കൊറോണ ബാധ സംശയമെന്ന് അഭിഭാഷകന്‍; കോവിഡ് 19 വ്യാജചികിത്സ നടത്തി വിയ്യൂര്‍ ജയിലില്‍ കഴിയുന്ന മോഹനന്‍ വൈദ്യരെ ചേദ്യംചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് പൊലീസ് നല്‍കിയ ഹര്‍ജി കോടതി തള്ളി

കോവിഡ് 19 വ്യാജചികിത്സ നടത്തി വിയ്യൂര്‍ ജയിലില്‍ കഴിയുന്ന മോഹനന്‍ വൈദ്യരെ ചേദ്യംചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് പൊലീസ് നല്‍കിയ ഹര്‍ജി കോടതി തള്ളി. വിയ്യൂര്‍ ജയിലിലെ തടവുകാരില്‍ ചിലരെ കൊറോണ സംശയത്തില്‍ ആലുവയിലെ ജയിലിലേക്ക് മാറ്റിയതോടെയാണ് നടപടി.
വിയ്യൂര്‍ ജയിലില്‍ കഴിഞ്ഞിരുന്ന രണ്ട് തടവുകാര്‍ക്ക് കൊറോണ ബാധ സംശയിക്കുന്ന സാഹചര്യത്തില്‍ തൊട്ടടുത്ത സെല്ലില്‍ കഴിഞ്ഞ മോഹനന്‍ വൈദ്യര്‍ക്കുംരോഗബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് മോഹനന്‍ വൈദ്യരുടെ അഭിഭാഷകന്‍ വാദിച്ചു. എന്നാൽ സംഭവത്തിലെ സത്യാവസ്ഥ അറിയാന്‍ കോടതി ജയില്‍ സൂപ്രണ്ടിന്റെ വിശദീകരണം തേടി.
ജയിലിലെ രണ്ട് തടവുകാരെ കൊറോണ സംശയത്തിന്റെ പേരില്‍ ആലുവ ജയിലിലേക്ക് മാറ്റിയിട്ടുണ്ടെന്നും ഈ തടവുകാരുടെ സമീപത്തെ സെല്ലിലാണ് മോഹനന്‍വൈദ്യര്‍ കഴിഞ്ഞിരുന്നതെന്നുമായിരുന്നു സൂപ്രണ്ട് നല്‍കിയ മറുപടി. എന്നാൽ ഇത് കണക്കിലെടുത്ത കോടതി മോഹനന്‍ വൈദ്യരെ പൊലീസ് കസ്റ്റഡയില്‍ വിടുന്നത് അനുവദിച്ചില്ല.
തൃശ്ശൂര്‍ പട്ടിക്കാട് ആയൂര്‍വേദ ചികിത്സാ കേന്ദ്രത്തില്‍ പരിശോധന നടത്തവെയായിരുന്നു മോഹനൻ വൈദ്യരെ പൊലീസ് അറസ്റ്റ് ചെയ്തത്. ചികിത്സ നടത്താൻ ലൈസൻസ് ഇല്ലാത്ത മോഹനന വൈദ്യർ വ്യാജ ചികിത്സ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അറസ്റ്റ്. കൊറോണ അടക്കം ഏത് രോഗത്തിനും ചികിത്സ നല്‍കാമെന്നാവകാശപ്പെട്ട് മോഹനന്‍ രംഗത്തെത്തിയിരുന്നു. കൊവിഡ് 19 വൈറസ് ബാധയ്ക്ക് ആരെയും ചികിത്സിച്ചിട്ടില്ലെന്ന് അറസ്റ്റിലായ മോഹനന്‍ പറഞ്ഞിരുന്നു. താന്‍ ആരെയും ചികിത്സിക്കുകയോ മരുന്നു കുറിച്ചു നല്‍കുകയോ ചെയ്തിട്ടില്ലെന്നാണ് മോഹനന്റെ വാദം.
എന്നാൽ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ഉപദേശം നല്‍കാനെത്തിയതാണെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha