മഴക്കാലമടുത്തതോടെ തിരുവനന്തപുരം നഗരം വീണ്ടും പ്രളയപ്പേടിയിൽ:- നാളെ മുതൽ തീവ്ര മഴ മുന്നറിയിപ്പ്:- വിവിധ ജില്ലകൾക്ക് മുന്നറിയിപ്പ്...

ഇന്നലെ ഉച്ചയ്ക്കുശേഷം തിരുവനന്തപുരം നഗരത്തിലുണ്ടായത് അതിശക്തമായ മഴയായിരുന്നു. മഴക്കാലമടുത്തതോടെ തിരുവനന്തപുരം നഗരം വീണ്ടും പ്രളയപ്പേടിയിലാണ്. ഒന്നര മണിക്കൂറോളം നിര്‍ത്താതെ മഴ പെയ്തതോടെ നഗരത്തിലെ മിക്ക റോഡുകളും വെള്ളക്കെട്ടിലായി. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ വര്‍ഷമുണ്ടായ മിന്നല്‍ പ്രളയങ്ങള്‍ ആവര്‍ത്തിക്കുമോയെന്ന ആശങ്ക ഉയരുന്നത്. ഒരു വേനല്‍കാല മഴയില്‍ നഗരം ഇങ്ങനെ മുങ്ങിയെങ്കില്‍ മഴക്കാലത്തെ അവസ്ഥ എന്താകുമെന്ന ചോദ്യം ഉയരുന്നത് ഇവിടെയാണ്. അതിനിടെ ഈ വർഷത്തെ കാലവർഷക്കാറ്റ് ഇന്നു മുതൽ ബംഗാൾ ഉൾക്കടലിൽ പ്രവേശിച്ചു തുടങ്ങും.
ബംഗാൾ ഉൾക്കടലിന്റെ തെക്കുഭാഗത്താണ് കാലവർഷം പ്രവേശിക്കാൻ തുടങ്ങുക. തുടർന്ന് ഈ മാസം 19- 20 തീയതികളിലായി ഇന്ത്യയുടെ ദ്വീപ് സമൂഹമായ ആൻഡമാൻ നിക്കോബാറിലും കാലവർഷം എത്തും. ആൻഡമാൻ നിക്കോബാർ ദ്വീപിൽ ഇത്തവണ സാധാരണ സമയത്താണ് കാലവർഷം എത്തുന്നത്. മെയ് 20- 21 തീയതികളിൽ ആണ് കാലവർഷം ആൻഡമാൻ ദ്വീപിൽ എത്താറുള്ളത്. അവിടെനിന്ന് പതിയെ കാലവർഷം ശ്രീലങ്കയിലേക്കും തുടർന്ന് കേരളത്തിലേക്കും വ്യാപിക്കുകയാണ് ചെയ്യുക.
കാലവർഷത്തിന്റെ ബംഗാൾ ഉൾക്കടൽ ബ്രാഞ്ച് ആണ് ആൻഡമാൻ നിക്കോബാർ ദ്വീപിൽ മഴ നൽകാറുള്ളത്. എന്നാൽ അറബിക്കടൽ ബ്രാഞ്ച് ആണ് കേരളത്തിൽ ഉൾപ്പെടെ മഴ നൽകുന്നത്. ആൻഡമാൻ ദ്വീപ് സമൂഹങ്ങളിൽ കാലവർഷം എത്തി പത്ത് ദിവസം കഴിഞ്ഞാണ് ഇന്ത്യയുടെ പ്രധാന കര മേഖലയായ കേരളത്തിൽ കാലവർഷം എത്തുന്നത്. തുടർന്ന് വടക്കോട്ട് നീങ്ങി രാജ്യം മുഴുവൻ കാലവർഷം 45 ദിവസം കൊണ്ട് വ്യാപിക്കും. പിന്നീട് വിട വാങ്ങാനും തുടങ്ങും. ഇതിനിടെ നാളെ മുതൽ ശക്തമായ മഴയ്ക്കാണ് സാധ്യത.
കേരളത്തിൻ്റെ നഗരപ്രദേശങ്ങളിൽ വെള്ളക്കെട്ടിന് കാരണമാകുന്ന രീതിയിലുള്ള മഴ ലഭിക്കും. കേരളത്തിനു മുകളിൽ ഈ മാസം 19തോടെ ഒരു ചക്രവാതചുഴി രൂപപ്പെടാനും ഇത് കേരളം കർണാടക തീരപ്രദേശങ്ങളിൽ ഉൾപ്പെടെ കനത്ത മഴ നൽകാനും സാധ്യതയുണ്ട്.
കടൽ കാലാവസ്ഥയും മാറാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കാലാവസ്ഥ വകുപ്പ്, ദേശീയ സമുദ്ര സ്ഥിതി ഗവേഷണ കേന്ദ്രം തുടങ്ങിയവയുടെ നിർദ്ദേശങ്ങളും മുന്നറിയിപ്പുകളും പാലിക്കണം. കേരളതീരത്ത് വരും ദിവസങ്ങളിൽ കടൽ പ്രക്ഷുബ്ധമാകാനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്.
തിങ്കൾ ചൊവ്വ ദിവസങ്ങളിൽ തീവ്ര മഴയാണ് ലഭിക്കുക. ചൊവ്വാഴ്ച ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കിഴക്കൻ മേഖലയിൽ മഴ കനക്കും. ഉച്ചയോടെ കൂടുതൽ ഇടങ്ങളിൽ മഴ സാധ്യത ഉണ്ട്. നിലവിൽ ആറ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. നാളെ പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, വയനാട് മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് 20വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
മെയ് 20ന് പത്തനംതിട്ടയിലും ഇടുക്കിയിലും അതിതീവ്ര മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മെയ് 20ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളില്‍ അതിശക്തമായ മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. മെയ് 20ന് 14 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. മെയ് 18ന് പാലക്കാടും മലപ്പുറത്തും അതിശക്തമായ മഴക്ക് സാധ്യതയുള്ള ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
മെയ് 19ന് പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും ശക്തമായ മഴയുണ്ടാകും. മെയ് 19 ന് പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
മെയ് 20ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു.
https://www.facebook.com/Malayalivartha