മുംബൈ ഇന്ത്യന്‍സിന്റെ മോഹങ്ങള്‍ക്ക് വീണ്ടും തിരിച്ചടി.... മുംബൈയെ 18 റണ്‍സിന് കീഴടക്കി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്

മുംബൈ ഇന്ത്യന്‍സിന്റെ മോഹങ്ങള്‍ക്ക് വീണ്ടും തിരിച്ചടി.... മുംബൈയെ 18 റണ്‍സിന് കീഴടക്കി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ജയത്തോടെ സീസണ്‍ അവസാനിപ്പിച്ചെങ്കിലും പ്ലേ ഓഫിലെത്തില്ലെന്ന് ഉറപ്പായി.
ലഖ്‌നൗ ഉയര്‍ത്തിയ 215 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ മുംബൈക്കായി രോഹിത് ശര്‍മയും നമന്‍ ധിറും തകര്‍പ്പന്‍ അര്‍ധസെഞ്ചുറികള്‍ നേടിയെങ്കിലും 18 റണ്‍സകലെ 196 റണ്‍സില്‍ മുംബൈക്ക് പോരാട്ടം അവസാനിപ്പിക്കേണ്ടതായി വന്നു. രോഹിത് 38 പന്തില്‍ 68 റണ്‍സടിച്ചപ്പോള്‍ നമന്‍ ധിര്‍ 28 പന്തില്‍ 62 റണ്‍സടിച്ച് പുറത്താകാതെ നിന്നു.
ലഖ്‌നൗവിനായി രവി ബിഷ്‌ണോയിയും നവീന്‍ ഉള്‍ ഹഖും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സ്‌കോര്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് 20 ഓവറില്‍ 2146, മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 1986. തോല്‍വിയോടെ മുംബൈ അവസാന സ്ഥാനത്തേക്ക് വീണപ്പോള്‍ ഏഴാം സ്ഥാനത്തുള്ള ലഖ്‌നൗവിന്റെ പ്ലേ ഓഫ് പ്രതീക്ഷയും അവസാനിക്കുകയായിരുന്നു.
ലഖ്‌നൗ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ഡെവാള്‍ഡ് ബ്രെവിസും തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്.
ഓപ്പണിംഗ് വിക്കറ്റില്‍ 8.4 ഓവറില്‍ ഇരുവരും ചേര്‍ന്ന് 88 റണ്‍സടിച്ചു. പവര്‍പ്ലേക്കിടെ മഴ പെയ്തതിനാല്‍ മത്സരം കുറച്ചുനേരം തടസപ്പെട്ടിട്ടുണ്ടായിരുന്നു.
ഇഷാന്‍ കിഷന്‍(15 പന്തില്‍ 14), ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ(13 പന്തില്‍ 16) എന്നിവര്‍ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തിയപ്പോള്‍ മധ്യനിരയിലിറങ്ങി തകര്‍ത്തടിച്ച നമാന്‍ ധിറാണ്(28 പന്തില്‍ 62*)മുംബൈയുടെ മാനം കാത്തത്.
നവീന്‍ ഉള്‍ ഹഖ് എറിഞ്ഞ അവസാന ഓവറില്‍ 34 റണ്‍സായിരുന്നു മുംബൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്.ആദ്യ പന്ത് സിക്‌സ് അടിച്ച ധിര്‍ പ്രതീക്ഷ നല്‍കിയെങ്കിലും രണ്ടാം പന്തില്‍ ഉറപ്പായ സിക്‌സ് ക്രുനാല്‍ പാണ്ഡ്യ അവിശ്വസനീയമായി തട്ടിയിട്ടു. പിന്നീട് അടുത്ത മൂന്ന് പന്തുകളില്‍ സ്‌െ്രെടക്ക് കിട്ടാതിരുന്ന ധിര്‍ അവസാന പന്തും സിക്‌സ് പറത്തി തോല്‍വിഭാരം കുറച്ചു.
തോല്‍വിയോടെ മുംബൈ 14 കളികളില്‍ എട്ട് പോയിന്റുമായി അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോള്‍ ജയിച്ചെങ്കിലും ഇപ്പോഴും മൈനസ് നെറ്റ് റണ്‍റേറ്റുള്ള ലഖ്‌നൗ(0.667) പ്ലേ ഓഫിലെത്താതെ പുറത്തായെന്ന് ഉറപ്പാകുകയും ചെയ്തു.
"
https://www.facebook.com/Malayalivartha