Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

വഴിവിട്ട ജീവിതവും പരസ്ത്രീ ബന്ധവും മകളെ പീഡിപ്പിക്കാൻ ശ്രമിച്ച കാര്യവും ബന്ധുക്കളോടും നാട്ടുകാരോടും വെളിപ്പെടുത്തുമെന്ന് പറഞ്ഞത് വൈരാഗ്യം ഇരട്ടിച്ചു; പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിന് ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിക്കൊന്ന കേസിൽ പോലീസുദ്യോഗസ്ഥന് ജീവപര്യന്തം കഠിന തടവ്

14 FEBRUARY 2020 11:07 AM IST
മലയാളി വാര്‍ത്ത

പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിന് ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിക്കൊന്ന കേസിൽ പോലീസുദ്യോഗസ്ഥന് ജീവപര്യന്തം കഠിന തടവും അറുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം അഡീ. ജില്ലാ സെഷൻസ് കോടതിയാണ് പോലീസുദ്യോഗസ്ഥനായ വിളപ്പിൽശാല കാരോട് മുറിയിൽ പടവൻകോട് എസ്. എസ്. ഭവനിൽ ശശിധരനെ ശിക്ഷിച്ചത്. പിഴയൊടുക്കാത്ത പക്ഷം ആറു മാസം അധിക തടവനുഭവിക്കണം.

കൊല്ലപ്പെട്ട ഭാര്യ ശാരദയുടെ ആശ്രിതരായ മൂന്ന് മക്കൾക്ക് സർക്കാർ ധന സഹായ ഫണ്ടായ വിക്റ്റിം കോമ്പൻസേഷൻ ഫണ്ടിൽ നിന്ന് മൂന്നു ലക്ഷം നൽകാനും ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിയോട് ജഡ്ജി ജയവന്ത് ഉത്തരവിട്ടു.

2002ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ വഴിവിട്ട ജീവിതവും പരസ്ത്രീ ബന്ധവും മകളെ പീഡിപ്പിക്കാൻ ശ്രമിച്ച കാര്യവും ഭാര്യ ശാരദ ബന്ധുക്കളോടും നാട്ടുകാരോടും വെളിപ്പെടുത്തും എന്ന് പറഞ്ഞതിൽ വച്ചുള്ള വിരോധത്താൽ പ്രതി മണ്ണെണ്ണയൊഴിച്ച് കൊലപ്പെടുത്തിയതെന്ന് വിചാരണയിൽ തെളിഞ്ഞതിനാൽ കൊലക്കുറ്റത്തിന് പ്രതി ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 302 പ്രകാരം ശിക്ഷാർഹനാണെന്ന് കോടതി കണ്ടെത്തി. ഭാര്യ കുളി മുറിയിൽ കുളിക്കാൻ കയറിയ സമയം പ്രതി മുൻകൂട്ടി കരുതിവച്ച മണ്ണെണ്ണ നിറച്ച കന്നാസുമായി കുളിമുറിയിൽ കയറി തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. ഉടൻ പ്രതി ബൈക്കോടിച്ച് പോലീസ് സ്റ്റേഷനിൽ ചെന്നു. കൃത്യസമയം താൻ ഡ്യൂട്ടിയിലാണെന്ന് തെളിയിക്കാൻ പ്രതിഭാഗം തെളിവായി സ്റ്റേഷൻ ഡ്യൂട്ടി രജിസ്റ്റർ , റോസ്റ്റർ രജിസ്റ്റർ , അറ്റൻഡൻസ് രജിസ്റ്റർ എന്നിവ സ്റ്റേഷനിൽ നിന്നും വിളിച്ചു വരുത്തി പ്രതിഭാഗം തെളിവായി മാർക്ക് ചെയ്തെങ്കിലും കോടതി തെളിവു മൂല്യം വിലയിരുത്തിയപ്പോൾ അവ മുഖവിലക്കെടുക്കാതെ തള്ളി.

കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടു കൊണ്ട് മാനസികമായും ശാരീരിരികമായും പീഡിപ്പിച്ചതിന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 498 എ പ്രകാരം സ്ത്രീധന പീഡനത്തിന് അപരാധിയാണെന്നും കോടതി കണ്ടെത്തി. വിളപ്പിൽശാല പോലീസിൻ്റെ അന്വേഷണം പ്രതിയെ സഹായിക്കുന്ന രീതിയിലേക്ക് പോയപ്പോൾ ശാരദയുടെ ബന്ധുക്കളുടെ പരാതിയിൽ ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുക്കുകയായിരുന്നു. സർക്കിൾ ഇൻസ്പെക്ടർ ഇക്ബാൽ ആണ് കേസന്വേഷിച്ച് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. അഡീ. പബ്ലിക് പ്രോസിക്യൂട്ടർ കെ.എൽ. ഹരീഷ് കുമാറാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (6 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (6 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (6 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (6 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (7 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (7 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (7 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (7 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (7 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (7 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (8 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (8 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (8 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (8 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (8 hours ago)

Malayali Vartha Recommends