വാഷിംഗ്‌നിലേക്ക് പുറപ്പെട്ട ഭാര്യ വിമാനത്തില്‍ വച്ച് മരിച്ചുവെന്ന് എയര്‍ ഇന്ത്യ ഓഫിസില്‍ നിന്നും ഭര്‍ത്താവിനെ വിളിച്ചറിയിച്ചു, മൃതദേഹം ഏറ്റുവാങ്ങാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യാനൊരുങ്ങവേ താന്‍ എത്തിയ വിവരം ഭാര്യ തന്നെ വിളിച്ചറിയിച്ചു!

നാലു പതിറ്റാണ്ടായി വാഷിങ്ടന്‍ ഡിസിയില്‍ പ്രാക്ടീസ് ചെയ്യുകയാണ് തിരുവനന്തപുരത്തെ തൈക്കാടുളള ഡോക്ടര്‍ ദമ്പതികള്‍. ഡോ.കെ.എം.വിനായക്കിന്റെ ഭാര്യ തിരുവനന്തപുരം ഡല്‍ഹി വാഷിങ്ടന്‍ വിമാനത്തില്‍ ചൊവ്വാഴ്ച ഇവിടെ നിന്നും വാഷിങ്ടനിലേക്ക് പുറപ്പെട്ടു.
അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ വാഷിങ്ടനിലേക്കുള്ള യാത്രയ്ക്കിടെ എയര്‍ ഇന്ത്യ വിമാനത്തില്‍ മലയാളി ഡോക്ടര്‍ മരിച്ചതായി തൈക്കാടുളള ഭര്‍ത്താവിന് അടിയന്തര ഫോണ്‍ കോള്‍ എത്തി. ഡല്‍ഹിയില്‍ നിന്നു വിമാനത്തില്‍ കയറിയ വിവരവും അവര്‍ ഭര്‍ത്താവിനെ അറിയിച്ചിരുന്നു. ഏതാനും മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഡല്‍ഹിയിലെ എയര്‍ ഇന്ത്യ ഓഫിസില്‍ നിന്നു വിളിച്ചു ഭാര്യയുടെ മരണവിവരം ഡോക്ടറെ അറിയിക്കുകയായിരുന്നു. ഞെട്ടിത്തരിച്ചു പോയ ഡോക്ടറോട്, പേരും വിലാസവുമെല്ലാം വീണ്ടും ചോദിച്ചുറപ്പിച്ചു മരണവാര്‍ത്ത സ്ഥിരീകരിച്ചു. തകര്‍ന്നു പോയ ഡോക്ടര്‍ സഹോദരനെ വിളിച്ചു ദുരന്തവാര്‍ത്ത അറിയിച്ചു. ആകെ കരച്ചിലും ബഹളവും.
അതിനിടെ, വാഷിങ്ടനില്‍ ഭാര്യയുടെ മൃതദേഹം ഏറ്റുവാങ്ങാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യേണ്ടതിനായി അവിടത്തെ കെയര്‍ടേക്കര്‍ ഗ്ലോറിയെ ബന്ധപ്പെട്ടപ്പോള്‍ 'താങ്കള്‍ എന്താണു പറയുന്നത്. ഞാന്‍ മാഡത്തിനെ എയര്‍പോര്‍ട്ടില്‍ നിന്നു വിളിക്കാന്‍ പോവുകയാണ്. ഇപ്പോള്‍ സംസാരിച്ചതേയുള്ളൂ''വെന്ന് ഗ്ലോറി. അമ്പരന്നു പോയ വിനായക്കിനെ അതിനിടെ ഭാര്യ തന്നെ വിളിച്ചു താന്‍ എത്തിയ വിവരം അറിയിച്ചു.
രോഷാകുലനായ ഡോക്ടര്‍ എയര്‍ ഇന്ത്യയിലേക്ക് വിളിച്ചു. ഡോക്ടറോട് അവര്‍ ആവര്‍ത്തിച്ചു: മരിച്ചുവെന്നതു തീര്‍ച്ചയാണ്. പൈലറ്റിന്റെ സന്ദേശമുണ്ടായിരുന്നു''. അതേ വിമാനത്തില്‍ യാത്ര ചെയ്തിരുന്ന ഡോ.എം.വി.പിള്ളയാണു പിന്നീട് ഈ നാടകീയ സംഭവത്തിന്റെ ചുരുളഴിച്ചത്.
ഡല്‍ഹിയില്‍ നിന്നു കയറുമ്പോള്‍, ബിസിനസ് ക്ലാസില്‍ വനിതാ ഡോക്ടര്‍ക്ക് അനുവദിച്ച സീറ്റില്‍ മറ്റൊരു സ്ത്രീ ഇരിപ്പുണ്ടായിരുന്നു. കോവിഡിന്റെ സാഹചര്യത്തില്‍ ആ സീറ്റില്‍ ഇരിക്കേണ്ടെന്ന് കരുതി ഡോക്ടര്‍ മറ്റൊരു സീറ്റിലേക്കു മാറി. ഡോക്ടര്‍ക്ക് അനുവദിച്ച സീറ്റിലിരുന്ന സ്ത്രീയാണു യാത്രയ്ക്കിടെ മരിച്ചത്. ഈ വിവരം കൂടി അറിഞ്ഞതോടെ തൈക്കാട് നിത്യ വൈശാഖ് വസതിയില്‍ ആശ്വാസ നിശ്വാസം.
https://www.facebook.com/Malayalivartha


























