അനൂപ് ജേക്കബിന്റെ സഹോദരി അമ്പിളി ജേക്കബിന്റെ നിയമനം: അനൂപ് ജേക്കബിനും, മുന്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കും ഹൈക്കോടതിയുടെ നോട്ടീസ്

മുന്‍ മന്ത്രി അനൂപ് ജേക്കബിന്റെ സഹോദരിക്ക് സര്‍ക്കാര്‍ വഴിവിട്ട് നിയമനം നല്‍കിയെന്ന കേസില്‍ അനൂപ് ജേക്കബിനും, മുന്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുള്ളവര്‍ക്കും ഹൈക്കോടതിയുടെ നോട്ടീസ്. ഇവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാന്‍ സര്‍ക്കാരിന്റെ അനുമതി തേടിസമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി സര്‍ക്കാറിന്റെ വിശദീകരണം തേടി. തിരുവനന്തപുരം സ്വദേശിനി എസ്.മണിമേഖല സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. അനുബിന്റെ സഹോദരി അമ്പിളി ജേക്കബിന് കേരള സ്‌റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഡസ് ട്രീസ് ലിമിറ്റഡില്‍ മാര്‍ക്കറ്റിംഗ് മാനേജരായി നിയമനം നല്‍കിയെന്നാണ് ആരോപണം . മതിയായ യോഗ്യതയില്ലാത്ത അമ്ബിളി ജേക്കബിനെ നിയമിച്ചതിലൂടെ കുഞ്ഞാലിക്കുട്ടിയും അനൂപ് ജേക്കബും അടക്കമുള്ളവര്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്നും സര്‍ക്കാര്‍ ഖജനാവിന് 46 ലക്ഷത്തോളം രൂപ നഷ്ടമുണ്ടാക്കിയെന്നുമാണ് കേസ്.
https://www.facebook.com/Malayalivartha