കോവിഡ് തീവ്രബാധിത മേഖലയായതിനാല്‍ അതിര്‍ത്തിയിലെ റോഡ് തുറക്കാനാവില്ല. ഹൈക്കോടതിക്കെതിരേ കര്‍ണാടകം സുപ്രീം കോടതിയില്‍. ആശങ്കയൊഴിയാതെ ലക്ഷങ്ങള്‍

കേരള ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. കാസര്‍ഗോഡ്- മംഗളൂരു ദേശീയപാത തുറക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് കര്‍ണാടക സര്‍ക്കാരിന്റെ നീക്കം. കാസര്‍ഗോഡ് കോവിഡ്-19 രോഗത്തിന്റെ തീവ്രബാധിത മേഖലയായതിനാല്‍ അതിര്‍ത്തിയിലെ റോഡ് തുറക്കാനാവില്ലെന്നും ഹര്‍ജിയില്‍ കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കുന്നു. നേരത്തെ, ലോക്ക് ഡൗണിന്റെ പേരില്‍ കര്‍ണാടക അതിര്‍ത്തിയിലെ ദേശീയപാത അടക്കമുള്ള റോഡ് അടച്ച വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ കര്‍ണാടക ബിജെപി ഘടകം രംഗത്തെത്തിയിരുന്നു. സംസ്ഥാന അതിര്‍ത്തിയില്‍ അടച്ചിട്ട റോഡുകള്‍ തുറന്നു തരില്ലെന്ന് കര്‍ണാടക ബിജെപി അധ്യക്ഷന്‍ വ്യക്തമാക്കി. രോഗികള്‍ക്ക് ആവശ്യമായ സൗകര്യം പിണറായി വിജയന്‍ കാസര്‍കോട് ഒരുക്കണം. അതിര്‍ത്തി തുറക്കാനിവില്ലെന്ന് ദക്ഷിണ കന്നഢ എംപി കൂടിയായ നളീന്‍ കുമാര്‍ കട്ടീല്‍ വ്യക്തമാക്കി. സേവ് കര്‍ണാടകം ഫ്രം പിണറായി എന്ന ഹാഷ് ടാഗോട് കൂടിയാണ് അദ്ദേഹത്തിന്റെ ട്വീറ്റ്. ഇതിനു പിന്നാലെയാണ് ബിജെപി നേതൃത്വത്തിലുള്ള കര്‍ണാടക സര്‍്ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
അതിനിടെ, സംസ്ഥാനം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അതിര്‍ത്തി തുറക്കാന്‍ കര്‍ണാടക ഇതുവരെ തയ്യാറായിട്ടില്ല. അതിര്‍ത്തി റോഡുകള്‍ തുറക്കണമെന്നും ചികിത്സാ ആവശ്യങ്ങള്‍ക്കെത്തുന്നവരെ തടയരുത് എന്നും കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കൂടുതല്‍ ജീവന്‍ പൊലിയുന്ന സാഹചര്യം ഉണ്ടാകരുതെന്നും കോടതി പറഞ്ഞു. എന്നാല്‍ പ്രശ്നം പരിഹാരം ഇതുവരെ ആയിട്ടില്ല. രോഗികള്‍ അടക്കം നിരവധി പേരാണ് ഇതുമൂലം വലയുന്നത്. കഴിഞ്ഞ ദിവസം വരെ മാത്രം ഏഴ് പേര്‍ കാസര്കോട് ജില്ലയില്‍ ചികിത്സ കിട്ടാതെ മരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആംബുലന്‍സുകള്‍ പോലും കടത്തിവിടാന്‍ ഇപ്പോഴും കര്‍ണാടക തയ്യാറായിട്ടില്ല. കൊവിഡ് വ്യാപനത്തിന്റെ കൂടി പശ്ചാത്തലത്തില്‍ കടുത്ത പ്രതിസന്ധിയാണ് ഇത് മൂലം കാസര്‍കോട്ട് ഉണ്ടായിട്ടുള്ളത്.
അതേസമയം, അതിര്‍ത്തി അടച്ച കര്‍ണാടകത്തിനെതിരെ കാസര്‍ഗോഡ് എംപ്ിയായ രാജ്മോഹന്‍ ഉണ്ണിത്താന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ഇത് നാളെ കോടതി പരിഗണിക്കും. അതിര്‍ത്തി തുറക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവിന് പിന്നാലെ കര്‍ണാടക സര്‍ക്കാര്‍, ഒരു ഡോക്ടറെ അതിര്‍ത്തിയില്‍ നിയമിച്ചിരുന്നു. കാസര്‍കോട് ജില്ലയില്‍ നിന്നും വരുന്ന ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ ആരോഗ്യസ്ഥിതി നോക്കിയ ശേഷം സംസ്ഥാനത്തേക്ക് കടത്തിവിടാനായിരുന്നു ഇത്. നില അതീവ ഗുരുതരമാണെങ്കില്‍ മാത്രമേ കടത്തിവിടൂ എന്നാണ് കര്‍ണാടകയുടെ തീരുമാനം. ഇന്ന് ഇതുവരെയായും ആരെയും മംഗലാപുരത്തേക്ക് കടത്തിവിട്ടിട്ടില്ല. അതിര്‍ത്തി തുറന്നു കൊടുക്കണമെന്ന് ഇന്നലെ കേരള ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം കാസര്‍കോട് എംപി രാജ് മോഹന്‍ ഉണ്ണിത്താന്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ കര്‍ണാടക സത്യവാങ്മൂലം നല്‍കാനിടയുണ്ടെന്നാണ് അറിയുന്നത്.
https://www.facebook.com/Malayalivartha