ചങ്കിടിച്ച് സഖാക്കള്‍... സിബിഐയെ തോല്‍പ്പിക്കാന്‍ ഹൈക്കോടതിയില്‍ പോയ സര്‍ക്കാര്‍ വെറും കയ്യോടെ മടങ്ങിയതിന് പിന്നാലെ അടുത്ത ഞെട്ടിപ്പ്; പാവപ്പെട്ട കുട്ടികള്‍ക്ക് വേണ്ടി ഇറക്കുമതി ചെയ്ത 17,000 കിലോഗ്രാം ഈന്തപ്പഴത്തിന് സ്വപ്നയ്ക്ക് ഇരട്ട കമ്മിഷനെന്ന്; വെട്ടിലായി ചാനല്‍ ചര്‍ച്ചക്കാര്‍

സിബിഐയെ കേരളത്തില്‍ നിന്നും തുരത്താനായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പോയിട്ട് വെറും കയ്യോടെ മടങ്ങേണ്ടി വന്നു. അന്വേഷണം തുടരട്ടെയെന്നാണ് കോടതി പറഞ്ഞത്. മടിയില്‍ കനമില്ലെന്ന് നാഴികയ്ക്ക് നാല്‍പ്പത് വട്ടം വിളിച്ച് പറയുന്ന ചാനല്‍ ചര്‍ച്ചക്കാര്‍ എന്തിനാണ് സിബിഐയെ ഭയക്കുന്നതെന്ന അരിയാഹാരം കഴിക്കുന്നവരും ചപ്പാത്തി കഴിക്കുന്നവരും ഒരു പോലെ ചോദിച്ച ചോദ്യം കോടതി ചോദിച്ചില്ലെന്നേയുള്ളൂ. പക്ഷെ അമിത്ഷാ ആ ചോദ്യം ചോദിക്കുകയാണ്. മാത്രമല്ല അന്വേഷണം കടുപ്പിക്കാനും നിര്‍ദേശം നല്‍കി. ലൈഫ് മിഷന്‍ ഫ്‌ളാറ്റിന് പിന്നാലെ ഇടിത്തീ പോലെ ഈന്തപ്പഴവും വരികയാണ്. ഒന്നും രണ്ടുമല്ല 17,000 കിലോ ഈന്തപ്പഴം.
യുഎഇ കോണ്‍സുലേറ്റിന്റെ പേരില്‍ 2017 ല്‍ നയതന്ത്ര ചാനല്‍ വഴി കൊണ്ടുവന്ന 17,000 കിലോഗ്രാം ഈന്തപ്പഴത്തിനും സ്വപ്ന സുരേഷ് കമ്മിഷന്‍ വാങ്ങിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ഇതോടെ ഈന്തപ്പഴം വിതരണം ചെയ്ത സര്‍ക്കാരും ന്യായീകരണ ചര്‍ച്ച നടത്തിയ ചാനല്‍ ചര്‍ച്ചക്കാരും വെട്ടിലായി. എന്‍ഐഎയുടെയും കസ്റ്റംസിന്റെയും ചോദ്യം ചെയ്യലിലാണു സ്വപ്ന ഇതു സമ്മതിച്ചത്. മൊഴി ശരിയാണോ എന്ന് അന്വേഷണം തുടങ്ങി. ദുബായില്‍ നിന്നും കേരളത്തില്‍ നിന്നും കമ്മിഷന്‍ കിട്ടിയെന്നാണു വിവരം. ഇവിടെ കുട്ടികള്‍ക്ക് ദുബായ് ഭരണാധികാരിയുടെ സമ്മാനം വന്നതിന് എന്തിനാണ് സ്വപ്ന സുരേഷിന് കമ്മീഷന്‍ നല്‍കിയത് എന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം വിപുലമാക്കുകയാണ്.
കേരളത്തിലെ അനാഥാലയങ്ങളിലെയും സ്‌പെഷല്‍ സ്‌കൂളുകളിലെയും കുട്ടികള്‍ക്കുള്ള ദുബായ് ഭരണാധികാരിയുടെ സമ്മാനം എന്ന നിലയിലാണു സര്‍ക്കാര്‍ ഇത് ഏറ്റുവാങ്ങി വിതരണം ചെയ്തത്. മുഖ്യമന്ത്രിയും മറ്റും പങ്കെടുത്ത് ഉദ്ഘാടനവും നടന്നു. സ്വപ്നയായിരുന്നു ചടങ്ങിലെ പ്രധാനി. കോണ്‍സുലേറ്റിന്റെ ആവശ്യത്തിനുള്ള ഈന്തപ്പഴം എന്നാണു കസ്റ്റംസിനെ അറിയിച്ചത്. അതെങ്ങനെ സമ്മാനമായി സര്‍ക്കാരിലേക്ക് എത്തിയെന്നും അന്വേഷിക്കുകയാണ്.
