നിലവില്‍ ബാറുകളും ബിവറേജസ് ഔട്ട്ലെറ്റുകളും ഉള്‍പ്പെടെയുള്ള മദ്യവില്‍പനശാലകള്‍ തുറക്കാന്‍ സാഹചര്യമില്ല... ഓണ്‍ലൈന്‍ വഴി മദ്യം വില്‍ക്കുന്ന കാര്യം സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍

ഓണ്‍ലൈന്‍ വഴി മദ്യം വില്‍ക്കുന്ന കാര്യം സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. ഇത് സര്‍ക്കാരിന്റെ വിഷയമല്ലെന്നും അദ്ദേഹം മധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ ബാറുകളും ബിവറേജസ് ഔട്ട്ലെറ്റുകളും ഉള്‍പ്പെടെയുള്ള മദ്യവില്‍പനശാലകള്‍ തുറക്കാന്‍ സാഹചര്യമില്ല.
കഴിയുന്നത്ര ആളുകള്‍ ലഹരി ഉപയോഗിക്കുന്നതില്‍നിന്നു പിന്‍മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ലഹരിവര്‍ജനമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. മദ്യത്തിന് അടിമപ്പെട്ടിരിക്കുന്നവര്‍ക്ക് ഡി അഡിക്ഷന്‍ സെന്ററുകളെ സമീപിക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
"
https://www.facebook.com/Malayalivartha