'രണ്ടാമൂഴം' എങ്ങുമെത്തിയില്ല; വി എ ശ്രീകുമാറിനെതിരെ എം ടി വാസുദേവൻ നായർ സുപ്രീംകോടതിയിൽ

വി എ ശ്രീകുമാറിനെതിരെ എം ടി വാസുദേവൻ നായർ സുപ്രീംകോടതിയിൽ. രണ്ടാമൂഴം സിനിമയാക്കുന്നതിൽ നിന്ന് വി എ ശ്രീകുമാറിനെ തടയണമെന്നാവശ്യപ്പെട്ടായിരുന്നു എം ടി തടസ്സഹർജി ഫയൽ ചെയ്തത്. എന്നാൽ തർക്കം മധ്യസ്ഥ ചർച്ചയ്ക്ക് വിടണം എന്ന് ശ്രീകുമാർ റെ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയാതായിരുന്നു. ഇതിനെരെ ശ്രീകുമാർ സുപ്രീം കോടതിയിൽ ഹർജി നൽകിയാൽ തന്‍റെ വാദം കേൾക്കാതെ നടപടികൾ സ്വീകരിക്കരുതെന്നും ആവശ്യപ്പെട്ടായിരുന്നു എംടി തടസ്സ ഹർജി സമർപ്പിച്ചത്. മധ്യസ്ഥതയ്ക്ക് ഇല്ലെന്നും തിരക്കഥ തിരിച്ചു തരണമെന്നുള്ള നിലപാടിലായിരുന്നു എം ടി.
ഭീമന്‍റെ കഥ പറയുന്ന രണ്ടാമൂഴത്തിന്‍റെ തിരക്കഥ നാലര കൊല്ലം മുമ്പാണ് സിനിമയാക്കാനായി എംടി വി എ ശ്രീകുമാറിന് നൽകിയത്. മോഹൻലാൽ ഭീമനായി അഭിനയിക്കുമെന്ന് വിവരങ്ങൾ വന്നിരുന്നു. ആയിരം കോടി ചിത്രത്തിനായി മുടക്കുമെന്ന് കാട്ടി വ്യവസായി ബി ആർ ഷെട്ടി രംഗത്തെത്തിയിരുന്നു. എംടിയും വി എ ശ്രീകുമാറുമായുള്ള കരാർ പ്രകാരം മൂന്ന് വർഷത്തിനകം ചിത്രീകരണം തുടങ്ങണം എന്നായിരുന്നു. എന്നാൽ നാല് വർഷം പിന്നിട്ടിട്ടും ഒന്നും നടക്കാതെ വന്നതോടെ എംടി സംവിധായകനും നിർമ്മാണക്കമ്പനിക്കും എതിരെ കോടതിയെ സമീപിക്കുകയായിരുന്നു. വി എ ശ്രീകുമാർ മധ്യസ്ഥതയ്ക്ക് ശ്രമിച്ചിരുന്നു. പക്ഷേ മധ്യസ്ഥശ്രമം പരാജയപ്പെട്ടതോടെ, ബി ആർ ഷെട്ടി പ്രോജക്ടിൽ നിന്ന് പിൻമാറുകയുണ്ടായി. ഇപ്പോൾ ഈ സിനിമ പകുതി വഴിയിൽ കിടക്കുകയാണ്. മഹാഭാരതം സിനിമയാക്കുമെന്ന് ആദ്യം പറഞ്ഞ വി എ ശ്രീകുമാർ, പിന്നീട്, മറ്റൊരു വൻ പ്രോജക്ട് തുടങ്ങാനിരിക്കുകയാണെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് അണിയറപ്രവർത്തകരെയും ശ്രീകുമാർ ക്ഷണിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha