ബിരുദഫലം റെക്കോര്‍ഡ് വേഗത്തില്‍ പ്രസിദ്ധീകരിച്ച കാലിക്കറ്റ് സര്‍വകലാശാലയുടേത് ചരിത്രനേട്ടമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി
![](https://www.malayalivartha.com/assets/coverphotos/w657/311041_1715993001.jpg)
ബിരുദഫലം റെക്കോര്‍ഡ് വേഗത്തില്‍ പ്രസിദ്ധീകരിച്ച കാലിക്കറ്റ് സര്‍വകലാശാലയുടേത് ചരിത്രനേട്ടമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി
23 പ്രവൃത്തിദിവസം കൊണ്ടാണ് ആറാം സെമസ്റ്റര്‍ ബിരുദപരീക്ഷാഫലം സര്‍വകലാശാല പ്രഖ്യാപിച്ച് ചരിത്രം കുറിച്ചത്.
ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്കിരുത്തുന്ന കാലിക്കറ്റ് സര്‍വകലാശാല പരീക്ഷാനടപടിക്രമങ്ങള്‍ ആധുനികവത്കരിച്ചാണ് ഈ കുതിപ്പ്
ഫാള്‍സ് നമ്പറിങ് ഒഴിവാക്കാനായി ഉത്തരക്കടലാസിലെ ബാര്‍കോഡിങ്, ക്യാമ്പുകളിലേക്ക് ഉത്തരക്കടലാസെത്തിക്കാന്‍ തപാല്‍വകുപ്പുമായി സഹകരണം, മാര്‍ക്ക് രേഖപ്പെടുത്താന്‍ ആപ്പ്, ഉത്തരക്കടലാസുകള്‍ സുരക്ഷിതമായി സൂക്ഷിക്കാനും പുനര്‍മൂല്യനിര്‍ണയത്തിനായി എളുപ്പത്തില്‍ തിരിച്ചെടുക്കാനും ഡിജിറ്റല്‍ സ്‌റ്റോറേജ്, സെന്റര്‍ ഫോര്‍ എക്‌സാം ഓട്ടോമേഷന്‍ ആന്റ് മാനേജ്‌മെന്റ് സംവിധാനം എന്നിവയിലൂടെയാണ് സര്‍വകലാശാല ഈ മികവ് കൈവരിച്ചിട്ടുള്ളത്.
സാങ്കേതികവിദ്യയ്‌ക്കൊപ്പം അധ്യാപകരും ജീവനക്കാരും അവരുടെ ജോലികള്‍ യഥാസമയം ചെയ്തതും അതിവേഗ ഫലപ്രഖ്യാപനത്തിന് സഹായകമായി മാറി. അധ്യാപകരേയും ജീവനക്കാരെയും മന്ത്രി അഭിനന്ദിക്കുകയും ചെയ്തു. ഫലം സര്‍വകലാശാലാ വെബ്‌സൈറ്റില്‍ .
"
https://www.facebook.com/Malayalivartha