Widgets Magazine
28
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആ യാത്ര അന്ത്യയാത്രയായി... മകളെ കാണാനായി സലാലയിലെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു...


മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം: കോടതി ഉത്തരവിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കി വൈകുന്നേരത്തോടെ ജയിൽ മോചിതനാകും: ജാമ്യം അനുവദിച്ചത് ഉപാധികളോടെ...


കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ 25 കോടി ഇന്ത്യക്കാര്‍ ദാരിദ്ര്യത്തില്‍ നിന്ന് മുക്തരായി... രാജ്യത്ത് സാമൂഹിക നീതി ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു... രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി


മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ട വിമാന ദുരന്തം.. സംഭവിച്ചത് വിമാനത്താവളത്തിനടുത്ത വയലിൽ..വിമാനത്തിന്റെ മൂക്കും ബാക്കി ഭാഗവും പൂർണ്ണമായും നശിച്ചു.. ആരും അപകടത്തിൽ നിന്ന് രക്ഷപ്പെട്ടിട്ടില്ല..


മഹാരാഷ്ട്രയിലെ ബരാമതിയിൽ വിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ അന്തരിച്ചു

യൂറോപ്പിനെതിരെ രാസായുധം തീവ്രവാദ ശക്തികള്‍ ഉപയോഗിക്കും:- വരുന്നത് മഹായുദ്ധമെന്ന് പ്രവചിച്ച് ബാബ വംഗ...

17 MAY 2024 03:45 PM IST
മലയാളി വാര്‍ത്ത

ചിലരുടെ ചില പ്രവചനങ്ങള്‍ ലോകത്തെ ഭയപ്പെടുത്തുന്നതാണ്. അതിന് ഒരു ഉദാഹരണമാണ് ബള്‍ഗേറിയന്‍ ജ്യോതിഷിയായ ബാബ വംഗ. 1996-ല്‍ ബാബ വംഗ മരിക്കുന്നത്. അവർ മരിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും അവരുടെ പ്രവചനങ്ങൾ ലോകം ഇന്നും ഏറെ ചർച്ച ചെയുന്നുണ്ട് . അമാനുഷികവും അതീന്ദ്രിയവുമായ കഴിവുകൾ ആയിരുന്നു ബാബ വാംഗയ്ക്ക് ദശലക്ഷകണക്കിന് അനുയായികളെ നേടിക്കൊടുത്തത്. 'ബാൾക്കൻസിന്റെ നോസ്ട്രാഡമസ്' എന്നാണ് ബാബ വാംഗ അറിയപ്പെടുന്നത്.

എല്ലാ വ‍ർഷവും അവസാനമാകുമ്പോൾ വരാനിരിക്കുന്ന വർഷത്തെക്കുറിച്ച് വാംഗ നടത്തിയ പ്രവചനങ്ങൾ എന്ന പേരിൽ പ്രവചനങ്ങൾ എത്താറുണ്ട്. 2004ലെ സുനാമി, വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം, ബാരക് ഒബാമ യുഎസ് പ്രസിഡന്റാവുമെന്ന് തുടങ്ങി നിരവധി കാര്യങ്ങള്‍ അവര്‍ പ്രവചിച്ചിട്ട് യാഥാര്‍ത്ഥ്യമായി വന്നിട്ടുണ്ട്. സ്തനാര്‍ബുദത്തെ തുടർന്ന് 1996ലാണ് ബാബ വംഗ മരിക്കുന്നത്. താന്‍ മരിച്ചാല്‍ ഈ കഴിവുകള്‍ ഫ്രാന്‍സിലെ പത്ത് വയസ്സുകാരിക്ക് ലഭിക്കുമെന്നായിരുന്നു ബാബ വംഗ പ്രവചിച്ചത്.

