മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ സംഭവം വെറും അപകട മരണം അല്ലെന്ന സംശയത്തില്‍ പോലീസ്... കെ.എം. ബഷീറിന്റെ അപകടമരണം കൊലപാതകമോ? വഫയുടെ വെളിപ്പെടുത്തല്‍ നിര്‍ണായകം

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ സംഭവം വെറും അപകട മരണം അല്ലെന്ന സംശയത്തില്‍ പോലീസ്. ബഷീറിന്റെ കാണാതായ മൊബൈല്‍ ഫോണിലെ ഭൃശ്യങ്ങള്‍ പരിശോധിച്ചാല്‍ മാത്രമേ സത്യം പുറത്തു വരികയുളളു എന്നാണ് ലഭിക്കുന്ന സൂചനകള്‍. കേസില്‍ കുറ്റപത്രം നല്‍കാന്‍ ചില നിര്‍ണായക ഫൊറന്‍സിക് പരിശോധനകള്‍ ലഭിക്കാനുണ്ടെന്നാണ് പോലീസ് നിലപാട്. അത് എന്താണെന്ന് പോലീസ് വെളിപ്പെടുത്തുന്നില്ല
മാധ്യമ പ്രവര്‍ത്തകനായ കെ.എം. ബഷീര്‍ കവടിയാര്‍ വിവേകാനന്ദ പാര്‍ക്കില്‍ നിന്നും ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചെന്നും അതില്‍ പ്രകോപിതമായാണ് ശ്രീറാം വെങ്കിട്ടരാമന്‍ കാര്‍ ഇടിപ്പിച്ചതെന്നും കരുതുന്ന ബഷീറിന്റെ സുഹ്യത്തുക്കള്‍ നിരവധിയാണ്. ബഷീര്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ അടങ്ങിയ ഫോണ്‍ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പോലീസ് പുറത്തു പറയുന്നത്.
ബഷീറിന്റെ സ്മാര്‍ട്ട് ഫോണ്‍ കണ്ടെത്തണമെന്ന് സിറാജ് മാനേജ്‌മെന്റും ആവശ്യപ്പെട്ടിരുന്നു. അക്കാലത്ത് ഇതേ വിഷയത്തില്‍ ചാനല്‍ ചര്‍ച്ചക്ക് എത്തിയിരുന്ന ഒരു എസ്പിയും ഇതേ സംശയം ഉന്നയിച്ചിരുന്നു. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിന്റെ കാരണം ഇതാണെന്നും അറിയുന്നു. അത് കണ്ടെടുത്താല്‍ മാത്രമേ ഇപ്പോള്‍ ചാര്‍ജ് ചെയ്ത ബോധപൂര്‍വമല്ലാത്ത നരഹത്യാകേസില്‍ എന്തെങ്കിലും മാറ്റത്തിന് സാധ്യതയുള്ളൂ. മുഖ്യമന്ത്രിക്കും സര്‍ക്കാര്‍ ഉന്നതര്‍ക്കും അന്ന് എന്താണ് സംഭവിച്ചതെന്ന കാര്യം കൃത്യമായി അറിയാം എന്നാണ് ലഭിക്കുന്ന സൂചനകള്‍.
അതിനിടെ ശ്രീറാം അധികാരം ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന വഫ ഫിറോസിന്റെ ആരോപണവും ബഷീറിന്റെ മരണം അപകടമല്ല എന്ന വസ്തുതയിലേക്ക് വിരല്‍ ചുണ്ടുന്നു. ദ്യക്‌സാക്ഷികളുടെ മൊഴിയും ഫൊറന്‍സിക് റിപ്പോര്‍ട്ടും എവിടെയാണണാണ് വഫ ചോദിക്കുന്നത്.നാളെ തനിക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന ആശങ്കയും വഫ തന്നെ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പങ്കുവയ്ക്കുന്നുണ്ട്. അതായത് ശ്രീറാം ഒരു സാധാരണക്കാരന്‍ അല്ല എന്നാണ് വഫ പറയുന്നത്. തന്നെ കേസില്‍ കുടുക്കാന്‍ ശ്രീറാം ശ്രമിക്കുന്നതായും വഫ ആരോപിക്കുന്നു.
അപകടം നടന്ന രാത്രിയില്‍ കവടിയാര്‍ വിവേകാനന്ദ പാര്‍ക്കില്‍ നടന്നത് എന്താണ് ? ബഷീര്‍ എന്താണ് മൊബൈലില്‍ ചിത്രീകരിച്ചത്? വാഹനാപകടം സംഭവിക്കുമ്പോള്‍ ബഷീറിന്റെ സ്മാര്‍ട്ട് ഫോണ്‍ എവിടെ പോകാനാണ് ? അപകടത്തിന് ശേഷം ഫോണ്‍ രണ്ട് തവണ ഉപയോഗിച്ചിട്ടുണ്ട്. അത് ആരാണ് ഉപയോഗിച്ചത്? തന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചതിന്റെ ദേഷ്യത്തിലാണോ ശ്രീറാം ബഷീറിനെ ഇടിച്ചുകൊന്നത്?
ഇതെല്ലാമാണ് പോലീസ് കണ്ടത്തേണ്ടത്.
ശ്രീറാം തന്റെ രക്തത്തില്‍ മദ്യം കണ്ടെത്താതിരിക്കാന്‍ ഡയാലിസിസ് ചെയ്തതായാണ് നിഗമനം. കിംസ് ആശുപത്രിയിലെ സുഹ്യത്തുക്കളെ ഉപയോഗിച്ചാണ് ഇത്തരത്തില്‍ ചെയ്തത്. കുറ്റകൃത്യം മറയ്ക്കാന്‍ ഡയാലിസിസ് ചെയ്യാമെങ്കില്‍ ശ്രീറാം എന്തും ചെയ്യുമെന്നാണ് പോലീസ് കരുതുന്നത്. എ ഡി ജി പി ദര്‍വേസ് സാഹിബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണ സംഘത്തിന് ഇക്കാര്യത്തില്‍ അടിമുടി സംശയങ്ങളാണ് ഉള്ളത്.
അതിനിടെ കേസ് അട്ടിമറിക്കാന്‍ മുതിന്ന ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രമിക്കുകയാണെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. ശ്രീറാമിന്റെ ഗുരുനാഥനും അഭ്യൂദയകാംക്ഷിയുമാണ് ഐ എ എസ് ഉദ്യോസ്ഥന്‍. സര്‍ക്കാര്‍ ഉന്നതങ്ങളില്‍ ഇടപെട്ട് കൊണ്ടാണ് അദ്ദേഹം കേസില്‍ നിന്നും ശ്രീറാമിനെ ഊരിക്കാന്‍ ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെയും ചില സി പി എം നേതാക്കളുടെയും ഇടങ്കോലാണ് പ്രധാന തടസ്സം.
https://www.facebook.com/Malayalivartha