എയര്‍ഇന്ത്യ വനിതാ പൈലറ്റ് ക്വാറന്റൈൻ ലംഘിച്ച് കൊച്ചിയില്‍ കറങ്ങി; സൂപ്പർ മാർക്കറ്റിലും കടകളിലും പോയി; തേവര ഇനി കണ്ടെയിന്‍മെന്റ് സോണ്‍

എറണാകുളത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ച പൈലറ്റ് ക്വാറന്റൈൻ ലംഘിച്ചതായി റിപ്പോർട്ട്. മെയ് 26 ന് ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് പ്രവാസികളുമായി എത്തിയ എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ വനിതാ പൈലറ്റാണ് ക്വാറന്റീന്‍ നിന്ത്രണം ലംഘിച്ചത്. പൈലറ്റിന് പിന്നീട് കൊവിഡ് സ്ഥിരീകരിച്ചു.
ഇതേ തുടർന്ന് പുറത്തു വിട്ട റൂട്ട് മാപ്പിലാണ് പൈലറ്റ് ക്വാറന്റൈൻ നിയന്ത്രണങ്ങൾ പാലിക്കാതെ തേവരയിലെ സൂപ്പർ മാർക്കറ്റിലും കടകളിലും പോയിരുന്നതായി വ്യക്തമായത്.
ജോലിക്കു ശേഷം ഹോട്ടലില്‍ ക്വാറന്റീനില്‍ കഴിയണമെന്നാണ് എയര്‍ ഇന്ത്യ ക്രൂ അംഗങ്ങള്‍ക്കുള്ള നിര്‍ദേശം. എന്നാല്‍ ഒരു ദിവസം മാത്രം ഹോട്ടലില്‍ തങ്ങിയ ശേഷം വനിതാ പൈലറ്റ് തേവരയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
തുടര്‍ന്ന് സൂപ്പര്‍മാര്‍ക്കറ്റുകളിലും എടിഎമ്മിലും തേവര മാര്‍ക്കറ്റിലും ഇവര്‍ സഞ്ചരിച്ചുവെന്ന് പോലീസും ആരോഗ്യ പ്രവര്‍ത്തകരും കണ്ടെത്തി. ക്വാറന്റീന്‍ ലംഘിച്ചതിന് വനിതാ പൈലറ്റിനെതിരെ പോലീസ് കേസെടുത്തേക്കും. ആദ്യ പരിശോധനയിൽ നെഗറ്റീവ് ആയതിനെ തുടർന്ന് വീട്ടിലേക്ക് പോയി എന്നാണ് പറയുന്നത് .
മേയ് 31 ന് കൊവിഡ് സ്ഥിരീകരിച്ചതോടെ പൈലറ്റിനെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.ഇതിന്റെ അടിസ്ഥാനത്തില്‍ കൊച്ചി കോര്‍പ്പറേഷനിലെ 60-ാം ഡിവിഷനായ തേവര കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.
ചൊവ്വാഴ്ച അര്‍ധരാത്രി മുതലാണ് തേവര കണ്ടെയിന്‍മെന്റ് സോണായി നിലവില്‍ വന്നത്. ഇതോടെ ഈ മേഖയില്‍ അവശ്യസേവനങ്ങള്‍ മാത്രമേ അനുവദിക്കൂ. ഇവിടെ പോലീസ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്
https://www.facebook.com/Malayalivartha