ജോലിയുള്ള താരങ്ങളെയും സംവിധായകരെയും മറ്റ് ടെക്‌നീഷ്യന്‍മാരെയും വിലക്കാന്‍മാത്രം കച്ചകെട്ടിയിറങ്ങുന്ന സിനിമാ സംഘടനാ നേതാക്കളുടെ പണി എന്നെന്നേക്കുമായി അവസാനിക്കുന്നു

ജോലിയുള്ള താരങ്ങളെയും സംവിധായകരെയും മറ്റ് ടെക്‌നീഷ്യന്‍മാരെയും വിലക്കാന്‍മാത്രം കച്ചകെട്ടിയിറങ്ങുന്ന സിനിമാ സംഘടനാ നേതാക്കളുടെ പണി എന്നെന്നേക്കുമായി അവസാനിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ അതിനുള്ള സമഗ്രനിയമം കൊണ്ടുവരുന്നു. ചര്‍ച്ച ചെയ്ത് പരിഹരിക്കാവുന്ന വിഷയങ്ങള്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് ഒതുക്കിയും വഷളാക്കിയും മുതലെടുത്തും സംഘടനകളിലെ ചില നേതാക്കള്‍ കാലങ്ങളായി നടത്തുന്ന കള്ളക്കളിക്ക് പിടിവീഴുന്നതോട ഇവര്‍ക്ക് യാതൊരുവിലയും ഇല്ലാതാകും. സിനിമ രജിസ്‌ട്രേഷന്‍ സര്‍ക്കാരിന്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തണമെന്ന് വര്‍ഷങ്ങളായി പലരും ആവശ്യപ്പെടുന്നതാണ്. നിലവില്‍ ഫിലിംചേമ്പറും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ചേര്‍ന്നാണ് സിനിമാ ടെറ്റിലും ബാനറും രജിസ്റ്റര്‍ ചെയ്യുന്നത്.
മുതിര്‍ന്ന പല നിര്‍മാതാക്കളും താരങ്ങള്‍ക്കും ടെക്‌നീഷ്യന്‍മാര്‍ക്കും കരാര്‍ പ്രകാരമുള്ള തുക നല്‍കാറില്ല. അതുകൊണ്ടാണ് പല താരങ്ങളും സംവിധായകരും സ്വന്തംനിലയില്‍ നിര്‍മാണ കമ്പനികള്‍ ആരംഭിച്ചത്. മലയാള സിനിമയില്‍ മറ്റൊരു അലിഖിത നിയമം കൂടിയുണ്ട്. ആദ്യ ചിത്രം സംവിധാനം ചെയ്യുന്നയാള്‍ക്ക് പണം കൊടുക്കുന്ന പരിപാടിയേ ഇല്ല. ആരെങ്കിലും ചോദിച്ചാല്‍ നീ ഡയറക്ടറായില്ലേ എന്നായിരിക്കും മറുപടി. ഇന്ന് ഇന്‍ഡസ്ട്രിയിലുള്ള പല നല്ല സംവിധായകര്‍ക്കും ആദ്യ സിനിമയ്ക്ക് പ്രതിഫലം കിട്ടിയിട്ടില്ല. അതേസമയം പടം വിജയിച്ചാലും ഇല്ലെങ്കിലും കൃത്യമായി പണം നല്‍കുന്ന, മണിയന്‍പിള്ള രാജുവിനെ പോലുള്ള നിര്‍മാതാക്കളുമുണ്ട്. പുതിയ സംവിധായകരുടെ സിനിമകള്‍ക്ക് ആവശ്യമുള്ളസൗകര്യങ്ങള്‍ ഒരുക്കികൊടുക്കാതിരിക്കുകയും ജോഷിയെ പോലുള്ള സംവിധായകര്‍ ആവശ്യപ്പെട്ടാല്‍ എതിര്‍വാക്ക് പറയാതെ അതുപോലെ ചെയ്യുന്ന നിര്‍മാതാക്കളുമുണ്ട്. മിലന്‍ ജലീലിനെ പോലുള്ള നിര്‍മാതാക്കള്‍ അത്തരത്തിലുള്ളതാണെന്ന് വ്യാപക ആക്ഷേപമുണ്ട്. നിര്‍മാതാക്കളുടെ സംഘടനാ നേതാവായ സിയാദ്‌കോക്കര്‍ അസോസിയേറ്റ് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള ടെക്‌നീഷ്യന്‍മാര്‍ക്ക് പ്രതിഫലം നല്‍കാറേയില്ല എന്ന ആരോപണവുമുണ്ട്.
ചോദ്യം ചെയ്യുന്നവരെ ഒതുക്കുകയും തരംതാഴ്ത്തുകയും ചെയ്യുന്നതാണ് സംഘടനാ മാടമ്പിമാരുടെ രീതി. ബി. ഉണ്ണികൃഷ്ണന്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി ആയ ശേഷമാണ് സംഘടന എന്ന നിലയില്‍ കാര്യമായി എന്തെങ്കിലും ഇടപെടല്‍ നടത്താനായത്. താരങ്ങള്‍ക്ക് ധനലക്ഷ്മി ബാങ്കിന്റെ ശബരിമല ശാഖ അക്കൗണ്ടില്‍ ചെക്ക് നല്‍കുന്ന നിര്‍മാതാക്കളുമുണ്ട്. കാരണം മണ്ഡലകാലത്ത് മാത്രമേ ആ ശാഖ പ്രവര്‍ത്തിക്കൂ. പുതിയ സംവിധായകരുടെയും തിരക്കഥാകൃത്തുക്കളുടെയും കയ്യില്‍ നിന്ന് എല്ലാ അവകാശങ്ങളും എഴുതി വാങ്ങുകയും ചെയ്യുന്ന, നഗ്നമായ തൊഴില്‍ ലംഘനങ്ങളും ഇവിടെ നടക്കുന്നുണ്ട്. പുതിയ സംവിധായകരെയും എഴുത്തുകാരെയും വെച്ച് സിനിമകള്‍ എടുത്ത് പ്രശസ്തനായ നിര്‍മാതാവ് പ്രതിഫലം നല്‍കുന്ന പരിപാടിയേ ഇല്ല. മുഴുവന്‍ റൈറ്റ്‌സും എഴുതി വാങ്ങുകയും ചെയ്യും.
അതേസമയം പണവും പ്രശസ്തിയും മാത്രം മോഹിച്ച് മാത്രം സിനിമ ചെയ്യാനെത്തുന്ന സംവിധായകരുമുണ്ട്. വെയിലിന്റെ സംവിധായകന്‍ ശരത് മേനോന്‍ അത്തരത്തിലുള്ളയാളാണെന്ന് ഷെയിന്‍ നിഗത്തിന്റെ വെളിപ്പെടുത്തലില്‍ നിന്ന് വ്യക്തമാകും. തന്റെ ഡേറ്റുണ്ടെന്നും 40 ശതമാനം ലാഭം വേണമെന്ന് പറഞ്ഞ് ശരത് മേനോന്‍ മറ്റൊരുനിര്‍മാതാവിനെ സമീപിച്ചതായി ഷെയിന്‍ വെളിപ്പെടുത്തിയിരുന്നു. ഇത്തരത്തിലുള്ള എല്ലാത്തരം തട്ടിപ്പുകാരെയും നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നിയമം സഹായകമാകുമെങ്കില്‍ അത് വലിയ വിപ്ലവമാകും.
https://www.facebook.com/Malayalivartha