കൊച്ചി തുറമുഖത്തു കണ്ടെയ്‌നറിലെത്തിയ ഈന്തപ്പഴം സ്വപ്നയും സ്വര്‍ണക്കടത്തു കേസിലെ ഒന്നാം പ്രതി പി.എസ്. സരിത്തും ചേര്‍ന്നാണ് ഏറ്റുവാങ്ങിയത്. ഇതു വിതരണം ചെയ്തതിന്റെ കണക്കും അനുബന്ധ ഉത്തരവുകളും ആവശ്യപ്പെട്ടു പൊതുഭരണ, സാമൂഹികനീതി വകുപ്പുകള്‍ക്കു കസ്റ്റംസ് കത്തു നല്‍കിയിരുന്നു. എന്നാല്‍ കൃത്യമായ കണക്കോ ഉത്തരവുകളോ അവരുടെ മറുപടിയില്‍ ഇല്ല. വാക്കാല്‍ നിര്‍ദേശം ലഭിച്ചതേയുള്ളൂവെന്നാണു സാമൂഹികനീതി വകുപ്പിന്റെ നിലപാട്.
ഈന്തപ്പഴ വിതരണം വിദേശസഹായ നിയന്ത്രണ ചട്ടത്തിന്റെ (എഫ്‌സിആര്‍എ) ലംഘനമാണെന്നു കണ്ടെത്തിയതിനാല്‍ കസ്റ്റംസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന മുറയ്ക്ക് കേസ് സിബിഐ ഏറ്റെടുത്തേക്കും. എഫ്‌സിആര്‍എ ലംഘനങ്ങളെല്ലാം അന്വേഷിക്കുന്നതു സിബിഐ ആണ്.
അതേസമയം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി യുഎഇ കോണ്‍സുലേറ്റിന്റേതായി തുടങ്ങിയ സമാന്തര അക്കൗണ്ടിലൂടെ സ്വപ്ന സുരേഷും സംഘവും എത്തിച്ച 58 കോടി രൂപയെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം വിപുലമാക്കി. ഇതിലെ വിദേശസഹായ നിയന്ത്രണനിയമ ലംഘനം സിബിഐ അന്വേഷിച്ചേക്കും. ഈ പണം ആര്‍ക്കൊക്കെ ലഭിച്ചെന്നാണ് ഇഡി അന്വേഷിക്കുന്നത്. ഈ അക്കൗണ്ടിലേക്കാണു വിവാദ ലൈഫ് മിഷന്‍ പദ്ധതിക്കുള്ള റെഡ് ക്രസന്റിന്റെ 20 കോടിയുടെ സഹായമെത്തിയത്.
കോണ്‍സുലേറ്റിന്റെ 6 അക്കൗണ്ടുകളാണു കരമനയിലെ ഒരു ബാങ്കിലുള്ളത്. അതില്‍ ഒരെണ്ണം കോണ്‍സുലേറ്റിലെ ചെലവുകള്‍ക്കു യുഇഎയില്‍ നിന്നു പണമെത്തുന്നതാണ്. രണ്ടാമത്തെ അക്കൗണ്ടാണു ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി തുറന്നത്. വ്യാജരേഖകള്‍ ഉപയോഗിച്ചാണ് ഇതു തുറന്നത് എന്നാണു സംശയം. ബാക്കി 4 അക്കൗണ്ടുകളാണു കോണ്‍സുലേറ്റിന്റെ ഇവിടെയുള്ള ക്രയവിക്രയങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. വിദേശത്തുനിന്നു വരുന്ന പണം ഈ അക്കൗണ്ടുകളിലേക്കു മാറ്റി അതില്‍ നിന്നാണു മറ്റാവശ്യങ്ങള്‍ക്കു നല്‍കിയിരുന്നത്. എന്തായാലും ഈന്തപ്പഴത്തിന് പിന്നിലെ ഇരട്ട കമ്മീഷന്‍ കൂടിയാകുമ്പോള്‍ ചാനല്‍ ചര്‍ച്ചക്കാര്‍ക്ക് കോള് തന്നെ.
"
https://www.facebook.com/Malayalivartha


























