Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...


കേരളത്തിൽ 12 ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത:- മലയോര മേഖലകളിൽ ഉച്ചക്കയ്ക്ക് ശേഷം മലവെള്ളപ്പാച്ചിലിന് സാധ്യത; കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്...


ഇസ്രയേലിലേക്ക് ആയുധങ്ങളുമായി പോയ കപ്പലിന് സ്പാനിഷ് തുറമുഖത്ത് നങ്കൂരമിടുന്നതില്‍ അനുമതി നിഷേധിച്ച് സ്‌പെയിൻ...


വലിയ ടീമിന്റെ പോക്ക്... അവസാന മത്സരത്തില്‍ ആശ്വാസ ജയം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷകള്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് തല്ലിക്കെടുത്തി; പത്താം തോല്‍വിയുമായി തലതാഴ്ത്തി മുംബൈയ്ക്കു മടക്കം; ജയിച്ചിട്ടും ലക്‌നൗ പ്ലേഓഫ് കാണാതെ പുറത്ത്


മുംബൈ ഇന്ത്യന്‍സിന്റെ മോഹങ്ങള്‍ക്ക് വീണ്ടും തിരിച്ചടി.... മുംബൈയെ 18 റണ്‍സിന് കീഴടക്കി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്

ബുധനാഴ്ച പുലര്‍ച്ചെ നേരത്തേ എഴുനേറ്റ് ആകാശത്തേകക്കുനോക്കു ചൊവ്വയെയും ശനിയെയും ; ആ അത്ഭുത പ്രതിഭാസവുംകാത്ത് ജനങ്ങള്‍

21 APRIL 2020 06:21 PM IST
മലയാളി വാര്‍ത്ത

More Stories...

സ്വകാര്യ വിദേശയാത്ര പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും ഇന്നു രാവിലെ തിരിച്ചെത്തി.... പുലർച്ചെ 3.15നാണ് എത്തിയത്.... തിരുവനന്തപുരത്താണ് അപ്രതീക്ഷിതമായി മുഖ്യമന്ത്രി എത്തിയത്....

സോളാർ സമരം : പിണറായിയെ ഇല്ലാതാക്കാൻ വി എസ് ശ്രമിച്ചു : രക്ഷിച്ചത് തിരുവഞ്ചൂർ

വടക്കൻ, തെക്കൻ ഗസ്സയിൽ ആക്രമണം വ്യാപിപ്പിച്ച് ഇസ്രായേൽ... റഫക്കു പുറമെ വടക്കൻ ഗസ്സയിലെ ജബാലിയ ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യാപക ആക്രമണം തുടരുകയാണ്.... റഫയിലേക്ക് കൂടുതൽ സൈന്യത്തെ നിയോഗിക്കാനും നീക്കം ആരംഭിച്ചു...

വണ്ടൂര്‍ ചെറുകോട് തോട്ടുപുറം സ്വദേശിയും കെ.പി.സി.സി അംഗം പാറക്കല്‍ വാസുദേവന്റെ മകനുമായ സുദീപ് കൃഷ്ണ ഖത്തറില്‍ മരിച്ചു

ശബരിമല സന്നിധാനത്ത് കെട്ടിക്കിടക്കുന്ന ആറര ലക്ഷത്തിലധികം ടിൻ അരവണ നശിപ്പിക്കാൻ ദേവസ്വം ബോർഡ് താൽപര്യപത്രം ക്ഷണിച്ചെങ്കിലും തുടർനടപടികൾ സങ്കീർണ്ണം.... പരിസ്ഥിതിക്ക് കോട്ടം തട്ടാതെ പമ്പയ്ക്ക് പുറത്തെത്തിച്ച് വേണം ഇവ ശാസ്ത്രീയമായി സംസ്കരിക്കാൻ...

ഉല്‍ക്കവര്‍ഷവും ഗ്രഹയോഗവും മതിയാവോളം കാണണമെന്നുണ്ടോ നാളെ പുലര്‍ച്ചെ 5ന് ആകാശത്തേക്കു നോക്കിക്കോളൂ. കിഴക്കന്‍ ചക്രവാളത്തില്‍ 70 ഡിഗ്രി മുകളിലായി 'അള്‍ടേയര്‍ ' എന്ന നക്ഷത്രം തിളങ്ങിനില്‍പ്പുണ്ടാകും. ഇതിനു വടക്കായി 'വേഗ'എന്ന തിളക്കമുള്ള മറ്റൊരു നക്ഷത്രവും. മണിക്കൂറില്‍ ഇരുപതോളം ഉല്‍ക്കകള്‍ മിന്നിത്തിളങ്ങും. ബാല്‍ക്കണിയിലോ തുറസ്സായ സ്ഥലത്തോ നിന്നാല്‍ ഈ ദൃശ്യചാരുത കാണാം.

