അമിത് ഷായുടെ വ്യാജ വീഡിയോ കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വ്യാജ വീഡിയോ കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ സോഷ്യല്‍ മീഡിയ സെല്ലിന്റെ ദേശീയ കോര്‍ഡിനേറ്ററായ അരുണ്‍ റെഡ്ഡിയെയാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയ സെല്ലിന്റെ ചെയര്‍പേഴ്സണ്‍ സുപ്രിയ ശ്രീനെറ്റാണ്.
വീഡിയോ ഉണ്ടാക്കി വൈറലാക്കുന്നതിലാണ് അരുണ്‍ റെഡ്ഡിയുടെ പങ്കെന്ന് പോലീസ് വൃത്തങ്ങള്‍ സൂചന നല്‍കുന്നു. മൊബൈല്‍ വഴി തെളിവ് നശിപ്പിക്കാനും റെഡ്ഡി ശ്രമിച്ചതായി സൂചനയുണ്ട്. ഇയാളുടെ ഫോണ്‍ പോലീസ് പിടിച്ചെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. ഡല്‍ഹിയില്‍ നിന്ന് അറസ്റ്റ് ചെയ്ത അരുണ്‍ റെഡ്ഡിയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.
'സ്പിരിറ്റ് ഓഫ് കോണ്‍ഗ്രസിന്റെ' സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ഒരു ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ട്. സംവരണം സംബന്ധിച്ച് ആഭ്യന്തര മന്ത്രി അമിത് ഷായുടെ വ്യാജ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എസ്സി, എസ്ടി, ഒബിസി സംവരണം എടുത്തുകളയുന്നതിനെക്കുറിച്ച് അമിത് ഷാ സംസാരിച്ചുവെന്ന വ്യാജ വാര്‍ത്തയാണ് പ്രചരിച്ചത്. പ്രതിപക്ഷത്തിന്റെ നിരാശ എന്റെയും ചില ബിജെപി നേതാക്കളുടെയും വ്യാജ വീഡിയോ ഉണ്ടാക്കി പരസ്യമാക്കുന്ന തരത്തില്‍ എത്തിയിരിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ അടുത്തിടെ പ്രതികരിച്ചിരുന്നു.
https://www.facebook.com/Malayalivartha
























