ഇടുക്കിയിലെ പൊതു പ്രവർത്തകൻ മാര്‍ച്ച് 13നും 20 നും ചെറുതോണി മുസ്ലീം പള്ളിയിലെത്തി; ജില്ലയിലെയും സംസ്ഥാനത്തെയും പ്രമുഖ നേതാക്കളുമായി സമ്ബര്‍ക്കമുണ്ടായി; കെഎസ്‌ആര്‍ടിസി ബസ്, ട്രെയിന്‍, കാര്‍ തുടങ്ങിയ ഗതാഗതമാര്‍ഗങ്ങള്‍ ഉപയോഗിച്ചിരുന്നു; റൂട്ട് മാപ്പ് തയ്യാറാക്കാന്‍ ഒരുങ്ങി ജില്ലാ ഭരണകൂടം

സംസ്ഥാനത്ത് വ്യാഴാഴ്ച കൊറോണ സ്ഥിരീകരിച്ച 19പേരില്‍ ഒരാള്‍ ഇടുക്കിയില്‍നിന്നുള്ള പൊതുപ്രവര്‍ത്തകന്‍. ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ആയിരുന്ന വ്യക്തിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്തു വ്യാഴാഴ്ച കൊറോണ സ്ഥിരീകരിച്ച 19 പേരില്‍ ഒരാളിലാണ് ഇയാളും ഉള്പ്പെട്ടത്. ഇദ്ദേഹം നിയമസഭയിലടക്കം സന്ദര്‍ശനം നടത്തിയിരുന്നെന്നാണ് സൂചന. സംസ്ഥാനത്തെ പ്രധാനനേതാക്കന്മാരും ഒരു മന്ത്രിയുമായും ഇദ്ദേഹം ഇടപെട്ടിരുന്നെന്നും വിവരമുണ്ട്.
ഇയാൾ മാര്‍ച്ച് 13നും 20നും ചെറുതോണി മുസ്ലീം പള്ളിയിയിലെത്തിയതായും കലക്ടര്‍ പറഞ്ഞു. പാലക്കാട്, ഷോളയാര്‍,മറയൂര്‍, മൂന്നാര്‍, പെരുമ്ബാവൂര്‍, ആലുവ, മാവേലിക്കര തുടങ്ങിയ സ്ഥലങ്ങളിലും നിയമസഭാ മന്ദിരവും സന്ദര്‍ശിച്ചതായി ജില്ലാ കളക്ടര്‍ പറഞ്ഞു. ഇയാളുടെ റൂട്ട് മാപ്പ് തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ് ജില്ലാ ഭരണകൂടം.
മാര്‍ച്ച് 18 മുതലാണ് ഇദ്ദേഹം ക്വാറന്റൈനില്‍ ഉണ്ടായിരുന്നത്. അതേസമയം ഇദ്ദേഹത്തിന് വിദേശയാത്രാ ചരിത്രമില്ല. അതിനാല്‍ പാലക്കാടുനിന്നാവാം ഇദ്ദേഹത്തിന് കൊറോണ ബാധിച്ചിട്ടുണ്ടാവുകയെന്നാണ് പ്രാഥമിക നിഗമനം. ജില്ലയിലെയും സംസ്ഥാനത്തെയും പ്രമുഖ നേതാക്കളുമായി ഇദ്ദേഹത്തിന് സമ്ബര്‍ക്കമുണ്ടായിട്ടുണ്ട്.
കെഎസ്‌ആര്‍ടിസി ബസ്, ട്രെയിന്‍, കാര്‍ തുടങ്ങിയ ഗതാഗതമാര്‍ഗങ്ങള്‍ ഇദ്ദേഹം ഉപയോഗിച്ചിരുന്നു. സംഘടനാപരമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇദ്ദേഹം വിവിധ ജില്ലകളില്‍നിന്നുള്ളവരുമായും ബന്ധപ്പെട്ടിട്ടുണ്ട്. പൊതുപ്രവര്‍ത്തകനായതിനാല്‍ നിരവധിയാളുകളുമായി ഇദ്ദേഹം സമ്ബര്‍ക്കം പുലര്‍ത്തുകയും വിവിധയിടങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്കാണ് കോറോണ സ്ഥിരീകരിച്ചത്. കൊറോണ സ്ഥിരീകരിച്ച 19 പേരില്‍ ഒമ്ബതുപേര്‍ കണ്ണൂര്‍ ജില്ലയില്‍നിന്നുള്ളവരാണ്. കാസര്‍കോട്-3, മലപ്പുറം-3, തൃശ്ശൂര്‍-2, ഇടുക്കി-1, വയനാട് എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് ഇവര്‍. വയനാട് ജില്ലയില്‍ ആദ്യമായാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്.
കൊച്ചിയില്‍ ചികിത്സയിലുണ്ടായിരുന്ന അഞ്ചു പേര്‍ ഇന്ന് ആശുപത്രി വിട്ടു. ഇറ്റലിയില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശികളായ കുട്ടിയും മാതാപിതാക്കളും രണ്ട് ബ്രിട്ടീഷുകാരുമാണ് ആശുപത്രി വിട്ടത്. 1,20,003 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. 601 ആശുപത്രിയിലും ബാക്കിയുള്ളവര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് 136 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 1342 സാമ്ബിളുകള്‍ പരിശോധനയ്ക്ക അയച്ചു. 908 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്.
സംസ്ഥാനത്ത് 43 ഇടത്ത് കമ്യൂണിറ്റി കിച്ചന്‍ പദ്ധതി ആരംഭിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ കൊറോണ പാക്കേജിനെ മുഖ്യമന്ത്രി സ്വാഗതം ചെയ്തു. സംസ്ഥാനം പാക്കേജ് മികച്ച രീതിയില്‍ വിനിയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha