നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. ഗവർണർ രാജേന്ദ്ര ആർലേക്കറെ കണ്ട് സർക്കാർ രൂപവത്കരണത്തിനുള്ള അവകാശവാദം ഉന്നയിച്ചതിന് ശേഷമാണ് സതീശൻ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയത്.
പതിനൊന്ന് ദിവസത്തെ അനിശ്ചിതത്വങ്ങൾക്കും മാരത്തൺ ചർച്ചകൾക്കും ശേഷമാണ് ഇന്ന് ഉച്ചയോടെ കോൺഗ്രസ് നിയമസഭാകക്ഷി നേതാവായി സതീശനെ പ്രഖ്യാപിച്ചത്. തുടർന്നാണ് അദ്ദേഹം ഗവർണറെ കണ്ടത്.
മേയ് പതിനെട്ടാം തീയതിയാണ് കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി സതീശൻ സത്യപ്രതിജ്ഞ ചെയ്യുന്നത്. ഇരുപത് മന്ത്രിമാരും അന്നുതന്നെ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിനാലമത്തവരം. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലായിരിക്കും സത്യപ്രതിജ്ഞാചടങ്ങുകൾ നടക്കുക.
"
https://www.facebook.com/Malayalivartha


























