Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ

10 വര്‍ഷം സര്‍വീസ് ഉള്ളവരെ സ്ഥിരപ്പെടുത്താന്‍ ഭരണസമിതി ശുപാര്‍ശ, ബോര്‍ഡ് - കോര്‍പറേഷനുകളിലും സഹകരണ സ്ഥാപനങ്ങളിലും തിരക്കിട്ട് സ്ഥിരപ്പെടുത്തല്‍

02 OCTOBER 2020 07:33 AM IST
മലയാളി വാര്‍ത്ത

More Stories...

വനത്തിനുള്ളിൽ വഴിതെറ്റി കുടുങ്ങി ഡിജിറ്റൽ സർവേസംഘം... വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ്യാഴാഴ്ച

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല....  

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

ബോര്‍ഡുകളിലും കോര്‍പറേഷനുകളിലും സഹകരണ സ്ഥാപനങ്ങളിലും ഇടതു സര്‍ക്കാരിന്റെ കാലാവധി തീരുന്നതിനു മുന്‍പു ദിവസ വേതന, കരാര്‍ ജീവനക്കാരെ തിരക്കിട്ടു സ്ഥിരപ്പെടുത്തുന്നു. 10 വര്‍ഷം സര്‍വീസ് ഉള്ളവരെ സ്ഥിരപ്പെടുത്താനാണു ഭരണസമിതികള്‍ സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്തിരിക്കുന്നത്. യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ച ഏതാനും പേരും കൂട്ടത്തില്‍ ഉണ്ട്.

സംസ്ഥാന ലൈബ്രറി കൗണ്‍സിലില്‍ 2006 മുതല്‍ ജോലി ചെയ്തിരുന്ന 61 ക്ലാര്‍ക്കുമാരെ സ്ഥിരപ്പെടുത്തിയതു ഹൈക്കോടതി സ്റ്റേ ചെയ്തതിനാല്‍, നിയമനം പിഎസ്സിക്കു വിടാത്ത സ്ഥാപനങ്ങളിലെ താല്‍ക്കാലികക്കാരെയാണു സ്ഥിരപ്പെടുത്തുന്നത്. 10 വര്‍ഷത്തില്‍ താഴെ സര്‍വീസുള്ളവരെ എഴുത്തുപരീക്ഷയും ഇന്റര്‍വ്യൂവും നടത്തി സംവരണം പാലിച്ചു സ്ഥിരപ്പെടുത്താനും ആലോചനയുണ്ട്. എല്‍ബിഎസിനെ പരീക്ഷ നടത്താന്‍ ചുമതലപ്പെടുത്തും. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ വരുന്നതിനാല്‍ 2 മാസത്തിനുള്ളില്‍ പരമാവധി താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്താനാണ് മന്ത്രിമാരുടെ നേതൃത്വത്തില്‍ ശ്രമം.

ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ സ്ഥിരപ്പെടുത്തേണ്ട ഇരുനൂറ്റിയന്‍പതോളം പേരുടെ പട്ടിക തിരക്കിട്ടു തയാറാക്കുകയാണ്. മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക് കൈകാര്യം ചെയ്യുന്നവരെ, സിഡിറ്റില്‍ സ്ഥിരപ്പെടുത്തുന്ന മറ്റുള്ളവര്‍ക്കൊപ്പം ചേര്‍ക്കാനാണു ശ്രമം. യുവജനക്ഷേമ ബോര്‍ഡില്‍ 36 പേരെയാണു സ്ഥിരപ്പെടുത്തുന്നത്. കശുവണ്ടി തൊഴിലാളി ക്ഷേമനിധിയില്‍ 11 പേരെ സ്ഥിരപ്പെടുത്തി. സിഡിറ്റ്, സി ആപ്റ്റ്, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, സാക്ഷരത മിഷന്‍, സ്‌കോള്‍ കേരള എന്നിവിടങ്ങളിലെ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള ശുപാര്‍ശ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ സര്‍ക്കാരിനു നല്‍കി. കിലയില്‍ ക്ലാര്‍ക്കിനെയും സ്റ്റെനോയെയും സ്ഥിരപ്പെടുത്തിയിരുന്നു. ടൈപ്പിസ്റ്റിനെ സ്ഥിരപ്പെടുത്താനുള്ള ഫയല്‍ മന്ത്രിയുടെ ഓഫിസിലാണ്.

