പാല്‍ സംഭരണത്തിന് വ്യാഴാഴ്ച മുതല്‍ മില്‍മ പുതിയ ക്രമീകരണം ഏര്‍പ്പെടുത്തുന്നു

കോവിഡ് ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ കേരളത്തില്‍നിന്നു പാല്‍ എടുക്കുന്നത് തമിഴ്‌നാട് നിര്‍ത്തിയതോടെ പാല്‍ സംഭരിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടായതിനാല്‍ മില്‍മ ബുധനാഴ്ച പാല്‍ സംഭരിക്കില്ല.
വ്യാഴാഴ്ച മുതല്‍ ഇപ്പോള്‍ എടുക്കുന്നതിന്റെ അളവ് കുറക്കാനും പാല്‍ സംഭരണത്തില്‍ വലിയ ക്രമീകരണം നടത്താനും തീരുമാനിച്ചതായി മാനേജിംഗ് ഡയറക്ടര്‍ കെ.എം. വിജയകുമാരന്‍ അറിയിച്ചു.
കോവിഡ് പശ്ചാത്തലത്തില്‍ കേരളത്തില്‍ കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്ന അവസ്ഥ വന്നതോടെയായിരുന്നു കേരളത്തിന്റെ പാല്‍ തമിഴ്‌നാട്ടിലേക്ക് കയറ്റി അയക്കേണ്ടെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചത്.
https://www.facebook.com/Malayalivartha
























