സമരം നിര്‍ത്തയതതോ കാരണം... സിബിഐ വന്നതോടെ ആദ്യ വെടിയേറ്റത് രമേശ് ചെന്നിത്തലയ്ക്ക്; ലൈഫ് മിഷന്റെ കരാര്‍ ലഭിച്ചതിന് സ്വപ്‌ന പറഞ്ഞിട്ട് ചെന്നിത്തലയ്ക്ക് ഐ ഫോണ്‍ നല്‍കിയതായി വെളിപ്പെടുത്തലുമായി യൂണിടാക് ഉടമ; ഇതാണോ സിബിഐ വന്നപ്പോള്‍ സമരം ചുരുട്ടിക്കൂട്ടിയതെന്ന് ചോദിച്ച് സോഷ്യല്‍ മീഡിയ

സ്വര്‍ണക്കടത്ത് കേസില്‍ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല നടത്തിയ പത്രസമ്മേളനങ്ങളും സമരങ്ങളും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയത് ചെറുതല്ല. ബിജെപി നേതാവ് കെ. സുരേന്ദ്രനും ചെന്നിത്തലയും മത്സരിച്ച് പത്രസമ്മേളനവും സമരവും ഏറ്റെടുത്തപ്പോള്‍ കേരളം ചിലത് പ്രതീക്ഷിച്ചതാണ്. എന്നാല്‍ മന്ത്രി കെ.ടി. ജലീല്‍ ഖുറാന്‍ കൊണ്ടു വന്നതോടെ മുസ്ലീങ്ങളുടെ എതിര്‍പ്പ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ബോധ്യമായി. അതോടെ സമരം തണുത്തുതുടങ്ങി. ലൈഫ് മിഷന്‍ പദ്ധതിയിലൂടെ സിബിഐ വന്നപ്പോള്‍ ചെന്നിത്തല സമരം പൂര്‍ണമായി ഉപേക്ഷിച്ചു. നാട്ടില്‍ കൊറോണയായതിനാല്‍ ഒരു മീന്‍ കുഞ്ഞുങ്ങളും സംശയിക്കുകയുമില്ലല്ലോ. അതേസമയം സുരേന്ദ്രനാകട്ടെ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് സമരം ചെയ്യുമെന്നാണ് അറിയിച്ചത്. ചെന്നിത്തല സമരം പിന്‍വലിച്ച് നാല് നാള്‍ കഴിയും മുമ്പ് ചെന്നിത്തലയുടെ പേരും പുറത്ത് വന്നിരിക്കുകയാണ്. അങ്ങനെ സിബിഐയുടെ അന്വേഷണത്തില്‍ ആദ്യം വെടികൊണ്ട നേതാവായി ചെന്നിത്തല മാറി.
കമ്പനി ഉടമ സന്തോഷ് ഈപ്പനെ സിബിഐ ചോദ്യം ചെയ്തതോടെയാണ് എല്ലാം മണിമണിയായി പുറത്തായത്. ലൈഫ് മിഷന്‍ ഫ്‌ളാറ്റുകളുടെ കരാര്‍ ലഭിച്ചതിന് 4.48 കോടി രൂപയും അഞ്ച് ഐ ഫോണും കമ്മിഷന്‍ ആയി നല്‍കിയെന്ന് യൂണിടാക് കമ്പനി ഉടമ സന്തോഷ് ഈപ്പന്‍. സി.ബി.ഐ അന്വേഷണം സ്‌റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആണ് സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തല്‍.
3.80 കോടി രൂപ കോണ്‍സുലേറ്റിലെ സാമ്പത്തിക വിഭാഗം മേധാവി ഖാലിദിന് കൈമാറിയെന്നും സ്വപ്‌ന സുരേഷ് അടക്കമുള്ളവര്‍ക്കായി സന്ദീപ് നായരുടെ അക്കൗണ്ടില്‍ 68 ലക്ഷവും നല്‍കിയതായി സന്തോഷ് ഈപ്പന്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ക്ക് നല്‍കാന്‍ അഞ്ച് ഐ ഫോണ്‍ നല്‍കിയെന്നും സന്തോഷ് ഈപ്പന്‍ ഹര്‍ജിയില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 2ന് യു.എ.ഇ ദേശീയ ദിനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ആണ് ഫോണ്‍ പ്രതിപക്ഷ നേതാവിന് കൈമാറിയത്.
ഡിസംബര്‍ രണ്ടിന് നടന്ന പരിപാടിയില്‍ പ്രതിപക്ഷ നേതാവായിരുന്നു മുഖ്യാതിഥി. ഈ ചടങ്ങില്‍ വെച്ചാണ് ഫോണ്‍ കൈമാറിയതെന്ന് സന്തോഷ് ഈപ്പന്‍ പറയുന്നു. നവംബര്‍ 29 നാണ് കൊച്ചിയിലെ ഷോപ്പിങ് സെന്ററില്‍ നിന്ന് ഫോണ്‍ വാങ്ങിയത്. സ്വപ്‌നാ സുരേഷ് ആവശ്യപ്പെട്ടത് പ്രകാരം ആണ് ഫോണ്‍ നല്‍കിയതെന്നും ഇതിന്റെ ബില്‍ ഹാജരാക്കിയിട്ടുണ്ടെന്നും ഹരജിയില്‍ സന്തോഷ് ഈപ്പന്‍ വെളിപ്പെടുത്തി.
സ്വപ്ന സുരേഷ് പറഞ്ഞിട്ടാണ് കരാര്‍ ലഭിക്കുന്നതിനുള്ള ടെന്‍ഡറില്‍ പങ്കെടുത്തത്. യു.എ.ഇ കോണ്‍സുലേറ്റിന്റെ നിര്‍മാണ കരാര്‍ ഏറ്റെടുത്ത യൂണിടാക് എഫ്.സി.ആര്‍.എ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നും ഹര്‍ജിയില്‍ സന്തോഷ് ഈപ്പന്‍ പറയുന്നു.
അതേസമയം സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തല്‍ പ്രതിപക്ഷ നേതാവിന്റ ഓഫീസ് നിഷേധിച്ചു. ഫോണ്‍ കൈപ്പറ്റിയിട്ടില്ലെന്നാണ് പ്രതിപക്ഷ നേതാവിന്റെ ഓഫീസിന്റെ പ്രതികരണം.
അതേസമയം ലൈഫ് ഭവന പദ്ധതി കരാറുമായി ബന്ധപ്പെട്ട് സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം തുടരട്ടെയെന്നും അന്വേഷണവുമായി സര്‍ക്കാര്‍ സഹകരിക്കണമെന്നും ഹൈക്കോടതി വാക്കാല്‍ പറഞ്ഞു. പദ്ധതിക്കെതിരെ അനില്‍ അക്കര എം.എല്‍.എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ നിലപാട്. ഇത് സര്‍ക്കാരിന് കനത്ത പ്രഹരമാകുയും ചെയ്തു. തങ്ങളെ വളഞ്ഞിട്ടാക്രമിച്ച സംഭവത്തില്‍ ചെന്നിത്തലയെ അടിക്കാന്‍ വാള്‍ കിട്ടിയതിന്റെ ആഘോഷത്തിലാണ് സഖാക്കള്‍.
"
https://www.facebook.com/Malayalivartha


























