യൂണിടാകിന്റെ ആ വെളിപ്പെടുത്തലിൽ കണ്ടം വഴി ഓടി ചെന്നിത്തല... മുഖ്യനെ കുടുക്കാൻ നോക്കിയതാ ഒടുക്കം സ്വപ്നയുടെ മധുര സമ്മാനത്തിൽ പെട്ടു അയ്യോ പാവം പ്രതിപക്ഷ നേതാവ്... എല്ലാം ജഗപൊഗ

സ്വര്‍ണക്കടത്തുകേസിൽ നിർണ്ണായകമായ വെളിപ്പെടുത്തലുകളാണ് പുറത്ത് വരുന്നത്. പ്രതി സ്വപ്നാ സുരേഷിന് അഞ്ച് ഐ ഫോണുകള്‍ വാങ്ങിനല്‍കിയതായി യൂണിടാക് വെളിപ്പെടുത്തി. ഇത് സ്വപ്‌നയുടെ പ്രത്യേക ആവശ്യപ്രകാരമായിരുന്നുവെന്നും സി.ബി.ഐ. അന്വേഷണത്തിനെതിരേ യൂണിടാക് നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. ഫോണ്‍ വാങ്ങി നല്‍കിയതിന്റെ ബില്ല് സഹിതമാണ് യൂണിടാക് തെളിവു നല്‍കിയത്. യു.എ.ഇ.യുടെ ദേശീയ ദിനാഘോഷത്തിന് എത്തുന്നവര്‍ക്ക് സമ്മാനമായി നല്‍കാനാണ് ഫോണ്‍ എന്നായിരുന്നു സ്വപ്‌ന പറഞ്ഞത്.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവര്‍ക്ക് ഇത് സമ്മാനമായി നല്‍കിയതായും യൂണിടാക് പറഞ്ഞു. 2019 ഡിസംബര്‍ രണ്ടിന് യു.എ.ഇ. കോണ്‍സുലേറ്റ് സംഘടിപ്പിച്ച ദേശീയ ദിനാഘോഷ ചടങ്ങില്‍ മുഖ്യാതിഥിയായി രമേശ് ചെന്നിത്തല പങ്കെടുത്തിരുന്നു. അതേ സമയം, തനിക്ക് ആരും മൊബൈല്‍ ഫോണ്‍ സമ്മാനിച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. കോണ്‍സുലേറ്റിലെ ചടങ്ങില്‍ നറുക്കെടുപ്പില്‍ വിജയിച്ചവര്‍ക്കാണ് ഫോണ്‍ സമ്മാനമായി നല്‍കിയതെന്നും ചെന്നിത്തല പറഞ്ഞു.
വടക്കാഞ്ചേരിയിലെ പദ്ധതിക്കൊപ്പം ഭാവിയിലും പദ്ധതിയുടെ കരാര്‍കിട്ടുമെന്ന പ്രതീക്ഷയിലാണ് സ്വപ്ന മുഖേന യു.എ.ഇ. കോണ്‍സുലേറ്റ് ആവശ്യപ്പെട്ടപ്രകാരം കമ്മിഷന്‍ നല്‍കിയതെന്നും ഹര്‍ജിയില്‍ പറയുന്നു. 3.80 കോടി രൂപ യു.എസ്. ഡോളറായി 2019 ഓഗസ്റ്റ് രണ്ടിനാണ് കൈമാറിയത്. തിരുവനന്തപുരം കവടിയാറുള്ള കോഫി ഷോപ്പില്‍ വെച്ച് യു.എ.ഇ. കോണ്‍സുലേറ്റിലെ സാമ്പത്തികവിഭാഗം തലവന്‍ ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദിനാണ് തുക കൈമാറിയത്. 68 ലക്ഷം രൂപ സന്ദീപ് നായരുടെ ഉടമസ്ഥതയിലുള്ള ഇസോമോ ട്രേഡിങ് കമ്പനിയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായും ഹര്‍ജിയില്‍ പറയുന്നു.
അതേസമയം സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍ക്കു തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് എന്‍.ഐ.എയ്ക്കു വിവരം ലഭിച്ചിരിക്കുകയാണ്. കേരളത്തിനു പുറമേ ഹൈദരാബാദ്, ബംഗളുരു, ചെെന്നെ നഗരങ്ങളിലും വേരോട്ടമുള്ള ചില ജിഹാദി ഗ്രൂപ്പുകളിലൂടെയാണു കള്ളക്കടത്ത് സ്വര്‍ണം കൈമാറ്റം ചെയ്തിരുന്നതെന്നു നാലാംപ്രതി സന്ദീപ് നായരാണു സൂചന നല്‍കിയത്.
തനിക്കറിയാവുന്ന എല്ലാം വെളിപ്പെടുത്താന്‍ സന്നദ്ധത അറിയിച്ച സന്ദീപിന്റെ കുറ്റസമ്മതം മജിസ്‌ട്രേറ്റിനു മുന്നില്‍ രഹസ്യമൊഴിയായി രേഖപ്പെടുത്തും. നിര്‍ണായക വിവരങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണു രഹസ്യമൊഴി അനുവദിക്കണമെന്ന സന്ദീപിന്റെ അപേക്ഷയെ എന്‍.ഐ.എ. എതിര്‍ക്കാതിരുന്നത്. സ്വര്‍ണക്കടത്തുകേസിലെ രണ്ടാംപ്രതി സ്വപ്‌ന സുരേഷും കുറ്റസമ്മതമൊഴി നല്‍കുമെന്ന് വിവരം. ഇതിനായി ഉടന്‍ കോടതിയില്‍ അപേക്ഷ നല്‍കും. സ്വര്‍ണക്കടത്തിനു തീവ്രവാദബന്ധമുണ്ടെന്ന് തെളിയിക്കുന്ന ചില വിവരങ്ങള്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ വെളിപ്പെടുത്താന്‍ അവര്‍ തയാറാണെന്നാണു വിവരം.
