ഇതൊന്നും കൊണ്ട് ഞാന്‍ തളരില്ല...നുണകള്‍ക്ക് മറുപടി പറയാന്‍ സൗകര്യമില്ല; തനിക്ക് വേറെ പണിയുണ്ടെന്നും മുഖ്യമന്ത്രി
സംസ്ഥാനത്ത് കോവിഡ് പ്രശ്നത്തിനിടയില്‍ പൊങ്ങിവന്ന സ്പ്രിന്‍ക്ലര്‍ വിവാദത്തില്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്. സ്പ്രിന്‍ക്ലര്‍ വിവാദം ശുദ്ധനുണയാണെന്നും അതില്‍ മറുപടി പറയാന്‍ സൗകര്യമില്ലെന്നും തനിക്ക് വേറെ പണിയുണ്ടെന്നും പിണറായി വിജയന് പറഞ്ഞു. ഒപ്പം പഴയ 'മാധ്യമസിന്‍ഡിക്കേറ്റ്' വിവാദവും പിണറായി പരോക്ഷമായി സൂചിപ്പിച്ചു..
''ശുദ്ധമായ നുണ കെട്ടിച്ചമച്ചുണ്ടാക്കുണ്ടാക്കുമ്ബോള് അതിന് മറുപടി പറയാന്‍ ഇല്ല. ആരോപണം ഉന്നയിച്ചവരോട് തന്നെ പോയി ചോദിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പിബിയ്ക്ക് കേരളഘടകം നല്കിയ റിപ്പോര്‍ട്ട് കേന്ദ്രം തള്ളി എന്ന റിപ്പോര്‍ട്ടിനെയും പിണറായി പരിഹസിച്ചു. ''ചിലരിവിടെയിരുന്ന് പണ്ടും നുണക്കഥ മെനഞ്ഞിട്ടുണ്ട്. ഇതേ നഗരത്തില്‍ ഒരു കേന്ദ്രത്തിലിരുന്ന് നാലഞ്ച് പേരിരുന്ന് ഓരോ വിവാദങ്ങള്‍ കുത്തിത്തിരിപ്പുണ്ടാക്കി പുറത്തിറക്കിക്കൊണ്ട് വന്നതിന്റെ ചരിത്രം ഒക്കെ എല്ലാവര്ക്കും ഓര്മയുണ്ടാകണമെന്ന് അദ്ദേഹം സൂചിപ്പിച്ചു. അതൊക്കെ കടന്നാണ് ഞാനിവിടെ വന്നത്. അതുകൊണ്ട് ഇതെന്നെ തളര്‍ത്തുമെന്ന് ആരും കരുതണ്ടെന്നും എനിക്ക് വേറെ പണിയുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha