ബ്ലാങ്ക് ചെക്കുകളില്‍ തിരിമറി നടത്തി ഡോക്ടര്‍ ദമ്പതികളുടെ 20 കോടിയുടെ സ്വന്ത് കൊള്ള പലിശക്കാരന്‍ കൈക്കലാക്കി, ഒന്നര പതിറ്റാണ്ട് മുമ്പ് തലശ്ശേരിയില്‍ നടന്ന തട്ടിപ്പ് പലിശക്കാരന്‍ മരിച്ചതോടെയാണ് പുറംലോകം അറിഞ്ഞത്

ബ്ലാങ്ക് ചെക്കുകളില്‍ തിരിമറി നടത്തി ഡോക്ടര്‍ ദമ്പതികളുടെ 20 കോടിയുടെ സ്വന്ത് കൊള്ള പലിശക്കാരന്‍ കൈക്കലാക്കി. ഒന്നര പതിറ്റാണ്ട് മുമ്പ് തലശ്ശേരിയില്‍ നടന്ന തട്ടിപ്പ് പലിശക്കാരന്‍ മരിച്ചതോടെയാണ് പുറംലോകം അറിഞ്ഞത്. നഗരഹൃദയത്തില്‍ ഡോക്ടര്‍ ദമ്പതികളുടെ കൈവശം ഉണ്ടായിരുന്ന 20 കോടിയോളും രൂപയുടെ അരയേക്കര്‍ ഭൂമിയും ബഹുനില മന്ദിരവുമാണ് തന്ത്രപരമായി കൈക്കലാക്കിയത്.
50 ലക്ഷം രൂപ പലപ്പോഴായി ദമ്പതികള്‍ പലിശയ്ക്ക് വാങ്ങിയിരുന്നു. അതിന് ഈടായി 14 ബ്ലാങ്ക് ചെക്കുകള്‍ നല്‍കിയിരുന്നു. അതുപയോഗിച്ചാണ് പള്ളൂര്‍ സ്വദേശിയായ പലിശക്കാരന്‍ ഇവരെ ചതിച്ചത്. ബ്ലാങ്ക് ചെക്കുകളില്‍ കോടികള്‍ ലഭിക്കാനുണ്ടെന്ന് തിരുത്തി കേസുകള്‍ രജിസ്റ്റര്‍ ചെയ്ത ശേഷം പോണ്ടിച്ചേരിയില്‍ നിന്നും അറസ്റ്റ് വാറണ്ട് സംഘടിപ്പിച്ചു. വാറണ്ട് കാണിച്ച് ഭീഷണിപ്പെടുത്തിയാണ് സ്വത്തുകള്‍ കൈക്കലാക്കിയത്.
കെട്ടിടവും ഭൂമിയും കൈക്കലാക്കിയ പലിശക്കാരന്‍ ദമ്പതികളെ വീട്ടില്‍ നിന്നും ഇറക്കിവിട്ടു. തിരുവിതാകൂറിലെ അറിയപ്പെടുന്ന കുടുംബത്തിലെ അംഗങ്ങളായ ഇവര്‍ അഗതി മന്ദിരത്തിലും ലോഡ്ജ് മുറിയിലും താമസിച്ച്, ദരിദ്രരായി മരിക്കുകയായിരുന്നു. വീട് തട്ടിയെടുത്ത പലിശക്കാരന്‍ തയ്യാറാക്കിയ വില്‍പത്രത്തില്‍ ആ സ്വത്തുക്കള്‍ പെണ്‍മക്കള്‍ക്ക് നല്‍കണമെന്ന് എഴുതിയിരുന്നു. അതിനെ മകന്‍ എതിര്‍ത്തു. തുടര്‍ന്നുണ്ടായ തര്‍ക്കങ്ങള്‍ ശ്രദ്ധയില്‍പെട്ട, ഡോക്ടര്‍ ദമ്പതിമാരുടെ മകനും ബന്ധുക്കളും നടത്തിയ അനേഷണത്തിലാണ് തട്ടിപ്പിന്റെ അണിയറക്കഥകള്‍ വെളിയിലായത്.
രക്ഷിതാക്കളെ ചതിക്കുകയായിരുന്നെന്ന് മകന്‍ പൊലീസിന് പരാതി നല്‍കി. അമ്മയുടെ ലക്ഷങ്ങള്‍ വരുന്ന സ്വര്‍ണാഭരങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. വണ്ടിച്ചെക്ക് കേസില്‍ പിതാവിനെ അറസ്റ്റ് ചെയ്യാന്‍ പോണ്ടിച്ചേരി പോലീസ് വന്നപ്പോഴാണ് അമ്മ വിവരം അറിയുന്നത്. അതിനിടെ കെട്ടിടത്തിന്റെ പകുതി പലിശക്കാരന്‍ കൈക്കലാക്കിയിരുന്നു.
https://www.facebook.com/Malayalivartha