തന്നെയും സരിത്തിനെയും മതപരിവര്‍ത്തനം നടത്താന്‍ ചിലര്‍ പ്രേരിപ്പിച്ചുവെന്നു സ്വപ്‌ന വെളിപ്പെടുത്തിയെന്നാണു സൂചന. ബംഗളുരുവിലുള്ള ചില സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ സ്വര്‍ണക്കടത്തിലും പണം മുടക്കിയത് അറിയാമെന്നും സ്വപ്‌ന പറഞ്ഞു. സ്വര്‍ണം പോയ വഴികളെപ്പറ്റിയും അറിയാം. പ്രതികളില്‍ ചിലര്‍ക്കു മതപരിവര്‍ത്തനം നടത്തുന്ന സംഘടനകളുമായുള്ള ബന്ധം അന്വേഷിക്കുന്നുണ്ട്. വിവാദ ചോദ്യത്തിന്റെ പേരില്‍ കോളജിലെ അധ്യാപകന്റെ കൈപ്പത്തി വെട്ടിയ കേസിലെ 24-ാം പ്രതി മുഹമ്മദലി ഇബ്രാഹിം മതപരിവര്‍ത്തനത്തിനു പരിശീലനം നല്‍കുന്നയാളാണ്. മതം മാറ്റത്തിനു പ്രേരണയുണ്ടായെന്നും സന്ദിപ് എന്‍.ഐ.എയോടു പറഞ്ഞതായാണു സൂചന. സ്വപ്‌ന ഉള്‍പ്പെടെയുള്ളവര്‍ പ്രതികള്‍ രാജ്യാന്തര സ്വര്‍ണക്കടത്ത് സംഘത്തിലെ കണ്ണികളാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു.
സ്വര്‍ണ ക്കടത്തിലൂടെ ലഭിക്കുന്ന പണം ഹൈദരാബാദിലെ തീവ്രവാദ സംഘടനയിലേക്ക് എത്തിയെന്ന വിവരം ലഭിച്ചിരുന്നു. ഇക്കാര്യം സന്ദീപും സമ്മതിച്ചു എന്നാണ് സൂചന. കോണ്‍സുലേറ്റിന്റെ മറവില്‍ വന്‍തോതില്‍ സ്വര്‍ണം കടത്താന്‍ പദ്ധതിയുണ്ടായിരുന്നെന്നും സന്ദീപ് സമ്മതിച്ചു. സ്വര്‍ണം വരുന്നതിനെപ്പറ്റി ചില ഉന്നതര്‍ക്ക് അറിവുണ്ടായിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍.ഐ.എ. ചെെന്നെ, ബംഗളുരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു. ഇവിടുത്തെ സ്വര്‍ണക്കടത്തുകാരുമായി പ്രതികള്‍ക്ക് അടുത്തബന്ധമുണ്ട്.
ഇവരെ വിളിച്ചതിന്റെ വിശദാംശങ്ങള്‍ സ്വര്‍ണക്കടത്തിന്റെ മുഖ്യആസൂത്രകന്‍ കെ.ടി. റമീസ്, സന്ദീപ് നായര്‍, ജലാല്‍ എന്നിവരുടെ ഫോണ്‍ രേഖകളില്‍നിന്നു ലഭിച്ചു. 21 തവണ സ്വര്‍ണം കടത്തിയത് ഇവര്‍ക്കുവേണ്ടിയാണ്. തിരുവനന്തപുരത്തുനിന്ന് എറണാകുളം വഴി മലപ്പുറത്തേക്കും ബംഗളുരുവിലേക്കും ചെെന്നെ വഴി ഹൈദരാബാദിലേക്കും സ്വര്‍ണം എത്തിയിട്ടുണ്ട്.
ഐ.എസ്. പ്രവര്‍ത്തനങ്ങള്‍ക്കായി സിറിയയിലേക്കു കടന്നവരുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നുള്ള വിവരം ലഭിച്ചിട്ടുണ്ട്. പിടിയിലായ സെയ്ദലവിക്ക് അല്‍ ഉമ്മ എന്ന സംഘടനയുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായി വിവരം ലഭിച്ചിരുന്നു. നിരോധനത്തെത്തുടര്‍ന്ന് മറ്റു സംഘടനകളില്‍ ചേക്കേറിയ പ്രവര്‍ത്തകരുമായും അവരുള്‍പ്പെട്ട സംഘടനകളുമായും ഇയാള്‍ ബന്ധം തുടരുന്നതായാണ് എന്‍.ഐ.എയ്ക്ക് ലഭിച്ച വിവരം. ഇയാള്‍ 20 വര്‍ഷം മുമ്പേ സ്വര്‍ണക്കള്ളക്കടത്തില്‍ സജീവമായിരുന്നു.
https://www.facebook.com/Malayalivartha


























