പി എസ് സിയുടെ വിശ്വാസ്യത കളഞ്ഞ സര്‍ക്കാരിനെതിരെ യുവജനങ്ങള്‍ വിധിയെഴുതും: ഡീന്‍ കുര്യാക്കോസ്

നാല്പതു ലക്ഷത്തോളം ചെറുപ്പക്കാരുടെ പ്രതീക്ഷയായ പിഎസ്‌സിയുടെ വിശ്വാസ്യത ഇല്ലാതാക്കിയ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയുള്ള വിധിയെഴുത്താണ് അഞ്ചിടങ്ങളിലെ ഉപതെരഞ്ഞെടുല്‍ നടക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും എം. പിയുമായ ഡീന്‍ കുര്യാക്കോസ്. പേരൂര്‍ക്കട കൗസ്തുഭം ആഡിറ്റോറിയത്തില്‍ നടന്ന യു.ഡി. വൈ. എഫ് യുവജന കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിവൈഎഫ്‌ഐയുടെയും എസ്എഫ്‌ഐയുടെയും സഖാക്കള്‍ക്ക് പിഎസ്‌സി വഴി ജോലി ലഭിക്കുന്ന അവസ്ഥയാണ് ഇന്ന് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ സാഹചര്യം ഇപ്പോഴും നിലനില്‍ക്കുകയാണ്.
സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധം അതിന്റെ ഉച്ചസ്ഥായിയില്‍ കൊണ്ടുവരാനുള്ള അവസരമായി ഈ ഉപതെരഞ്ഞെടുപ്പിനെ കാണണമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു. പാലായിലെ പരാജയം യു.ഡി.എഫ് അര്‍ഹിച്ചതല്ല. അവിടെ നിന്നും തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എയുടെ അഴിമതിയും ചെന്ന് അവസാനിക്കുന്നത് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിലാണ്.കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ നിലനില്‍ക്കുന്ന എല്ലാ രാഷ്ട്രീയ വിഷയങ്ങള്‍ വെച്ചുകൊണ്ട് കേരളത്തിന്റേതായ ഒരു പ്രതികരണം ഉണ്ടാക്കിയെടുക്കാന്‍ ഈ ഉപതിരഞ്ഞെടുപ്പ് പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സുതാര്യ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കെ മോഹന്‍കുമാറിനെ വമ്പിച്ച ഭൂരിപക്ഷത്തോടെ കൂടി വിജയിപ്പിക്കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് യു.ഡി. വൈ. എഫ് നേതൃത്വം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം പാര്‍ലമെന്റ് പ്രസിഡന്റ് വിനോദ് യേശുദാസ് അധ്യക്ഷത വഹിച്ചു. നേതാക്കളായ ടി. ശരത്ചന്ദ്ര പ്രസാദ്, ജോണി നെല്ലൂര്‍, കെ.എസ് ഗോപകുമാര്‍, ബീമാപള്ളി റഷീദ്, വട്ടിയൂര്‍ക്കാവ് അനില്‍കുമാര്‍, കരുമം സുന്ദരേശന്‍, ഷിബു വര്‍ക്കല എന്നിവര്‍ സംസാരിച്ചു.
https://www.facebook.com/Malayalivartha