണുന്നില്ല. ഞങ്ങളെന്തു പിഴച്ചു എന്ന ചോദ്യത്തിന് ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും മറുപടിയില്ല. അതേസമയം കോടതിയുടെ അന്ത്യശാസനം നടപ്പാക്കുമെന്നു കോടതിയലക്ഷ്യ നടപടിയുടെ വക്കില്‍ നില്‍ക്കുന്ന ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു. എന്തായാലും വല്ലാത്ത അവസ്ഥയിലാണ് മരടെന്ന മാരണം പോകുന്നത്.
https://www.facebook.com/Malayalivartha