കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജീവനക്കാരില്‍ നിന്നും പിടിച്ച ശമ്പളം പി.എഫില്‍ ലയിപ്പിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് പിടിച്ച ഒരു മാസത്തെ ശമ്പളം തിരിച്ചുനല്‍കാന്‍ തീരുമാനമായി. 9% പലിശ സഹിതം പി.എഫില്‍ നിക്ഷേപിക്കാനാണ് തീരുമാനം.
ശമ്പളമില്ലാതെ (ശൂന്യവേതന) അവധിയില്‍ പ്രവേശിക്കാവുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ കാലാവധി 20 വര്‍ഷത്തില്‍ നിന്ന് അഞ്ച് വര്‍ഷമായി ചുരുക്കാനും തീരുമാനമായി. ഇപ്പോള്‍ ദീര്‍ഘകാല അവധിയില്‍ പോയവര്‍ക്ക് തിരിച്ചുവരാന്‍ സാവകാശം നല്‍കും. അവധി റദ്ദാക്കി തിരിച്ചുവരാത്തവരെ രാജിവച്ചതായി കണക്കാക്കും.
തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ കൊവിഡ് ബാധിതര്‍ക്കും ശാരീരികമായി അവശതയുള്ളവര്‍ക്കും തപാല്‍ വോട്ട് സൗകര്യം ഏര്‍പ്പെടുത്തും. ഇതിനായി ഓര്‍ഡിനന്‍സ് കൊണ്ടുവരും. നിലവില്‍ തെരഞ്ഞെടുപ്പ് ഡ്യുട്ടിയിലുള്ളവര്‍ക്കും പോലീസുകാര്‍ക്കുമാണ് തപാല്‍ വോട്ടിന് അര്‍ഹതയുള്ളത്. പോളിംഗ് സമയം ദീര്‍ഘിപ്പിക്കും. രാവിലെ ഏഴ് മുതല്‍ വൈകിട്ട് 6 വരെയാണ് സമയം നീട്ടിയത്.
https://www.facebook.com/Malayalivartha