ബള്‍ഗേറിയയില്‍ അവര്‍ താമസിച്ചിരുന്ന വീട് ഇപ്പോള്‍ മ്യൂസിയമാണ്. ബാബ വംഗ പ്രവചിച്ച ചില കാര്യങ്ങള്‍ ഇതൊക്കെയാണ്... യുഎസ്സ് യൂറോപ്പിനെ ആക്രമിക്കുമെന്നാണ് ബാബ വംഗയുടെ ഞെട്ടിച്ച പ്രവചനം. 2066ല്‍ ഈ മഹായുദ്ധം നടക്കുമെന്നാണ് പ്രവചനം. കാലാവസ്ഥയില്‍ വലിയ വ്യതിയാനം ഉണ്ടാക്കുന്ന ആയുധം ഈ യുദ്ധത്തില്‍ യുഎസ് ഉപയോഗിക്കും.

 

 

റോമിനെ ഈ യുദ്ധത്തില്‍ യുഎസ് സ്വന്തം അധീനതയിലാക്കാന്‍ ശ്രമിക്കും. അതോടൊപ്പം ക്രിസ്ത്യന്‍ മതത്തെയും ഭരണത്തെയും തിരിച്ചുകൊണ്ടുവരാനും ശ്രമിക്കുമെന്നാണ് ബാബ വംഗയുടെ ഞെട്ടിച്ച പ്രവചനം. അതേസമയം ഇനിയും വര്‍ഷങ്ങളുണ്ട് ഇത് സംഭവിക്കാൻ. യൂറോപ്പിനെ തീവ്രവാദ ശക്തികള്‍ നേരത്തെ തന്നെ ആക്രമിച്ച് കീഴടക്കുമെന്നും ബാബ വംഗ പ്രവചിച്ചിട്ടുണ്ട്.

 

 

യൂറോപ്പിനെതിരെ രാസായുധം തീവ്രവാദ ശക്തികള്‍ ഉപയോഗിക്കുമെന്നും ബാബ വംഗ മുന്നറിയിപ്പ് നല്‍കിയിരുന്നു. യൂറോപ്പില്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാവും. ഭൂഖണ്ഡം തന്നെ വലിയ നാശത്തിലേക്ക് പോകും. സിറിയയിലും വലിയ യുദ്ധം നടക്കും. തീവ്രവാദ ശക്തികള്‍ റോമിനെ യൂറോപ്പിന്റെ പുതിയ തലസ്ഥാനമാക്കി മാറ്റുമെന്നും മുന്നറിയിപ്പുണ്ട്.

 

 

 

ഇവരുടെ ആധിപത്യം വര്‍ഷങ്ങളോളം നീണ്ടു നില്‍ക്കും. പിന്നീടാണ് യുഎസ് ഇവര്‍ക്കെതിരെ യുദ്ധം നടത്തുകയെന്നും ബാബ വംഗയുടെ പ്രവചനത്തിലുണ്ട്. അതേസമയം അടുത്ത വര്‍ഷം ലോകത്ത് നിര്‍ണായകമായ മാറ്റങ്ങള്‍ ഉണ്ടാവുമെന്നും ബാബ വംഗ പറഞ്ഞിട്ടുണ്ട്. ലോകത്ത് നിന്ന് പട്ടിണി ഇല്ലാതാവും. 2025നും 2028നും ഇടയില്‍ പൂര്‍ണമായും ഇവ ഇല്ലാതാവുമെന്നും പ്രവചനത്തിലുണ്ട്.

 

 

ശരീരത്തിലെ അവയവങ്ങള്‍ക്ക് ക്ലോണിംഗ് ചെയ്യാന്‍ സാധിക്കുമെന്നാണ് ബാബ വംഗയുടെ മറ്റൊരു ഞെട്ടിച്ച പ്രവചനം. 2046ല്‍ ഇത് സാധ്യമാകും. ഇതോടെ ഏറ്റവും എളുപ്പത്തിലുള്ള ചികിത്സ സാധ്യമാകുമെന്നും അവര്‍പറയുന്നു. അതേസമയം 2045ഓടെ മഞ്ഞുപാളികള്‍ പൂര്‍ണമായും ഉരുകിയൊലിക്കുമെന്നും ബാബ വംഗ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇപ്പോള്‍ തന്നെ മഞ്ഞുപാളികള്‍ ഉരുകി തുടങ്ങിയിട്ടുണ്ട്. അത് ആഗോള താപനത്തിനും കാരണമായിട്ടുണ്ട്.

