കാൽനടയായി അതിർത്തി കടക്കുന്നതിനും ഉടൻ വിലക്ക്; കന്യാകുമാരി തിരുവനന്തപുരം കളക്ടർമാരുടെ ഉടൻ ഉത്തരവ്

കൊറോണ വ്യാപനം തടയുയുന്നതിന്റെ ഭാഗമായി അതിര്‍ത്തി കടന്നുള്ള ജനസഞ്ചാരത്തിന് കര്‍ശന നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം. തിരുവനന്തപുരം -കന്യാകുമാരി ജില്ലികളിലെ കളക്ടര്‍മാരുടെ യോഗത്തിലാണ് തീരുമാനം എടുത്തതായി റിപ്പോർട്ട്. ജില്ലയുടെ അതിർത്തികൾക്ക് ആറ് കിലോമീറ്റർ മുമ്പുതന്നെ പരിശോധനകൾ നടത്തുന്നതായിരിക്കും. ഇതിലൂടെ സഞ്ചാരത്തിന് കർശന നിയന്ത്രം ഏർപ്പെടുത്തിയ സാഹചര്യത്തിൽ കാൽനടയായി അതിർത്തി കടക്കുന്നത് തടയുകായും ചെയ്യും. ഇതോടൊപ്പം തന്നെ സാഹചര്യങ്ങൾ വിലയിരുത്തി ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്നും ഇരു കളക്ടർമാരും പറഞ്ഞു.
അതേസമയം ചരക്കുവാഹനങ്ങളില്‍ ഉണ്ടാകാവുന്ന ആളുകളുടെ എണ്ണത്തെക്കുറിച്ചും യോഗത്തില്‍ തീരുമാനമായി. ചരക്ക് കൊണ്ടു പോകുന്ന വാഹനങ്ങളിൽ ഡ്രൈവർ ഉൾപ്പെടെ രണ്ടു പേരെയേ അനുവദിക്കുകയുള്ളു. എന്നാൽ ചരക്ക് ഇറക്കിയ ശേഷം മടങ്ങിപ്പോകുന്ന വാഹനങ്ങളും തടയില്ല. അതേസമയം തിരുവനന്തപുരം നഗരത്തിൽ പുറത്തിറങ്ങുന്നവരുടെ എണ്ണം രണ്ടാം ദിവസം പകുതിയായി കുറഞ്ഞുവെന്ന് ഐജി ബൽറാം കുമാർ ഉപാധ്യായ പറയുകയുണ്ടായി. നിർദ്ദേശങ്ങൾ ലംഘിച്ചാൽ കർശന നടപടികളായിരിക്കും നേരിടേണ്ടി വരിക എന്നതിനാൽ തന്നെ ആരും പുറത്തേക്ക് ഇറങ്ങുന്നുമില്ല. എന്നാൽ ഹോട്ടലുകളിൽ പാഴ്സൽ വിൽക്കുന്നതിന് വിലക്കിലെന്നും അദ്ദേഹം പറയുകയുണ്ടായി.
https://www.facebook.com/Malayalivartha