ഈ' പരിപ്പ് 'ഇവിടെ വേകില്ല മുഖ്യ ഭഷ്യകിറ്റിൽ വീണ്ടും പരാതി ഇത്തവണ പൂപ്പൽ ഇത്രയും വേണോ അധികാരികളെ

അശമന്നൂർ സ്വദേശി ജയേഷിന് കുന്നത്തുനാട് താലൂക്ക് സപ്ലൈ ഓഫീസിനു കീഴിലുള്ള റേഷൻ കടയിൽ നിന്ന് കിട്ടിയ കിറ്റിലെ പരിപ്പ് കാലപ്പഴക്കം ചെന്ന് നശിച്ചതെന്ന് പരാതി. കാലപ്പഴക്കം മൂലം നിറം മാറി, പുഴുവും വണ്ടും അരിച്ച് ദ്വാരവും വീണ നിലയിലായിരുന്നു പരിപ്പ്. പൂപ്പൽ പിടിച്ച് ഉപയോഗിക്കാനാവാത്ത അവസ്ഥയിലുള്ള പരിപ്പാണ് വിതരണം ചെയ്തതെന്നാണ് പരാതി.
പഞ്ചസാരയും കടലയുമടക്കം എട്ടു സാധനങ്ങളാണ് കിറ്റിലുള്ളത്. സപ്ലൈക്കോയാണ് കിറ്റ് തയ്യാറാക്കി വിതരണത്തിനെത്തിച്ചത്. കൊവിഡ് കാലത്ത് നാലു മാസത്തേക്കു കൂടിയാണ് സർക്കാർ സൗജന്യ കിറ്റ് നൽകുന്നത്. നേരത്തെ ഓണക്കിറ്റിലെ ശർക്കരക്കും പപ്പടത്തിനും ഗുണനിലവാരമില്ലെന്ന് കണ്ടെത്തുകയും പ്രശ്നം കോടതി കയറുകയും ചെയ്തിരുന്നു.
അതേസമയം പരാതി സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് സപ്ലൈക്കോ എംഡി അലി അസ്ഗർ പാഷ പറഞ്ഞു. കൂടുതൽ പേർക്ക് ഇത്തരത്തിൽ പഴകിയ സാധനം കിട്ടിയിട്ടുണ്ടോ എന്നും പരിശോധിക്കും. ഏത് കരാറുകാരനാണ് ഗുണനിലവാരമില്ലാത്ത പരിപ്പ് എത്തിച്ചതെന്നതു സംബന്ധിച്ച് പരിശോധന നടത്തി നടപടി സ്വീകരിക്കാനാണ് തീരുമാനം.
സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഡിസംബര്‍ വരെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിചിരുന്നു.. കോവിഡ് മൂലം ദുരിതം അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാന്‍ നാലുമാസം കൂടി ഭക്ഷ്യകിറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് സര്‍ക്കാറിന്റെ നൂറുദിന കര്‍മപരിപാടിയില്‍ പ്രഖ്യാപിച്ചിരുന്നു. വ്യാഴാഴ്ച സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ആരംഭിക്കാന്‍ കഴിഞ്ഞെന്നും മുഖ്യമന്ത്രി വാര്‍ത്തസമ്മേളനത്തില്‍ അറിയിക്കുകയുണ്ടായി.എന്നാൽ വിതരണം ചെയ്യുന്ന ഭക്ഷ്യകിറ്റുകൾ ഉപയോഗ ശോന്യമാകുന്ന അവസ്ഥയാണ് നിലവിൽ ഉള്ളത്.
88,42,000 കുടുംബങ്ങള്‍ക്കാണ് സൗജന്യ റേഷന്‍ ലഭിക്കുക. കോവിഡ് കാലത്ത് ആരും പട്ടിണി കിടക്കരുതെന്ന സര്‍ക്കാര്‍ തീരുമാനത്തിന്റെ തുടര്‍ച്ചായാണ് ഇതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കടല, പഞ്ചസാര, ആട്ട, വെളിച്ചെണ്ണ എന്നിവ ഉള്‍പ്പെടെ എട്ടു അവശ്യവസ്തുക്കളാണ് സപ്ലൈകോയുടെ ഭക്ഷ്യകിറ്റിലുണ്ടാകുക. റേഷന്‍ കടകളിലൂടെ പതിവുപോലെ സൗജന്യ നിരക്കിലെ റേഷനും വിതരണം ചെയ്യും. ഓണത്തിന് 88ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്കും സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ചെയ്തിരുന്നു. കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് നാലുമാസത്തേക്ക് കൂടി ഭക്ഷ്യകിറ്റ് വിതരണം ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha
























