അലനെയും താഹയേയും എന്ഐഎ കസ്റ്റഡിയില് വിട്ടു

യുഎപിഎ ചുമത്തി ട്ട പന്തീരാങ്കാവില് അറസ്റ്റിലായ അലനെയും താഹയേയും എന്ഐഎ കസ്റ്റഡിയില് വിട്ടു. മാവോയിസ്റ്റ് ബന്ധമുണ്ടെന്ന ആരോപണത്തേത്തുടര്ന്നായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. എന്ഐഎ കോടതിയാണ് ഉത്തരവ് ഇട്ടിരിക്കുന്നത്.
ഇരുവരെയും ബുധനാഴ്ച കോടതിയില് ഹാജരാക്കണമെന്നും കോടതി ഉത്തരവിടുകയുണ്ടായി. എത്രദിവസത്തേക്കാണ് കസ്റ്റഡിയെന്ന് കോടതി ബുധനാഴ്ചയാണ് വ്യക്തമാക്കുന്നത്. നേരത്തെ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അലന്റെയും താഹയുടെയും വീടുകള് സന്ദര്ശിക്കുകയുണ്ടായി . വിഷയം വീണ്ടും നിയമസസഭയില് ഉന്നയിക്കുമെന്നും അലനെയും താഹയേയും അറസ്റ്റ് ചെയ്തത് ചട്ടങ്ങള് പാലിച്ചല്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഇരുവരെയും അറസ്റ്റ് ചെയ്യാനുള്ള കാരണമെന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha


























