കട ബാധ്യതയുടെ നടുവില്‍ കഴിഞ്ഞ പച്ചക്കറി വ്യാപാരിക്ക് 'കാരുണ്യ' ഭാഗ്യക്കുറിയുടെ 70 ലക്ഷം
ബുധനൂര്‍ പഞ്ചായത്തിലെ എണ്ണയ്ക്കാട് ജംക്ഷനില്‍ 30 വര്‍ഷമായി പച്ചക്കറി വ്യാപാരം നടത്തുന്ന മാനാംകുഴിയില് നരേന്ദ്രന്(67) കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപയ്ക്ക് അര്‍ഹനായി.
കഴിഞ്ഞ ദിവസം നറുക്കെടുത്ത പിഎം 822404 നമ്പര്‍ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.
ജപ്തി ഭീഷണിയുടെയും കട ബാധ്യതയുടെയും നടുവില്‍ ആയിരുന്നു നരേന്ദ്രന്. ജില്ലാ സഹകരണ ബാങ്ക് എണ്ണയ്ക്കാട് ശാഖയില്‍ ഭാഗ്യക്കുറി ഏല്പിച്ചു.
എണ്ണയ്ക്കാട്ടെ സുനില്‍ എന്ന ചെറുകിട കച്ചവടക്കാരനില്‍ നിന്നാണ് നരേന്ദ്രന് സ്ഥിരമായി ലോട്ടറി എടുക്കുന്നത്. ചെറിയ സമ്മാനങ്ങള്‍ മുന്‍പും ലഭിച്ചിട്ടുണ്ടെങ്കിലും ഒന്നാം സമ്മാനം ആദ്യമായിട്ടാണ്.
സ്വന്തം പേരിലുള്ള വസ്തു പണയപ്പെടുത്തി സ്വകാര്യ വ്യക്തിയില്‍നിന്നു പണം വാങ്ങിയിരുന്നു. വസ്തു പിന്നീട് ആ വ്യക്തി സ്വന്തം പേരിലാക്കിയെന്നു നരേന്ദ്രന് പറയുന്നു. ഇതുസംബന്ധിച്ച കേസ് കോടതിയിലാണ്. ഭാര്യ: പ്രഭാവതി. മകന് പ്രദീപ്, മരുമകള്‍ മഞ്ജു എന്നിവരടങ്ങുന്നതാണ് കുടുംബം.
https://www.facebook.com/Malayalivartha