കേരളം ആകാംഷയോടെ കാത്തിരിക്കുന്ന ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ കന്യാസ്ത്രീ ബലാല്‍സംഗക്കേസിന്റെ വിചാരണ കോട്ടയം കോടതിയില്‍ ഇന്ന് നടക്കും

കേരളം ആകാംഷയോടെ കാത്തിരിക്കുന്ന ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ കന്യാസ്ത്രീ ബലാല്‍സംഗക്കേസിന്റെ വിചാരണ കോട്ടയം കോടതിയില്‍ ഇന്ന് നടക്കും. ഇന്ന് ഒന്നാം സാക്ഷിയും പീഢനത്തിലെ ഇരയുമായ കന്യാസ്ത്രീയെ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി രസഹ്യമുറിയില്‍ വിസ്തരിക്കും. ബലാല്‍സംഗം ഉള്‍പ്പെടെ ആറു വകുപ്പുകളില്‍ പ്രതിയായ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയില്‍ ഹാജരാകും.
മൂന്ന് ബിഷപ്പുമാരും 11 വൈദികരും 24 കന്യാസ്ത്രീകളും ഒരു ഡോക്ടറും ഉള്‍പ്പടെ 84 സാക്ഷികളാണ് ആയിരം പേജുളള കുറ്റപത്രത്തിലുളളത്. വിചാരണയ്ക്ക് മുന്നോടിയായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കഴിഞ്ഞ മാസം കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചിരുന്നു. കന്യാസ്ത്രീ മഠത്തില്‍ താമസിച്ച ബിഷപ് ഫ്രാങ്കോ യുവതിയായ കന്യാസ്ത്രീയെ ഏഴു തവണയോളം പീഢിപ്പിച്ചതയാണ് കന്യാസ്ത്രീ നല്‍കിയിരിക്കുന്ന അത്യപൂര്‍വമായ കേസ്.കേസില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ നല്‍കിയ വിടുതല്‍ ഹര്‍ജി സുപ്രീം കോടതിയും നേരത്തെ ഹൈക്കോടതിയും കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയയും തള്ളിയിരുന്നു.
കന്യാസ്ത്രീയുടെ മൊഴിയില്‍ വൈരുദ്ധമുണ്ടെന്നും ആരോപണം വ്യക്തിപരമായ വിദ്വേഷം കാരണമാണ് കന്യാസ്ത്രീ ബലാത്സംഗ ആരോപണം ഉന്നയിച്ചതെന്നുമായിരുന്നു ഫ്രാങ്കോയുടെ വാദം. തുടര്‍ച്ചയായ പതിനാലാം തവണയും കോട്ടയം കോടതിയില്‍ കേസ് നടപടികള്‍ക്ക് ഹാജരാകാതിരുന്ന സാഹചര്യത്തിനാല്‍ ജൂലൈ 13ന് ബിഷപ് ഫ്രാങ്കോയുടെ കോടതി ജാമ്യം റദ്ദാക്കിയത്. പിന്നാലെ ഫ്രാങ്കോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഈ നടപടി ഒഴിവായി.
അധികാര ദുര്‍വിനിയോഗം നടത്തി ലൈംഗിക പീഡനം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, മേലധികാരം ഉപയോഗിച്ചുള്ള ലൈംഗികമായി ദുരുപയോഗം ചെയ്യല്‍, അന്യായമായി തടങ്കലില്‍ വയ്ക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിന് മേല്‍ പൊലീസ് കുറ്റപത്രത്തില്‍ ചുമത്തിയിരിക്കുന്നത്.
അതേസമയം, തുടര്‍ച്ചയായി 14 തവണ ബിഷപ്പ് ഫ്രാങ്കോ കോട്ടയത്തെ കോടതിയിൽ വിചാരണയ്ക്ക് ഹാജരാകാൻ വിസമ്മതിച്ചതിനെ തുടര്‍ന്ന് മുൻപ് കോടതി ഇയാളുടെ ജാമ്യം റദ്ദ് ചെയ്തിരുന്നു. ബിഷപ്പിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച കോടതി ജാമ്യക്കാര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
2018 ജൂണിലാണ് ജലന്ധര്‍ രൂപത ബിഷപ്പായ ഫ്രാങ്കോ മുളയ്ക്കൽ തന്നെ 13 തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കാണിച്ച് ഒരു കന്യാസ്ത്രീ കോടതിയിൽ പരാതി നല്‍കിയത്. 2014 മുതൽ 2016 വരെയുള്ള കാലത്ത് കുറവിലങ്ങാട്ടെ മഠം സന്ദര്‍ശിക്കുന്ന വേളയിൽ തന്നെ പീഡിപ്പിച്ചെന്നായിരുന്നു പരാതി. പരാതിയിൽ പോലീസ് കേസെടുത്തെങ്കിലും ബിഷപ്പിൻ്റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് കന്യാസ്ത്രീകള്‍ എറണാകുളം ഹൈക്കോടതിയ്ക്ക് സമീപം നടത്തിയ സമരം ആഗോളശ്രദ്ധ നേടിയിരുന്നു. തുടര്‍ന്ന് 2018 സെപ്റ്റംബര്‍ 22ന് ബിഷപ്പിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha