എറണാകുളത്ത് കുഴഞ്ഞുവീണു മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ഉറവിടം വ്യക്തമല്ല; ഇയാള്‍ 13 ദിവസമായി പുറത്ത് പോയിട്ടില്ലെന്നാണ് ബന്ധുക്കള്‍

എറണാകുളത്ത് കുഴഞ്ഞുവീണു മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഫോര്‍ട്ട് കൊച്ചി തുരുത്തി സ്വദേശി കെ.എ ബഷീര്‍ (62) ആണ് മരിച്ചത്. മരണ ശേഷം നടത്തിയ സ്രവ പരിശോധനയിലാണ് ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ രാത്രിയോടെയാണ് ബഷീര്‍ ഫോര്‍ട്ട് കൊച്ചിയിലെ വീട്ടില്‍ കുഴഞ്ഞു വീണത്. ബഷീറിന്റെ രോഗ ഉറവിടം വ്യക്തമല്ല. പ്രദേശം കണ്ടെയ്‌ന്‍മെന്റ് സോണ്‍ ആയതിനാല്‍ ഇയാള്‍ 13 ദിവസമായി പുറത്ത് പോയിട്ടില്ലെന്നാണ് ബന്ധുക്കള്‍ വ്യക്തമാക്കുന്നത്.
തൃശൂരില്‍ രണ്ട് ദിവസം മുമ്ബ് മരിച്ചയാള്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇരിങ്ങാലക്കുട സ്വദേശി ചന്ദ്രനാണ് രോഗം സ്ഥിരീകരിച്ചത്.ശ്വാസകോശ ക്യാന്‍സര്‍ രോഗിയായിരുന്നു ഇദ്ദേഹം. മരണ ശേഷം നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്.പാലക്കാട് ജില്ലയില്‍ ക്യാന്‍സര്‍ ചികിത്സയിലിരിക്കെ മരിച്ച യുവതിക്കും കൊവിഡ് പോസിറ്റീവാണെന്ന്
തെളിഞ്ഞിട്ടുണ്ട്. വാണിയംകുളം സ്വദേശിയായ സിന്ധു(34)വിനാണ് രോഗം സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് സിന്ധു മരിച്ചത്.
https://www.facebook.com/Malayalivartha