തിരുവനന്തപുരം കോര്‍പറേഷനില്‍ താല്‍ക്കാലികക്കാരായ 135 പേരെ സ്ഥിരപ്പെടുത്തണമെന്ന നിര്‍ദേശത്തിനെതിരെ പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ചിരിക്കുകയാണ്. വൈദ്യുതി ബോര്‍ഡില്‍ താഴ്ന്ന തസ്തികകളില്‍ കുടുംബശ്രീ വഴി കരാര്‍ നിയമനം നടത്തുന്നതും ആക്ഷേപത്തിനിടയാക്കിയിട്ടുണ്ട്. സെന്റര്‍ ഫോര്‍ കണ്ടിന്യുയിങ് എജ്യുക്കേഷനില്‍ 10 വര്‍ഷമായി ജോലി ചെയ്യുന്ന 16 ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ മന്ത്രി ചെയര്‍മാനായ സമിതി സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്തു. സപ്ലൈകോയില്‍ അസിസ്റ്റന്റ് സെയില്‍സ്മാന്‍മാരെ സ്ഥിരപ്പെടുത്താന്‍ നീക്കം നടക്കുന്നു. വ്യവസായ വകുപ്പിനു കീഴില്‍ കോഴിക്കോട്ടെ കേരള സോപ്‌സ് യൂണിറ്റില്‍ സഹായികളെ നേരിട്ടു നിയമിക്കാനാണു നിര്‍ദേശം.

സര്‍വശിക്ഷാ കേരളം, സ്പാര്‍ക്, സിവില്‍ സപ്ലൈസ്, ബവ്‌കോ, കണ്‍സ്യുമര്‍ ഫെഡ് എന്നിവിടങ്ങളില്‍ ഒട്ടേറെ കരാര്‍, ദിവസ വേതനക്കാരുണ്ട്. കിഫ്ബിയില്‍ 125 പേരെ കരാര്‍ വ്യവസ്ഥയില്‍ നിയമിച്ചു. ടൂറിസം വകുപ്പില്‍ സഹായികളെ നിയമിച്ചശേഷം മന്ത്രിമാരുടെ ഓഫിസ് വാഹനങ്ങളുടെ ഡ്രൈവര്‍മാരാക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (10 minutes ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (18 minutes ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (52 minutes ago)

ഊർജ്ജ സുരക്ഷയ്ക്ക് ജിയോതെർമൽ, ഹൈഡ്രജൻ സ്രോതസ്സുകൾ അനിവാര്യമെന്ന് വിദഗ്ധർ  (1 hour ago)

പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തോൽപിച്ച് മുംബൈ ഇന്ത്യൻസ്....  (1 hour ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി  (1 hour ago)

ഡ്രോൺ ആക്രമണം; ഒമാൻ തീരത്ത് ഇന്ത്യൻ ചരക്ക് കപ്പൽ മുങ്ങി  (1 hour ago)

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല....    (1 hour ago)

തമിഴ്നാട്ടിൽ മദ്യം ഉപയോഗിക്കാനുള്ള പ്രായം 21 ആക്കി....  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം  (2 hours ago)

പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 3 രൂപയോളം വീതം വർദ്ധനവ്...  (2 hours ago)

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു  (2 hours ago)

ആകാംക്ഷയോടെ വിദ്യാർത്ഥികൾ.... എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് .... വൈകുന്നേരം മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുക പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി  (2 hours ago)

ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം... ആറു പേർക്ക് പരുക്ക്  (3 hours ago)

സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും  (3 hours ago)

Malayali Vartha Recommends