ഇരട്ട കൊലക്കേസ് പ്രതി ബിർജ്ജു നീലഗിരിയിൽ ജീവകാരുണ്യ പ്രവർത്തകൻ;സത്യക്രിസ്‌ത്യാനിയായ അച്ചായൻ; കബളിപ്പിക്കപ്പെട്ട് നാട്ടുകാർ; ക്രൈം ബ്രാഞ്ച് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ

നാടിനെ നടുക്കിയ ഇരട്ട കോല കേസിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. സ്വന്തം മാതാവിനെ കൊന്ന ശേഷം മാതാവിനെ കൊള്ളാൻ ശ്രമിച്ച സഹായിയെയും ഇയാൾ വകവരുത്തുകയായിരുന്നു. മാതാവിന്റെ സ്വത്തു വകകൾ തട്ടിയെടുക്കാനായിരുന്നു ഇയാൾ മാതാവിനെ വധിച്ചത്.നാടിനെയാകെ ഞെട്ടിച്ച ഇരട്ട കൊലക്കേസ് പ്രതി നാട്ടുകാർക്ക് പുണ്യവാൻ ആയിരുന്നു എന്ന വിവരങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. ഇരട്ടക്കൊലക്കേസ് പ്രതി ബിർജുവിനെ അന്വേഷിച്ച് നീലഗിരിയിലെത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ കണ്ടത് ‘ജീവകാരുണ്യ പ്രവർത്തക’നെ ആയിരുന്നു . ജോർജുകുട്ടി എന്ന പേരിൽ ആണ് ഇയാൾ അവിടെ അറിയപ്പെട്ടത്. പള്ളിയിലെ പ്രാർഥനകളിലും മറ്റും സജീവമായ ‘സത്യക്രിസ്‌ത്യാനി ആയിരുന്നു നാട്ടുകാർക്ക് ഇയാൾ ’. പാട്ടവയലിനടുത്ത മാങ്ങവയലിലെ ഒരു പള്ളിയിൽ സഹായിയുമായിരുന്നു ബിർജു .
കോഴിക്കോട്ടുനിന്ന് വസ്‌ത്ര വ്യാപാരശാലകളിലേക്ക് തുണികൾ എത്തിച്ചാണ് ബിർജു നീലഗിരിയിൽ താമസിച്ചത് . ഭാര്യക്കും കുട്ടികൾക്കും ഒപ്പം ആദ്യമെത്തിയത് ലവ് ഷോർ അഗതിമന്ദിരത്തിൽ ആയിരുന്നു . ഇതിന്റെ നടത്തിപ്പുകാരനായ ഒരാൾ ബിർജുവിന്റെ പരിചയക്കാരനായിരുന്നു . അഗതി മന്ദിരത്തിൽ താമസിക്കുമ്പോൾ ചില ജീവകാരുണ്യ പ്രവർത്തനങ്ങളും ഇയാൾ നടത്തി. ഇത് മറയാക്കി ജീവകാരുണ്യ പ്രവർത്തകൻ എന്ന മേൽവിലാസവും നേടിയെടുക്കാൻ ഇയാൾക്കു സാധിച്ചു. ഭാര്യ നേഴ്‌സിങ് പൂർത്തിയാക്കിയിരുന്നെങ്കിലും ജോലിക്ക് പോയിരുന്നില്ല. ഇവരും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി ഏർപ്പെട്ടിരുന്നു. കോയമ്പത്തൂരിൽ ജോലിചെയ്യവേയാണ് ഇവർ വിവാഹിതരാകുന്നത് . പിന്നീട് ക്രിസ്‌തീയ ആചാരങ്ങൾ പിന്തുടർന്നതിനാൽ ആർക്കും സംശയം തോന്നിയിരുന്നില്ല. നാട്ടുക്കാർക്ക് ഇയാൾ നല്ലവനായ ഒരു വ്യക്തിയെന്ന ലേബലായിരുന്നു.
നാട്ടിൽ സജീവമായിരുന്നെങ്കിലും ‘ജോർജുകുട്ടിയും കുടുംബവും’ വ്യക്തിപരമായ കാര്യങ്ങൾ പങ്കുവയ്‌ക്കുന്നതിൽ വിമുഖത കാട്ടിയിരുന്നതായി നാട്ടുകാർ വെളിപ്പെടുത്തുന്നു . ജീവകാരുണ്യ പ്രവർത്തനങ്ങളിലും പള്ളിയിലെ സഹായിയായും നിന്ന ‘ജോർജുകുട്ടി’യെക്കുറിച്ച് നാട്ടുകാർക്ക് നല്ല മതിപ്പായിരുന്നു. ഫോട്ടോ കണ്ട പലരും ജോർജുകുട്ടി എന്ന പേരിലാണ് ഇദ്ദേഹത്തെ അഭിസംബോധന ചെയ്‌തതും. എന്നാൽ കൊലക്കേസ് പ്രതിയാണെന്ന അറിവ് അവരെ ഞെട്ടിക്കുന്നതായിരുന്നു.
മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് കോഴിക്കോട് മുക്കത്ത് നടന്നത്. സ്വന്തം മാതാവിനെ കൊന്നു കെട്ടിത്തൂക്കിയ ഇയാൾ അമ്മയുടേത് ആത്മഹത്യയാണെന്ന് നാട്ടുകാരെ ധരിപ്പിച്ചു. സഹായിയായ ഇസ്മയില്‍ നിരന്തരം പ്രതിഫലമാവശ്യപ്പെടുകയും കൊലപാതകവിവരം വെളിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണ് അയാളെയും കൊലപ്പെടുത്താന്‍ ബിർജു തീരുമാനിക്കുന്നത്.
https://www.facebook.com/Malayalivartha