മലയിൻ കീഴ് കിണറ്റിൽ വീണ പോത്തിനെ രക്ഷിക്കാൻ എത്തിയ ഫയർഫോഴ്സ് കണ്ടത് പാമ്പിനെയും.വായു സഞ്ചാരമില്ലാത്ത കിണറും..പിന്നീട് സംഭവിച്ചത് ..

കിണറ്റിൽ വീണ പോത്തിനെ പുറത്തെടുക്കാൻ എത്തിയതാണ് ഫയർഫോഴ്സ് . പക്ഷെ പോത്തിനൊപ്പം കിണറ്റിൽ കണ്ടത് പാമ്പിനെയും.പിന്നൊന്നും നോക്കിയില്ല ആദ്യം രക്ഷപ്പെടുത്തിയത് വെള്ളത്തിൽ കണ്ട പാമ്പിനെ . പിന്നാലെ പോത്തിനെയും സാഹസികമായി കരയ്ക്കെത്തിച്ചു. മലയം ഇടമല ക്രിസ്തുദാസ് മന്ദിരത്തിൽ പീറ്ററുടെ പോത്താണു മേയുന്നതിനിടെ ഇന്നലെ രാവിലെ 10ന് ഇടമല ലീലയുടെ കിണറ്റിൽ അകപ്പെട്ടത്. ഫയർ ഫോഴ്സ് എത്തുമ്പോൾ പോത്ത് കിണറ്റിൽ കുടുങ്ങികിടക്കുകയായിരുന്നു.ആൾമറയില്ലാത്ത തും വായു സഞ്ചാരമില്ലാത്തതുമായ കിണറായിരുന്നു. പോത്താവട്ടെ കിണറിനകത്ത് കുടുങ്ങി കിടക്കുന്ന അവസ്ഥയിലും. സ്ഥലത്ത് എത്തിയ കാട്ടാക്കട ഫയർഫോഴ്സ് പോത്തിനിടെ പുറത്തെടുക്കാൻ ശ്രമം തുടങ്ങിയപ്പോഴാണ് വെള്ളത്തിൽ ചെറിയ പാമ്പിനെ കണ്ടത്. കിണറിനുള്ളിൽ പാമ്പ് ഉള്ളത് രക്ഷ പ്രവർത്തനം ദുഷ്കരമാക്കും എന്നതിനാൽ പാമ്പിനെ ആദ്യം പുരട്ടത്തിക്കുകയായിരുന്നു.ഉപയോഗ ശൂന്യമായി കിടക്കുന്ന കിണറായതിനാൽ തന്നെ വളരെ ബുദ്ധിമുട്ടിയാണ് രക്ഷാപ്രവർത്തനം സാധ്യമായത്..
പാമ്പ് പിടിത്തക്കാരനുമായി നാട്ടുകാർ ബന്ധപ്പെട്ടെങ്കിലും ഇതിനിടെ ഫയർഫോഴ്സ് തന്നെ പാമ്പിനെ തൊട്ടി ഉപയോഗിച്ച് പുറത്തെടുക്കുകയായിരുന്നു.. 60 അടി താഴ്ചയും 3 അടി വീതിയുമുള്ള കിണറ്റിൽ വായു സഞ്ചാരം കുറവായിരുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായി. കിണറ്റിലേക്ക് ആദ്യമിറങ്ങിയ ഉദ്യോഗസ്ഥന് ബോധക്ഷയം ഉണ്ടാകുന്ന സാഹചര്യം വരെ ഉണ്ടായി. റെസ്ക്യൂ ഉപകരണങ്ങളോടൊപ്പം ഓക്സിജൻ സിലിണ്ടർ കൂടി പുറത്തു വെച്ച് കെട്ടി കിണറ്റിൽ ഇറങ്ങുക എന്നത് ദുഷ്കരമായതിനാൽ കിണറ്റിനുള്ളിൽ ഓക്സിജൻ സിലിണ്ടർ തുറന്നുവിട്ടാണ് രക്ഷാപ്രവർത്തനം നടത്തിയത്..
സീനിയർ ഫയർ റെസ്ക്യൂ ഓഫിസർ കെ.മോഹൻ കുമാർ, പ്രശാന്ത് എന്നിവർ കിണറ്റിൽ ഇറങ്ങി റോപ് ഉപയോഗിച്ച് കെട്ടി പോത്തിനെ സുരക്ഷിതമായി മുകളിലെത്തിക്കുകയായിരുന്നു . സ്റ്റേഷൻ ഓഫിസർ എ.എൽ.ബൈജു, ഫയർമാൻമാരായ അരുൺ.പി.നായർ, അഖിലൻ, ഷിബു ക്രിസ്റ്റഫർ, വിജയ കുമാർ, സെൽവദാസ് എന്നിവർ അടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.രണ്ടരമണിക്കൂർ നീണ്ടു നിന്ന രക്ഷാപ്രവർത്തനത്തിനൊടുവിലാണ് പോത്തിനെ രക്ഷിക്കാൻ കാട്ടാക്കട ഫയർ ഫോഴ്‌സിന് സാധിച്ചത്.
https://www.facebook.com/Malayalivartha