 

 

2045ഓടെ ഈ പ്രവചനം യാഥാര്‍ത്ഥ്യമാകാനുള്ള സാധ്യതയും അതോടെ ശക്തമായിരിക്കുകയാണ്. വീനസിലേക്ക് മനുഷ്യര്‍ ഭാവിയില്‍ യാത്ര ചെയ്യുമെന്നും, അവിടെ കോളനികള്‍ ഉണ്ടാക്കുമെന്നും അവരുടെ പ്രവചനത്തിലുണ്ടായിരുന്നു. ഇപ്പോഴും അവരുടെ പ്രവചനങ്ങൾ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വൈറലാണെന്നതാണ് മറ്റൊരു സത്യം. എന്നാൽ, ഈ പ്രവചനങ്ങൾ എല്ലാം എവിടെ നിന്നെന്ന ചോദ്യത്തിന് അവരുടെ ജോലിക്കാരിലേക്കാണ് അനുയായികൾ വിരൽ ചൂണ്ടുന്നത്.

 

 

 

വാംഗ പലപ്പോഴായി പറഞ്ഞ കാര്യങ്ങൾ ജോലിക്കാർ എഴുതി സൂക്ഷിക്കുകയായിരുന്നു എന്നാണ് അനുയായികൾ പറയുന്നത്. അമ്പത്തിയൊന്നാം നൂറ്റാണ്ട് വരെയുള്ള കാര്യങ്ങൾ വാംഗ പ്രവചിച്ചിട്ടുണ്ടെന്നും അനുയായികൾ അവകാശപ്പെടുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളിലെ ക്രമക്കേടും അഴിമതിയും തടയാനും സാമ്പത്തിക ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കാനും ഇടപാടുകൾ ഡിജിറ്റലൈസ് ചെയ്യാൻ നിർദേശവുമായി  (28 minutes ago)

അജിത് പവാർ വിമാനാപകടത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്‌ട്ര പൊലീസ്....  (52 minutes ago)

കീം 2026 പ്രവേശനത്തിന് ജനുവരി 31 വരെ  (59 minutes ago)

കെഎസ്ആർടിസിയുടെ ബസുകൾ കൂട്ടിയിടിച്ച്  (1 hour ago)

മകളെ കാണാനായി സലാലയിലെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു...  (1 hour ago)

മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം: കോടതി ഉത്തരവിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കി വൈകുന്നേരത്തോടെ ജയിൽ മോചിതനാകും: ജാമ്യം അനുവദിച്ചത് ഉപാധികളോടെ...  (1 hour ago)

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി...  (2 hours ago)

നിഫ്റ്റി 25,300 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളില്‍  (2 hours ago)

. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗം ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമാണെന്ന് പ്രധാനമന്ത്രി  (2 hours ago)

അനധികൃത സ്വത്ത് സമ്പാദന കേസ്...  (3 hours ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ജാമ്യം...  (3 hours ago)

ശബരിമലയിൽ ഷൂട്ടിംഗ് നടത്തിയതുമായി ബന്ധപ്പെട്ട കേസ്...  (3 hours ago)

നടുക്കത്തിൽ രാജ്യം  (3 hours ago)

സ്വർണവില കുതിക്കുന്നു.  (3 hours ago)

ആറന്മുള ക്ഷേത്രത്തിലെ ആചാരലംഘനവുമായി ബന്ധപ്പെട്ട പരിഹാരക്രിയക്ക് ഇന്ന് തുടക്കമാകും    (4 hours ago)

Malayali Vartha Recommends