ഇടപ്പള്ളി ലുലു മാളിലെ ജീവനക്കാര്‍ക്കു കോവിഡ് സ്ഥിരീകരിച്ചെന്ന് വ്യാജപ്രചരണം, നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ലുലു ഗ്രൂപ്പ്; നഗരസഭയിലെ അഞ്ച് ഡിവിഷനുകളെ കണ്ടെയ്‌ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു

ഇടപ്പള്ളി ലുലു മാളിലെ ജീവനക്കാര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു എന്ന തരത്തില്‍ സാമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണ്. അടിസ്ഥാന രഹിതമായ വാര്‍ത്ത സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടെന്നും ഇത്തരക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ലുലു ഗ്രൂപ്പ് അറിയിച്ചു. ലോകോത്തര സുരക്ഷ ഉപകരണങ്ങള്‍ സ്ഥാപിച്ച് അതിലൂടെ പരിശോധിച്ച ശേഷമാണ് ആളുകളെ ലുലു മാളിലേക്ക് പ്രവേശിപ്പിക്കുന്നത്. ഇത്തരത്തില്‍ രോഗ സ്ഥീകരണം വന്നാല്‍ ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും ലുലുമാള്‍ അധികൃതരും പ്രമുഖ വാര്‍ത്ത- ദൃശ്യ മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിക്കുന്നതാണെന്നും അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
കോവിഡ് വ്യാപനഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൊച്ചി നഗരം ട്രിപ്പിള്‍ ലോക്ക്‌ഡൗണിലേക്ക്. സമ്ബര്‍ക്ക രോഗികളുടെ എണ്ണം കൂടിയതിനാലാണ് നഗരത്തില്‍ അതീവ ജാഗ്രത. നഗരസഭയിലെ അഞ്ച് ഡിവിഷനുകളെ കണ്ടെയ്‌ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. 43, 44, 46, 55, 56 ഡിവിഷനുകളിലാണ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പാലാരിവട്ടം നോര്‍ത്ത്, കാരണക്കോടം, ചക്കരപ്പറമ്ബ്, ഗിരിനഗര്‍, പനമ്ബിള്ളി നഗര്‍ മേഖലകളിലാണ് നിയന്ത്രണം.
തൃക്കാക്കര നഗരസഭയിലെ (28), പറവൂര്‍ നഗരസഭയിലെ (8), കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡും കണ്ടെയ്‌ന്‍മെന്റ് സോണാണ്. കൊവിഡ് വ്യാപനം വര്‍ധിച്ചാല്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് കമ്മീഷണര്‍ വിജയ് സാഖറെ ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു. നിയന്ത്രണങ്ങള്‍ ലംഘിച്ച് കൂടുതല്‍ ആളുകള്‍ പുറത്തിറങ്ങുന്ന സാഹചര്യമുള്ളതിനാല്‍ കൂടുതല്‍ കര്‍ശന നടപടികള്‍ വേണമെന്നാണ് പൊലീസ് വിലയിരുത്തല്‍.
എറണാകുളം ജില്ലയില്‍ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവരില്‍ ആറുപേരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല. 54 വയസ്സുള്ള വെണ്ണല സ്വദേശി, 52 വയസ്സുള്ള കടവന്ത്ര സ്വദേശിനി, 35 വയസ്സുള്ള പാലാരിവട്ടം സ്വദേശി, 51 വയസ്സുള്ള തൃക്കാക്കര സ്വദേശി, 51 വയസ്സുള്ള കടുങ്ങല്ലൂര്‍ സ്വദേശി, 29 വയസ്സുള്ള പറവൂര്‍ സ്വദേശി എന്നിവര്‍ക്കാണ് ഇന്നലെ സമ്ബര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
ഇവരുടെ രോഗബാധ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരുന്നതായി അധികൃതര്‍ അറിയിച്ചു. ആകെ 13 പേര്‍ക്കാണ് ഇന്നലെ ജില്ലയില്‍ രോഗം ബാധിച്ചത്.
ജൂലൈ 1 ന് മുംബൈ കൊച്ചി വിമാനത്തിലെത്തിയ 41 വയസ്സുള്ള ഗുജറാത്ത് സ്വദേശി, ഹൈദരബാദ് കൊച്ചി വിമാനത്തിലെത്തിയ 49 വയസ്സുള്ള നോര്‍ത്ത് പറവൂര്‍ സ്വദേശിനി,ജൂണ്‍ 30 ന് സൗദി കൊച്ചി വിമാനത്തിലെത്തിയ 52 വയസ്സുള്ള തമ്മനം സ്വദേശി, ജൂണ്‍ 30 ന് ദമാം കൊച്ചി വിമാനത്തിലെത്തിയ 58 വയസ്സുള്ള ചെല്ലാനം സ്വദേശി, ജൂണ്‍ 30 ന് ദോഹ കൊച്ചി വിമാനത്തിലെത്തിയ 54 വയസ്സുള്ള കീഴ്മാട് സ്വദേശിയും, അതേ വിമാനത്തിലെത്തിയ 51 വയസ്സുള്ള ഇദ്ദേഹത്തിന്റെ അടുത്ത ബന്ധു, ജൂണ്‍ 12 ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 40 വയസ്സുള്ള കാലടി സ്വദേശി എന്നിവരാണ് രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍.
എറണാകുളം മാര്‍ക്കറ്റിലെ 135 പേരുടെ സ്രവ പരിശോധന നടത്തിയിരുന്നു. ഇതില്‍ ഫലം ലഭിച്ച 61 എണ്ണവും നെഗറ്റീവ് ആണ്. ഇന്നലെ ജില്ലയില്‍ 7 പേര്‍ രോഗമുക്തി നേടി. ജൂണ്‍ 3 ന് രോഗം സ്ഥിരീകരിച്ച 26 വയസുള്ള ആലങ്ങാട് സ്വദേശി, ജൂണ്‍ 23 ന് രോഗം സ്ഥിരീകരിച്ച 39 വയസുള്ള അശമന്നൂര്‍ സ്വദേശി, ജൂണ്‍ 19 ന് രോഗം സ്ഥിരീകരിച്ച 25 വയസുള്ള നേര്യമംഗലം സ്വദേശി, ജൂണ്‍ 9 ന് രോഗം സ്ഥിരീകരിച്ച 39 വയസുള്ള മഹാരാഷ്ട്ര സ്വദേശി, ജൂണ്‍ 9 ന് രോഗം സ്ഥിരീകരിച്ച 37 വയസുള്ള മഹാരാഷ്ട്ര സ്വദേശി, ജൂണ്‍ 16 ന് രോഗം സ്ഥിരീകരിച്ച 52 വയസുള്ള ആലുവ സ്വദേശി എന്നിവര്‍ രോഗമുക്തി നേടി. ഐ എന്‍ എച്ച് സഞ്ജീവനിയില്‍ ചികിത്സയിലുണ്ടായിരുന്ന ഒരു നാവികനുമാണ് ഇന്നലെ രോഗമുക്തി നേടി.
https://www.facebook.com/Malayalivartha

























