തൂങ്ങിമരിക്കാന്‍ ശ്രമിച്ച കാമുകനെ രക്ഷപെടുത്തിയ ശേഷം രണ്ട് മക്കളുടെ അമ്മയായ കാമുകി ഭര്‍ത്താവിനൊപ്പം രക്ഷപെട്ടു!

ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം കോട്ടയം മെഡിക്കല്‍ കോളജ് ബസ് സ്റ്റാന്റിനുസമീപമുള്ള ലോഡ്ജില്‍ ഫാനില്‍ തൂങ്ങി ജീവനൊടുക്കാന്‍ ശ്രമിച്ച കാമുകനെ രക്ഷപെടുത്തി, മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചശേഷം കാമുകി ഭര്‍ത്താവിനൊപ്പം രക്ഷപെട്ടു.
രണ്ടു മക്കളുടെ പിതാവും അയര്‍ക്കുന്നം സ്വദേശിയുമായ ലിജു (കുമാര്‍-35) മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. കടുവാകുളത്ത് ഭര്‍ത്താവും രണ്ട് മക്കളുമൊത്ത് താമസിക്കുന്ന കാമുകിയായ യുവതിയോട് മെഡിക്കല്‍ കോളജിനു സമീപത്തുള്ള ലോഡ്ജിലേക്ക് എത്തുവാന്‍ ലിജു ആവശ്യപ്പെട്ടു. യുവതി രാവിലെ 11-ന് ലോഡ്ജില്‍ എത്തി.
വൈകുന്നേരം അഞ്ചിന്, കുമാര്‍ ലോഡ്ജിലെ ബെഡ് ഷീറ്റ് ഉപയോഗിച്ചു ഫാനില്‍ തൂങ്ങി. ഇത് ശ്രദ്ധയില്‍പ്പെട്ട കാമുകി ഇയാളുടെ കാലില്‍ പിടിച്ച് ഉയര്‍ത്തി ഉറക്കെ നിലവിളിച്ചു. ഈ സമയം ലോഡ്ജിലെ മറ്റുതാമസക്കാരെത്തി, ജീവനക്കാരോട് പറയുകയും ഇയാളെ ഉടന്‍തന്നെ മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിലെത്തിക്കുകയും ചെയ്തു.
തുടര്‍ന്ന് സര്‍ജറി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. അപ്പോഴേക്കും കാമുകിയുടെ ഭര്‍ത്താവ് ആശുപത്രിയിലെത്തി ഇവരെ കൂട്ടികൊണ്ടു പോയി. കുമാറിനെ ഇന്നു രാവിലെ വാര്‍ഡിലേക്കു മാറ്റി. ബന്ധുക്കള്‍ ആരും ഇതുവരെ എത്തിയിട്ടില്ലെന്നും, അഡ്മിഷന്‍ സമയത്ത് തന്ന ഫോണ്‍ നമ്പരില്‍ വിളിച്ചിട്ട് എടുക്കുന്നില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha