Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും


72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും


സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..

നെട്ടോട്ടത്തിൽ സ്ഥാനാർഥികൾ.... നാമനിർദേശ പത്രിക സമർപ്പിക്കാൻ ഇനി മൂന്ന് പ്രവൃത്തിദിവസം മാത്രം...

19 MARCH 2026 07:34 AM IST
മലയാളി വാര്‍ത്ത

നാമനിർദേശ പത്രിക സമർപ്പിക്കാൻ ഇനി മൂന്ന് പ്രവൃത്തിദിവസം മാത്രം. നെട്ടോട്ടത്തിൽ സ്ഥാനാർഥികൾ. കമീഷൻ നിശ്ചയിച്ച സമയക്രമ പ്രകാരം മാർച്ച് 23 ആണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ഈദുൽ ഫിത്വറും ഞായറാഴ്ചയുമായി രണ്ട് പൊതുഅവധി ദിനങ്ങളാണ് ഇതിനിടയിലുള്ളത്. ഫലത്തിൽ അവശേഷിക്കുന്നത് മൂന്ന് ദിവസം.

പത്രിക സമർപ്പിക്കാൻ കൂടുതൽ സമയം ലഭിക്കാൻ ഞായറാഴ്ച പ്രവൃത്തി ദിവസമാക്കണമെങ്കിൽ കേന്ദ്ര തെരഞ്ഞെുപ്പ് കമീഷൻ തീരുമാനിക്കണം. രാഷ്ട്രീയ പാർട്ടികൾ ആവശ്യം ഉന്നയിച്ചെങ്കിലും പരിഗണിച്ചിട്ടില്ല. ഇതാണ് സ്ഥാനാർഥികളെ കുഴപ്പിക്കുന്നത്.

കുറഞ്ഞ സമയത്തിനുള്ളിൽ പത്രികകൾ കുറ്റമറ്റ രീതിയിൽ തയ്യാറാക്കാനും നിശ്ചിതസമയത്തിനകം വരണാധികാരിക്ക് സമർപ്പിക്കാനുമുള്ള തിരക്കിലാണ് സ്ഥാനാർഥികൾ. ഇടതു മുന്നണി ഏറെക്കുറെ സ്ഥാനാർഥി നിർണയം പൂർത്തിയാക്കി. ഇനി നാല് സീറ്റുകളിലാണ് പ്രഖ്യാപനം അവശേഷിക്കുന്നത്.

കോൺഗ്രസ് 40 ഓളം സീറ്റിൽ ബുധനാഴ്ച വൈകിയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചില്ല. വ്യാഴാഴ്ച പട്ടിക പൂർത്തിയായാലും അൽപമൊന്ന് വേഗത്തിൽ ഓടിയാലേ സമയത്ത് നടപടി പൂർത്തിയാക്കാനാകൂ.

പത്രിക സമർപ്പണത്തിനുള്ള അവസാന ദിവസങ്ങളിൽ വൻ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ, വരുംദിവസങ്ങളിൽ തന്നെ നൽകാനുള്ള തയ്യാറെടുപ്പിലാണ് പലരും.

സ്വത്ത് വിവരങ്ങൾ, ബാധ്യതകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ സമാഹരിക്കൽ, ക്രിമിനൽ കേസുകൾ സംബന്ധിച്ച സത്യവാങ്മൂലം തയ്യാറാക്കൽ ഉൾപ്പെടെ പിടിപ്പത് ജോലികളാണ് പത്രികകയ്ക്കായി വേണ്ടത്. ചെറിയ പിഴവ് സംഭവിച്ചാൽ പോലും പത്രിക തള്ളപ്പെടാൻ സാധ്യതയുള്ളതിനാൽ അതീവ സൂക്ഷ്മത വേണം. പലരും മണ്ഡലത്തിൽ എത്തിയിട്ടേയുള്ളൂ. വില്ലേജ് ഓഫിസുകളിൽ നിന്നും ട്രഷറികളിൽനിന്നും ലഭിക്കേണ്ട രേഖകൾക്കായി സ്ഥാനാർഥികളുടെ പ്രതിനിധികൾ ഓട്ടത്തിലാണ്.

