സംസ്ഥാനത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങള്‍ സജീവമാകുന്നു. സംഘത്തില്‍ സ്ത്രീകളും പുരുഷന്‍മാരും

സംസ്ഥാനത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങള്‍ സജീവമാകുന്നു. സംഘത്തില്‍ സ്ത്രീകളും പുരുഷന്‍മാരും.രക്ഷിതാക്കള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ്. ആഴ്ചകളുടെ ഇടവേളയില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകല്‍ സംഘം കൊച്ചി യിലെ കുമ്പളത്ത് വീണ്ടുമെത്തിയതായി സൂചന.
കുമ്പളത്തെ രണ്ടാം ക്‌ളാസ് വിദ്യാർത്ഥിയെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയത്. പിതാവ് സംഭവത്തില്‍ പനങ്ങാട് പൊലീസില്‍ പരാതി നല്‍കി.വൈകിട്ട് ആറോടെ കളി കഴിഞ്ഞ് റോഡിലൂടെ നടന്നു വരുമ്പോഴായിരുന്നു സംഭവം. 2 സ്ത്രീകളും പുരുഷനും കുട്ടിയെ കടന്നുപിടിക്കുകയും കുട്ടി ഇവരുടെ കയ്യില്‍ കടിച്ച് കുതറി ഓടി രക്ഷപ്പെടുകയായിരുന്നു എന്നും പരാതിയില്‍ പറയുന്നു.
ഭയന്ന് ഓടിയ കുട്ടിയെ അതുവഴിപോയ സുഹൃത്താണ് കണ്ടെത്തി വീട്ടില്‍ കൊണ്ടു ചെന്നാക്കിയത്. കുട്ടിയുടെ ഉടുപ്പിലും ദേഹത്തും പിടിവലി നടന്നതിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ചോദിച്ചപ്പോഴാണ് കുട്ടി കാര്യം പറഞ്ഞത്. തമിഴ്‌നാട് റജിസ്‌ട്രേഷന്‍ വാന്‍ ഇവരുടെ സമീപത്ത് ഉണ്ടായിരുന്നതു കുട്ടി കണ്ടെന്നു കുട്ടിയുടെ പിതാവ് പറഞ്ഞു. ഒക്ടോബര്‍ 11, 29 തീയതികളിലും സമാന രീതിയില്‍ സംഭവങ്ങള്‍ കുമ്പളത്ത് നടന്നിരുന്നു.
സംഭവത്തെ തുടർന്ന് കുട്ടി വളരെ പേടിച്ച അവസ്ഥയിലാണെന്നും ഭാഗ്യം കൊണ്ടാണ് തങ്ങൾ രക്ഷപെട്ടത് എന്നും കുട്ടിയുടെ പിതാവ് ഷമീർ പറഞ്ഞു.ഇപ്പോൾ മകനെ വീടിനു പുറത്തേക്കു അയയ്ക്കാൻ തങ്ങൾക്കു ഭയമാണെന്നും ഷമീർ പറയുന്നു.
സംഭവത്തെ തുടർന്ന് പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും പ്രദേശത്തു പോലിസ് പട്രോളിംഗ് ശക്തമാക്കാൻ ആവശ്യപെട്ടിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് സീത പറഞ്ഞു.19 ന് വൈകുന്നേരം കുമ്പളത്ത് ജനകീയ കമ്മറ്റി ചേരുന്നുണ്ട്. കൂടുതൽ പ്രവർത്തന പരിപാടികൾ ഈ യോഗത്തിൽ തീരുമാനിക്കുമെന്നും പ്രസിഡ്ന്റ്മലയാളിവാർത്തയോട് പറഞ്ഞു.
തങ്ങളുടെ പ്രദേശത്തെ കുഞ്ഞുങ്ങൾ തലനാരിഴയ്‌ക്കു രക്ഷപെട്ട സംഭവത്തിന്റെ ഞെട്ടലിൽനിന്നും ഇതുവരെ പ്രദേശവാസികൾ മുക്തരായിട്ടില്ല. അതുകൊണ്ട് തന്നെ തങ്ങളുടെ കുഞ്ഞുങ്ങളുടെ സുരക്ഷിതത്വത്തിനു വേണ്ടി പ്രദേശങ്ങളിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കാനുള്ള നീക്കത്തിലാണ് ബോയ്സ് ഓഫ് കുമ്പളം എന്ന ഫേസ് ബുക്ക് കൂട്ടായ്മ. ഇതോടൊപ്പം വീടുകൾ തോറും ലഘുലേഖകൾ വിതരണം ചെയ്തു ബോധവത്കരണം നടത്താനും കൂട്ടായ്മ ആലോചിക്കുന്നുണ്ടെന്ന് ബോയ്സ് ഓഫ് കുമ്പളം ഫേസ്ബുക് കൂട്ടായ്മയുടെ അഡ്മിൻ സോജൻ പുത്തൻവീട്ടിൽ മലയാളിവാർത്തയോട് പറഞ്ഞു.
https://www.facebook.com/Malayalivartha