ഇതേ സമയത്തുതന്നെ തെക്കുഭാഗത്തായി ചൊവ്വയും തൊട്ടു മുകളിലായി ശനിയും അതിനും മുകളിലായി ഏറ്റവും വലിയ ഗ്രഹമായ വ്യാഴവും ദൃശ്യമാകും. തൊട്ടടുത്ത ദിവസങ്ങളിലും ഈ കാഴ്ചകള്‍ കാണാമെന്ന് മലപ്പുറം അമച്വര്‍ അസ്‌ട്രോണമേഴ്‌സ് സൊസൈറ്റി ജോയിന്റ് കണ്‍വീനര്‍ ഉണ്ണിക്കൃഷ്ണന്‍ മംഗലശേരി പറഞ്ഞു.

പൊടിപടലങ്ങളും കൃത്രിമ വെളിച്ചങ്ങളുമില്ലാത്ത നാട്ടിന്‍പുറങ്ങളിലായിരിക്കും കാഴ്ച കൂടുതല്‍ മനോഹരമാവുക. പ്രകാശം കുറഞ്ഞ ഉല്‍ക്കകളെ കാണണമെങ്കില്‍ അരമണിക്കൂര്‍ നേരമെങ്കിലും കണ്ണിനു നല്ല ഇരുട്ടില്‍ വിശ്രമം കൊടുക്കണം. ഉപകരണങ്ങളുടെ സഹായമില്ലാതെ ഇതു കാണാം. ഓരോ പ്രദേശത്തിന്റെയും പ്രത്യേകതയനുസരിച്ച് മണിക്കൂറില്‍ 60 മുതല്‍ 200 വരെ ഉല്‍ക്കകളായിരിക്കും മാനത്തു മിന്നിമറയുക. നാസയുടെ കണക്കുകൂട്ടല്‍ പ്രകാരം ഏറ്റവും നന്നായി ഉല്‍ക്കവര്‍ഷം കാണാവുന്ന ഇടങ്ങളിലൊന്ന് ഇന്ത്യയാണ്.

അതുപോലെതന്നെ 133 വര്‍ഷം കൂടുമ്പോള്‍ സൗരയൂഥത്തിലൂടെ സൂര്യനെച്ചുറ്റി സ്വിഫ്റ്റ്-ടട്ട്ല്‍ എന്ന ഭീമന്‍ വാല്‍നക്ഷത്രം കടന്നു പോകാറുണ്ട്. അപ്പോള്‍ അതില്‍നിന്നു തെറിച്ചു പോകുന്ന മഞ്ഞും പൊടിപടലങ്ങളുമെല്ലാം സൗരയൂഥത്തില്‍ത്തന്നെ തങ്ങി നില്‍ക്കും. വര്‍ഷത്തിലൊരിക്കല്‍ ഭൂമിയുടെ അന്തരീക്ഷം ഈ അവശിഷ്ടങ്ങളുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ പെഴ്‌സ്യൂസ് ഉല്‍ക്കവര്‍ഷം ഉണ്ടാകാറുണ്ട്. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്വിഫ്റ്റ്-ടട്ട്‌ലില്‍നിന്നു തെറിച്ചു പോയ പൊടിപടലങ്ങളും മഞ്ഞിന്‍കട്ടകളുമൊക്കെയാണ് ഇത്തരത്തില്‍ ഇത്തവണ ഭൗമാന്തരീക്ഷത്തിലേക്കു കടക്കുന്നത്.

അന്തരീക്ഷവുമായി സമ്പര്‍ക്കമുണ്ടാകുന്നതോടെ കത്തിജ്വലിക്കുന്ന ആ വസ്തുക്കളാണ് ഉല്‍ക്കവര്‍ഷമായി നാം കാണുന്നത്. സെക്കന്‍ഡില്‍ 60 കിലോമീറ്റര്‍ വേഗത്തിലാണ് ഉല്‍ക്കകളുടെ വരവ്. ആകാശത്ത് പെഴ്‌സ്യൂസ് എന്ന നക്ഷത്രസമൂഹം നിലനില്‍ക്കുന്ന സ്ഥാനത്തുനിന്ന് വരുന്നതിനാലാണ് ഉല്‍ക്കവര്‍ഷം പെഴ്‌സ്യൂസിന്റെ പേരില്‍ അറിയപ്പെടുന്നത്. ഓരോ മണിക്കൂറിലുമുള്ള ഉല്‍ക്കകളുടെ എണ്ണം രേഖപ്പെടുത്തുന്നതു പ്രയോജനകരമായിരിക്കും. ഓര്‍ക്കുക! ഉല്‍ക്കാ പ്രവാഹം ഏറെക്കുറെ പ്രാദേശികമാണ്. ഉദാഹരണമായി തിരുവനന്തപുരത്തു കണ്ട ഉല്‍ക്കകളെ കോഴിക്കോട്ടുള്ളവര്‍ കണ്ടുകൊള്ളണമെന്നില്ല. അതുകൊണ്ടുതന്നെ ഈ പാതിരാവിലെ വാനക്കാഴ്ചയുടെ അപൂര്‍വ സാക്ഷികളില്‍ ഒരാളാവാം നമ്മളോരോരുത്തരും.