പ്രധാന സ്ഥാനാർഥിയുടെ പത്രികയിൽ സാങ്കേതികമായ എന്തെങ്കിലും പിഴവുകൾ സംഭവിച്ചാൽ തിരിച്ചടിയാകാതിരിക്കാൻ ‘ഡമ്മി’ സ്ഥാനാർഥികളെ ഒരുക്കുന്ന തിരക്കിൽ കൂടിയാണ് രാഷ്ട്രീയ ക്യാമ്പുകൾ.

സിറ്റിങ് എം.എൽ.എ.മാരെ സംബന്ധിച്ച് നിയമസഭയിൽനിന്നുള്ള ബാധ്യതാരഹിത സർട്ടിഫിക്കറ്റിന്‍റെ കാര്യത്തിൽ മറ്റൊരു കുരുക്ക് കൂടിയുണ്ട്. പ്രതിവർഷം എം.എൽ.എമാരുടെ വികസനഫണ്ടിൽനിന്ന് മൂന്നുലക്ഷം രൂപയുടെ പുസ്തകങ്ങൾ വാങ്ങി മണ്ഡലത്തിലെ വിദ്യാലയങ്ങൾക്കും ഗ്രന്ഥശാലകൾക്കും നൽകാമെന്ന വ്യവസ്ഥയുണ്ട്. നിയമസഭാ പുസ്തകോത്സവത്തിൽനിന്നാണ് ഇവ വാങ്ങേണ്ടത്. എം.എൽ.എമാർ അധികവും ഈ സൗകര്യം ഉപയോഗപ്പെടുത്തി പുസ്തകം വാങ്ങി നൽകുകയും ചെയ്തിട്ടുണ്ട്.

അതേസമയം, എം.എൽ.എ നൽകിയ പുസ്തകങ്ങളുടെ പട്ടിക അതാത് സ്ഥാപനങ്ങൾ നിയമസഭയെ അറിയിക്കണം. 25ഓളം എം.എൽ.എമാരുടെ മണ്ഡലങ്ങളിൽനിന്ന് ഈ നടപടി പൂർത്തിയായിട്ടില്ല. സ്ഥാപനങ്ങളിൽ നിന്ന് ഇവ നിയമസഭയിലെത്താനും നടപടികൾ പൂർത്തിയാക്കാനും കാലതാമസം നേരിടുന്നുണ്ട്. ഇതാണ് പല സിറ്റിങ് എം.എൽ.എമാരുടെയും നെഞ്ചിടിപ്പേറ്റുന്നത്.

അതേസമയം പൊതുഅവധി ദിവസം നാമനിർദേശ പത്രിക സ്വീകരിക്കില്ലെന്നും കൃത്യസമയത്തും നിയമപരമായും പത്രികകൾ സമർപ്പിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ എല്ലാ രാഷ്ട്രീയ പാർട്ടികളും സഹകരിക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിളപ്പിൽശാലയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി..  (2 minutes ago)

സാങ്കേതിക തകരാർ... ദുബൈ-കൊച്ചി വിമാനം റദ്ദാക്കി...  (34 minutes ago)

നി​ല​വി​ലെ ജേ​ത്രി​യും ​ലോ​ക മൂ​ന്നാം ന​മ്പ​ർ താ​ര​വു​മാ​യ പോ​ള​ണ്ടി​ന്റെ ഇ​ഗ സ്വി​യാ​റ്റ​ക്ക് വി​ബിം​ൾ​ഡ​ൺ ടെ​ന്നി​സ് വ​നി​ത സിം​ഗി​ൾ​സി​ൽ മൂ​ന്നാം റൗ​ണ്ടി​ൽ...  (51 minutes ago)

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ.  (1 hour ago)

ഉത്തരാഖണ്ഡിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്...  (1 hour ago)

മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും  (1 hour ago)

സങ്കടക്കാഴ്ചയായി... ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

ലോകകപ്പിലെ ത്രില്ലർ പോരാട്ടത്തിൽ ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിലെത്തി....  (2 hours ago)

കണ്ണൂർ തളിപ്പറമ്പ് ചവനപ്പുഴയിൽ അമ്മയും മകളും കിണറ്റിൽ ചാടി...മകൾക്ക് ദാരുണാന്ത്യം, സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു  (2 hours ago)

ഭാഗ്യം തുണയ്ക്കുന്നതാരെ? അറിയാം നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (2 hours ago)

72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും  (2 hours ago)

സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...  (3 hours ago)

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (10 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (10 hours ago)

Malayali Vartha Recommends