ഹരിയാനയിലെ ബസിന് തീപിടിച്ച് എട്ടുപേര്‍ മരിച്ചു.... നിരവധി പേര്‍ക്ക് പരുക്ക്

ഹരിയാനയിലെ ബസിന് തീപിടിച്ച് എട്ടുപേര്‍ മരിച്ചു.... നിരവധി പേര്‍ക്ക് പരുക്ക്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പരിക്കേറ്റവരെ നല്‍ഹാര്‍ മെഡിക്കല്‍ കോളേജിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. 13 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.
പഞ്ചാബ്, ഹരിയാണ സ്വദേശികളായ അറുപതോളം പേരാണ് ബസിലുണ്ടായിരുന്നത് എന്നാണ് വിവരം. കഴിഞ്ഞയാഴ്ച ഉത്തര്‍പ്രദേശിലെ മഥുരവൃന്ദാവന്‍ സന്ദര്‍ശിച്ച ശേഷം ചണ്ഡീഗഢിലേക്ക് മടങ്ങിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്.
ധുലാവത് ടോള്‍ പ്ലാസയ്ക്ക് സമീപം പുലര്‍ച്ചെ രണ്ടരയോടെ ആണ് ബസിന് തീപിടിച്ചതെന്ന് പോലീസ് . എങ്ങനെയാണ് തീപിടിച്ചത് എന്നതിനെ കുറിച്ചുള്ള അന്വേഷണം നടക്കുന്നു.
"
https://www.facebook.com/Malayalivartha
























