വെള്ളരിക്കാ പട്ടണമോ കളി ഇറക്കല്ലേ; പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി നേതാവിന്റെ വീടിനു നേരെ ആക്രമണം; ബി.ജെ.പി നേതാവിന് പിന്തുണയുമായി അണികള്‍

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി നേതാവിന്റെ വീടിനു നേരെ ആക്രമണം. ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം ബേബി സുനാഗറിന്റെ ചെറുപഴശ്ശി കടൂര്‍മുക്കിലുള്ള വീടിനുനേരേയാണ് ആക്രമണമുണ്ടായത്. വീടിന്റെ മുന്‍വശത്തെ രണ്ട് ജനല്‍ച്ചില്ലുകളും അക്രമികള്‍ കല്ലെറിഞ്ഞ് തകര്‍ത്തിട്ടുണ്ട്. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. നാല് ബൈക്കുകളിലായി എത്തിയ സംഘമാണ് ആക്രമണം നടത്തിയത്.
വീടിന് മുറ്റത്തുണ്ടായ കാറും അക്രമികള്‍ കല്ലെറിഞ്ഞ് തകര്‍ത്തു. ഈ സമ.ം ബേബി സുനാഗറിന്റെ വീട്ടില്‍ സഹോദരിയും ഭര്‍ത്താവും മകളുമാണ് ഉണ്ടായത്. ഇതുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞദിവസം മയ്യില്‍ മേഖലയില്‍ ബിജെപിയുടെ നേതൃത്വത്തില്‍ പൗരത്വനിയമഭേദഗതിയുടെ പ്രചാരണപരിപാടികള്‍ നടത്തിയിരുന്നു. ഇതിന്റെ അസഹിഷ്ണുതയാവാം അക്രമത്തിനുപിന്നിലെന്ന് ബിജെപി ജില്ലാനേതൃത്വം ആരോപിച്ചു. ബേബി സുനാഗറിന് ഇനി ഉറക്കമില്ലാത്ത രാവുകള്‍ സമ്മാനിക്കുമെന്ന് അക്രമം നടക്കുന്നതിനുമുമ്പ് ഫെയ്‌സ്ബുക്ക് കമന്റുകള്‍ പ്രചരിച്ചിരുന്നു. ബിജെപി സംസ്ഥാന സെല്‍ കോഓര്‍ഡിനേറ്റര്‍ കെ.രഞ്ജിത്ത്, ജില്ലാ പ്രസിഡന്റ് സത്യപ്രകാശ്, മേഖലാ പ്രസിഡന്റ് എ.പി. രാഘവന്‍ തുടങ്ങിയവര്‍ വീട് സന്ദര്‍ശിച്ചു. അക്രമികളെ ഉടന്‍ പിടികൂടണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha























