മാത്യുവിനും സയനൈഡ് നൽകിയെന്ന് ജോളി; ഭക്ഷണത്തിലും, വെള്ളത്തിലും കലക്കി നൽകി; രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

കൂടത്തായി കൂട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് വീണ്ടും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജോളി. മാത്യുവിനെ കൊല്ലുക എന്ന ലക്ഷ്യത്തോടെ ഭക്ഷണത്തിലും, വെള്ളത്തിലും സയനൈഡ് നല്‍കിയതായി ജോളി അന്വേഷണസംഘത്തിന് മൊഴി നല്‍കി. മാത്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത ജോളിയെ പൊന്നാമറ്റത്തെ വീട്ടിലും മാത്യുവിനെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലും എത്തിച്ച് തെളിവെടുപ്പ് നടത്തി.
മാത്യുവിന്‍റെ ഭാര്യ കട്ടപ്പനയില്‍ കല്യാണത്തിന് പോയ ദിവസമായിരുന്നു കൊലപാതകം നടത്താന്‍ തീരുമാനിച്ചത്. ആദ്യം ഭക്ഷണത്തില്‍ കലര്‍ത്തി സയനൈഡ് നല്‍കിയപ്പോള്‍ മാത്യു ഛര്‍ദിച്ച് അവശനായി.രണ്ടാമത് വെള്ളത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കി. ജോളി അന്വേഷണസംഘത്തോട് പറഞ്ഞു.
https://www.facebook.com/Malayalivartha