എന്തായാലും 'അള്‍ടേയര്‍ നക്ഷത്രത്തെ കാണാനുള്ള ആകാംശയാണ് നാളെ. ഇതിനു വടക്കായി 'വേഗ'എന്ന തിളക്കമുള്ള മറ്റൊരു നക്ഷത്രവും ദൃശ്യമാകും.

 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐപിഎല്ലില്‍ ഇന്നലെ നടന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തിലും തോറ്റ് പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്തതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് ഒരു  (17 minutes ago)

സ്വകാര്യ വിദേശയാത്ര പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും ഇന്നു രാവിലെ തിരിച്ചെത്തി.... പുലർച്ചെ 3.15നാണ് എത്തിയത്.... തിരുവനന്തപുരത്താണ് അപ്രതീക്ഷിതമായി മുഖ്യമന്ത്രി എത്തിയത്....  (35 minutes ago)

ഹരിയാനയിലെ ബസിന് തീപിടിച്ച് എട്ടുപേര്‍ മരിച്ചു.... നിരവധി പേര്‍ക്ക് പരുക്ക്  (49 minutes ago)

സോളാർ സമരം : പിണറായിയെ ഇല്ലാതാക്കാൻ വി എസ് ശ്രമിച്ചു : രക്ഷിച്ചത് തിരുവഞ്ചൂർ  (57 minutes ago)

വടക്കൻ, തെക്കൻ ഗസ്സയിൽ ആക്രമണം വ്യാപിപ്പിച്ച് ഇസ്രായേൽ... റഫക്കു പുറമെ വടക്കൻ ഗസ്സയിലെ ജബാലിയ ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യാപക ആക്രമണം തുടരുകയാണ്.... റഫയിലേക്ക് കൂടുതൽ സൈന്യത്തെ നിയോഗിക്  (1 hour ago)

വണ്ടൂര്‍ ചെറുകോട് തോട്ടുപുറം സ്വദേശിയും കെ.പി.സി.സി അംഗം പാറക്കല്‍ വാസുദേവന്റെ മകനുമായ സുദീപ് കൃഷ്ണ ഖത്തറില്‍ മരിച്ചു  (1 hour ago)

ശബരിമല സന്നിധാനത്ത് കെട്ടിക്കിടക്കുന്ന ആറര ലക്ഷത്തിലധികം ടിൻ അരവണ നശിപ്പിക്കാൻ ദേവസ്വം ബോർഡ് താൽപര്യപത്രം ക്ഷണിച്ചെങ്കിലും തുടർനടപടികൾ സങ്കീർണ്ണം.... പരിസ്ഥിതിക്ക് കോട്ടം തട്ടാതെ പമ്പയ്ക്ക് പുറത്തെത്ത  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി... മുക്കം മാങ്ങാപൊയിലില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം  (1 hour ago)

സീസണുകള്‍ വ്യത്യാസമില്ലാതെ സന്ദര്‍ശകരെ കുത്തിനിറച്ച വാഹനങ്ങളുടെ കുത്തൊഴുക്ക്‌ ....  (1 hour ago)

പ്രമേഹം, ഹൃദ്രോഗം ഉള്‍പ്പെടെയുള്ളവയ്ക്ക് ഉപയോഗിക്കുന്ന 41 മരുന്നുകളുടെ വില കുറയും...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 640 രൂപയുടെ വര്‍ദ്ധനവ്  (2 hours ago)

ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...  (2 hours ago)

കേരളത്തിൽ 12 ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത:- മലയോര മേഖലകളിൽ ഉച്ചക്കയ്ക്ക് ശേഷം മലവെള്ളപ്പാച്ചിലിന് സാധ്യത; കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്...  (2 hours ago)

ഇസ്രയേലിലേക്ക് ആയുധങ്ങളുമായി പോയ കപ്പലിന് സ്പാനിഷ് തുറമുഖത്ത് നങ്കൂരമിടുന്നതില്‍ അനുമതി നിഷേധിച്ച് സ്‌പെയിൻ...  (3 hours ago)

ഓഡിറ്റോറിയമടക്കം സ്‌കൂളുകളുടെ സൗകര്യങ്ങള്‍ വിദ്യാര്‍ഥികളുടെ ഉന്നമനത്തിന് വേണ്ടിയല്ലാത്ത പരിപാടികള്‍ക്ക് വിട്ടുനല്‍കരുതെന്ന് ഹൈക്കോടതി....  (4 hours ago)

Malayali Vartha Recommends