Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ

03 MAY 2024 04:57 PM IST
മലയാളി വാര്‍ത്ത

നിയമത്തില്‍ ഒട്ടേറെ ഇളവുകള്‍ വരുത്തിയിട്ടുണ്ട് ഗള്‍ഫ് രാജ്യങ്ങള്‍. തൊഴിലാളികള്‍ക്ക് അനുകൂലമായ വകുപ്പുകളാണ് കൂട്ടിച്ചേര്‍ക്കുന്നത്. ഇത് പ്രവാസികളുൾപ്പടെയുള്ള തൊഴിലാളികൾക്ക് ഗുണതരം തന്നെയാണ് . എന്നാൽ അഴിമതി ഒരുകാരണവശാലും വെച്ചുപൊറുപ്പിക്കാൻ സൗദി തയ്യാറാവില്ല .

സൗദിയില്‍ അഴിമതി വിരുദ്ധ നിയമം കൂടുതൽ കർക്കശമാണ് . കൈക്കൂലി വാങ്ങുകയോ നൽകുകയോ ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടികൾ തന്നെയാണ് സർക്കാർ എന്നും എടുത്തിട്ടുള്ളത് .കോഴ വാങ്ങുന്നതും നല്‍കുന്നതും ശിക്ഷാര്‍ഹാമാണ്. ഇത്തരം കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അത് ബന്ധപ്പെട്ടവരെ അറിയിക്കണമെന്ന് പൊതുജനങ്ങളോട് അധികൃതര്‍ ആവശ്യപ്പെട്ടു. വിവരം നല്‍കുന്നവര്‍ക്ക് പിടിച്ചെടുക്കുന്ന കോഴപ്പണത്തിന്‍റെ പകുതി പാരിതോഷികമായി നല്‍കുകായും ചെയ്യും

സൗദിയിൽ അഴിമതി സംബന്ധമായതിന് കുറ്റകൃത്യങ്ങളിലേർപ്പെട്ട പൗരന്മാരും താമസക്കാരുമായ 166 പേർ അറസ്റ്റിൽ. ഏഴ് മന്ത്രാലയങ്ങളിൽ ജോലി ചെയ്തിരുന്നവരാണ് അറസ്റ്റിലായതെന്ന് രാജ്യത്തെ അഴിമതി വിരുദ്ധ അതോറിറ്റി വ്യക്തമാക്കി. 2024 ഏപ്രിലിൽ നിരവധി ക്രിമിനൽ, അഡ്മിനിസ്ട്രേറ്റീവ് കേസുകളാണ് അതോറിറ്റിക്ക് കീഴിലെ സംഘം അന്വേഷിച്ചത്.

1,790 പരിശോധനകൾ നടത്തി. ആഭ്യന്തരം, പ്രതിരോധം, നാഷണൽ ഗാർഡ്, നീതിന്യായം, ആരോഗ്യം, മുനിസിപ്പൽ, റൂറൽ അഫയേഴ്‌സ്, ഹൗസിങ്, മാനവ വിഭവശേഷി സാമൂഹിക വികസനം എന്നീ മന്ത്രാലയങ്ങളിലെ 268 പ്രതികളെ ചോദ്യം ചെയ്തു. ഇതിൽ 66 പൗരന്മാരെയും താമസക്കാരെയും ക്രിമിനൽ നടപടിക്രമങ്ങൾ അനുസരിച്ച് അറസ്റ്റ് ചെയ്തതായും അതോറിറ്റി പറഞ്ഞു.

കൈക്കൂലി, ഓഫീസ് സ്വാധീനം ദുരുപയോഗം ചെയ്യൽ, വ്യാജരേഖ ചമയ്ക്കൽ, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളിൽ ഉൾപ്പെട്ടരാണ് പിടിയിലായവർ. ചിലരെ ജാമ്യത്തിൽ വിട്ടയച്ചു.

കോഴ വാങ്ങുന്നതും നല്‍കുന്നതും ശിക്ഷാര്‍ഹാമാണ്. ഇത്തരം കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അത് ബന്ധപ്പെട്ടവരെ അറിയിക്കണമെന്ന് പൊതുജനങ്ങളോട് അധികൃതര്‍ ആവശ്യപ്പെട്ടു. വിവരം നല്‍കുന്നവര്‍ക്ക് പിടിച്ചെടുക്കുന്ന കോഴപ്പണത്തിന്‍റെ പകുതി പാരിതോഷികമായി നല്‍കുകയും ചെയ്യും

അറസ്റ്റിലായവരെ നിയമ നടപടികൾക്ക് ജുഡീഷ്യറിക്ക് റഫർ ചെയ്യാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി അവർക്കെതിരായ വേണ്ട നിയമ നടപടികൾ പൂർത്തിയായി വരികയാണെന്ന് അതോറിറ്റി സൂചിപ്പിച്ചു. പിടിയിലായവരെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റുകയും നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്തുകയും ചെയ്യും.

നുഴഞ്ഞുകയറ്റക്കാര്‍ക്ക് വാഹന സൗകര്യവും പാര്‍പ്പിടം, ജോലി ഉള്‍പ്പെടെ മറ്റു സൗകര്യങ്ങളും നല്‍കുന്നത് വലിയ ക്രിമിനല്‍ കുറ്റകൃത്യമാണെന്ന് അധികൃതര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി. കേസില്‍ പിടിക്കപ്പെട്ടാല്‍ 15 വര്‍ഷം വരെ തടവും 10 ലക്ഷം റിയാല്‍ വരെ പിഴയും വാഹനങ്ങളും കെട്ടിടങ്ങളും ജപ്തിചെയ്യുകയും ചെയ്യും. ഇവരുടെ പേരുകള്‍ പ്രാദേശിക മാധ്യമങ്ങളില്‍ പ്രതികളുടെ ചെലവില്‍ പരസ്യപ്പെടുത്തുകയും ചെയ്യും.

 

നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ മക്ക, റിയാദ് മേഖലകളിലെ ടോള്‍ ഫ്രീ നമ്പറായ 911ലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലുള്ളവര്‍ 999 അല്ലെങ്കില്‍ 996 നമ്പറുകളിലും റിപോര്‍ട്ട് ചെയ്യണമെന്ന് അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (4 hours ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (4 hours ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (4 hours ago)

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (5 hours ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (5 hours ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (5 hours ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (6 hours ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (6 hours ago)

സൗദിയെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അവരെയും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ഹൂതികള്‍  (6 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (6 hours ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (6 hours ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (7 hours ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (8 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (9 hours ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (9 hours ago)

Malayali Vartha Recommends